കോട്ടയത്തെ ദുരഭിമാനക്കൊല; മുഖ്യ പ്രതി നാട്ടിലേയ്ക്ക് എത്തിയത് അച്ഛന് അസുഖമെന്ന് ധരിപ്പിച്ച്; പ്രതി സാനു ചാക്കോയുടെ ദുബായിലെ ജോലി തെറിച്ചു

ദുബായ്: കെവിന്‍റെ കൊലപാതകത്തിലെ പ്രധാന പ്രതി സാനു ചാക്കോയെ ജോലിയിൽനിന്നും പുറത്താക്കാൻ ദുബായ് കന്പനി തീരുമാനിച്ചു. സാനു ചാക്കോ ദുബായിൽ തിരിച്ചെത്തിയാലും ജോലിയിൽ പ്രവേശിപ്പിക്കില്ലെന്ന് തൊഴിലുടമ വ്യക്തമാക്കിയതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

അടുത്ത വർഷം ജൂലൈ വരെ സാനു ചാക്കോയ്ക്ക് വിസ കാലാവധിയുണ്ട്. അച്ഛന് സുഖമില്ലെന്നും ചൂണ്ടിക്കാട്ടി എമർജൻസി ലീവിലാണ് സാനു നാട്ടിലേക്ക് പോയത്. നിലവിൽ പോലീസ് കസ്റ്റഡിയിലാണ് സാനു ചാക്കോയും പിതാവ് ചാക്കോയും.

Related posts