വാ​ഗ്ദാ​ന​ങ്ങ​ള്‍ പാ​ലി​ച്ചി​ല്ല; കൊ​ച്ചി​യി​ലെ വാ​ല​ന്‍റൈ​ന്‍​സ് നൈ​റ്റ് പ​രി​പാ​ടി സ​ണ്ണി ലി​യോ​ണ്‍ റ​ദ്ദാ​ക്കി

കൊ​ച്ചി: പ്ര​ണ​യ​ദി​ന​ത്തി​ല്‍ കൊ​ച്ചി​യി​ൽ ന​ട​ക്കാ​നി​രു​ന്ന ‘വാ​ല​ന്‍റൈ​ന്‍​സ് നൈ​റ്റ്’ പ​രി​പാ​ടി​യി​ൽ നി​ന്ന് സ​ണ്ണി ലി​യോ​ൺ പി​ന്‍​മാ​റി. വൈ​കി​ട്ട് ന​ട​ക്കാ​നി​രു​ന്ന ഷോ​യി​ൽ നി​ന്ന് പി​ൻ​മാ​റു​ന്ന കാ​ര്യം ട്വി​റ്റ​റി​ലൂ​ടെ താ​രം ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ചു​വ​പ്പ് ക്രോ​സ്മാ​ര്‍​ക്ക് ചെ​യ്ത പ​രി​പാ​ടി​യു​ടെ പോ​സ്റ്റ​ർ സ​ഹി​ത​മാ​ണ് സ​ണ്ണി​യു​ടെ ട്വീ​റ്റ്.

‘എ​ല്ലാ​വ​രോ​ടും ക്ഷ​മ ചോ​ദി​ക്കു​ന്നു. കൊ​ച്ചി​യി​ലെ ‘വാ​ല​ന്‍റൈ​ന്‍​സ് ഡേ ​പ​രി​പാ​ടി​യി​ല്‍ ഞാ​ന്‍ പ​ങ്കെ​ടു​ക്കു​ന്നി​ല്ല. പ​രി​പാ​ടി​യു​ടെ പ്ര​മോ​ട്ട​ര്‍​മാ​ര്‍ ന​ല്‍​കി​യ വാ​ഗ്ദാ​ന​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത​തി​നാ​ലാ​ണ് പി​ന്‍​മാ​റു​ന്ന​തെ​ന്നും പാ​ലി​ക്കാ​ത്ത​തി​നാ​ലാ​ണ് പ​രി​പാ​ടി​യി​ല്‍ നി​ന്ന് പി​ന്‍​മാ​റു​ന്ന​തെ​ന്നും സ​ണ്ണി ലി​യോ​ൺ ട്വീ​റ്റ് ചെ​യ്തു.

പ​രി​പാ​ടി മാ​റ്റി​വെ​ച്ച​ത് ചി​ല സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ൾ മൂ​ല​മെ​ന്നാ​ണ് സം​ഘാ​ട​ക​രു​ടെ പ്ര​തി​ക​ര​ണം. ആ​കെ 190 ടി​ക്ക​റ്റു​ക​ൾ മാ​ത്ര​മാ​ണ് വി​റ്റു പോ​യ​തെ​ന്നും സം​ഘാ​ട​ക​ർ പ​റ‍​യു​ന്നു. അ​തേ​സ​മ​യം, പ്ര​തി​ഫ​ല​ത്തെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​മാ​ണ് പ​രി​പാ​ടി​യി​ല്‍ നി​ന്നും സ​ണ്ണി പി​ന്‍​മാ​റാ​ന്‍ കാ​ര​ണ​മെ​ന്നും സൂ​ച​ന.

Related posts