റ​ബ​ർ പാ​ൽ എ​ടു​ക്കു​ന്ന​തി​നി​ടെ കാ​ട്ടു​പ​ന്നിയുടെ ആക്രമണം; കർഷകനു പരിക്കേറ്റു

ച​പ്പാ​ര​പ്പ​ട​വ് : റ​ബ​ർ പാ​ലെ​ടു​ക്കാ​ൻ എ​ത്തി​യ ക​ർ​ഷ​കന് കാ​ട്ടു​പ​ന്നി‍യുടെ ആക്രമണത്തിൽ പരിക്ക്. ച​പ്പാ​ര​പ്പ​ട​വ് തേ​ര​ണ്ടി​യി​ലെ എ​ൻ. ഗോ​പി​നാ​ഥ​ൻ (56)നെ​യാ​ണ് കാ​ട്ടു​പ​ന്നി കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​ന് റ​ബ​ർ തോ​ട്ട​ത്തി​ൽ ടാ​പ്പിം​ഗ് ന​ട​ത്തി പാ​ലെ​ടു​ക്കാ​ൻ ബ​ക്ക​റ്റു​മാ​യി ചെ​ന്ന​താ​യി​രു​ന്നു ഗോ​പി​നാ​ഥ​ൻ. റ​ബ​ർ തോ​ട്ട​ത്തി​ൽ കാ​ട്ടു​പ​ന്നി​യു​ടെ മു​ന്നി​ൽ​പ്പെ​ട്ടു​പോ​യ ഗോ​പി​നാ​ഥ​ൻ പേ​ടി​ച്ച് തി​രി​ച്ചോ​ടു​മ്പോ​ൾ വീ​ഴു​ക​യും കാ​ട്ടു​പ​ന്നി കാ​ലി​ൽ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. ടാ​പ്പിം​ഗി​നെ​ത്തി​യ മ​റ്റ് തൊ​ഴി​ലാ​ളി​ക​ൾ ഗോ​പി​നാ​ഥ​നെ ത​ളി​പ്പ​റ​മ്പി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Related posts

Leave a Comment