കേട്ടാല്‍ സഹിക്കില്ല..! യൂണിഫോം കീറിയതിനു ഫാനില്‍ കെട്ടിത്തൂക്കി കറക്കി; തലയ്ക്ക് ചുറ്റികകൊണ്ട് അടിച്ചു; പിതാവ് ഒളിവില്‍; സംഭവം അമരവിളയില്‍

baby2അമരവിള: മാരായമുട്ടത്ത് ഒമ്പതു വയസുകാരനെ കഴുത്തിലും കാലിലും കയറു കെട്ടി  ഫാനില്‍ കെട്ടിയിട്ട് സ്വിച്ച് ഓണ്‍ ചെയ്യുകയും തലയ്ക്ക് ചുറ്റിക കൊണ്ട് അടിക്കുകയും ചെയ്ത പിതാവിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
സ്കൂള്‍ യൂണിഫോം കീറിയതിനാണ് പിതാവ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്.  ആനാവൂര്‍ വട്ടക്കുഴി സ്വദേശി ബിജുകുമാറിനെതിരെയാണ് പോലീസ് കേസെടുത്തിരി ക്കുന്നത്. കഴിഞ്ഞ 25നാണ് സംഭവം.  യൂണിഫോം കീറിയതിന് പിതാവ് കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയും കയര്‍ കൊണ്ട് കെട്ടി ഫാനില്‍ ബന്ധിച്ച് സ്വിച്ച് ഓണ്‍ ചെയ്യുകയുമായിരുന്നു.

കുട്ടിയുടെ കഴുത്തില്‍ കയര്‍ മുറുകിയ പാട് കണ്ട്  സ്കൂള്‍ അധികൃതര്‍ അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തു വന്നത്. പേരിമ്പക്കോ ണം എല്‍ പി എസ് സ്കൂളിലാണ് കുട്ടി പഠിക്കുന്നത്. അധ്യാപകര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയോടെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ മാരായമുട്ടം പോലീസ്റ്റേഷനിലെത്തി പരാതി നല്‍കി. തുടര്‍ന്ന് കേസെടുത്ത പോലീസ് കുട്ടിയെ ചൈല്‍ഡ് ലൈന് കൈമാറി. കുട്ടിയുടെ മാതാവ് സുഖമില്ലാതെ കിടപ്പിലാണ്.

Related posts