സണ്ണി ലിയോണ്‍ ആപ്പിലായി

sunny120716ബോളിവുഡ് സെന്‍സേഷന്‍ സണ്ണി ലിയോണ്‍ വീണ്ടും വാര്‍ത്തകളില്‍ സജീവമാകുന്നു. സണ്ണി ലിയോണിന്റെ സ്വന്തം മൊബൈല്‍ ആപ്പാണ് പുതിയ വിശേഷം. ഒരിടവേളയെടുത്ത് സിനിമാ ലോകത്തു നിന്ന് മാറിനില്‍ക്കുന്നു എന്ന് സണ്ണി അറിയിച്ചിരുന്നെങ്കിലും തന്റെ ആരാധകരോട് വിടപറയാന്‍ താരത്തിനല്‍പം ബുദ്ധിമുട്ടുണ്ടെന്നു തോന്നുന്നു. അതാണല്ലോ പെട്ടെന്നിങ്ങനെയൊരു ആപ്പുമായി എത്തിയത്.

അടുത്തു തന്നെ പുറത്തിറങ്ങുന്ന  ആപ്പിന്റെ ട്രയല്‍ വേര്‍ഷന് പോലും ആവശ്യക്കാര്‍ ഏറെയാണ്. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങി സണ്ണി ലിയോണിന്റെ എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഉള്‍പ്പെടുത്തിയാണ് ആപ്പ് തയാറാക്കിയിരിക്കുന്നത്.

താരത്തിന്റെ ആപ്പ് രൂപകല്പന ചെയ്തിരിക്കുന്നത് ന്യൂയോര്‍ക്ക് ആസ്ഥാനമായ എസ്ക്യാപെക്‌സാണ്. സണ്ണിയുടെ എല്ലാ അപ്‌ഡേഷനുകളും കിട്ടുന്ന രീതിയിലാണ് എസ്ക്യാപെക്‌സ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. മാത്രമല്ല ആപ്പിലൂടെ ആരാധകര്‍ക്ക് പ്രിയ താരത്തോട് ചാറ്റും ചെയ്യാവുന്നതാണ്.

Related posts