സിഖുകാരുടെ മകളായി ജനിച്ച സണ്ണി ലിയോണിന്റെ ജീവിതത്തിലെ വഴിത്തിരിവ് പത്തൊമ്പതാം വയസില്‍, കുട്ടികളെ പഠിപ്പിക്കാനിറങ്ങിയ നടി വഴിമാറിയ കഥ ഇങ്ങനെ

sunny 2സണ്ണി ലിയോണ്‍ എന്ന നടിയെ അറിയാത്തവര്‍ ഇന്ത്യയില്‍ എന്നല്ല ഈ ലോകത്തു തന്നെ കാണില്ല. അത്രയ്ക്കു പ്രശസ്തയാണവര്‍. എന്നാല്‍ സണ്ണിയെന്ന പേരിലേക്ക് കൂടുമാറ്റം നടത്തിയ പഞ്ചാബി പെണ്‍കുട്ടിയെ കൂടുതല്‍പേര്‍ക്കും അറിയില്ല. കുട്ടികളെ നോക്കാനുള്ള നേഴ്‌സിംഗ് കോഴ്‌സ് പഠിക്കാന്‍ പോയ പെ്ണ്‍കുട്ടി വഴിതെറ്റി നീലച്ചിത്രങ്ങളിലെ സൂപ്പര്‍നായികയുടെ കഥ സിനിമയെ വെല്ലും.

കരണ്‍ജീത്ത് കൗര്‍ വോഹ്‌റ എന്ന സണ്ണിയുടെ ജനനം കാനഡയില്‍ ഒരു പഞ്ചാബി കുടുംബത്തിലാണ്. ചെറുപ്പത്തിലെ തീവ്ര മതവിശ്വാസിയായിരുന്നു അവര്‍. ജര്‍മനിയില്‍ സ്ഥിരതാമസമാക്കിയ മാതാപിതാക്കള്‍ തികഞ്ഞ അച്ചടക്കത്തിലാണ് അവളെ വളര്‍ത്തിയതും. പഠനം പൂര്‍ത്തിയാക്കിയ സണ്ണി ഒരു ജര്‍മ്മന്‍ ബേക്കറിയിലും, നികുതി കമ്പനിയിലും ജോലി ചെയ്തുകൊണ്ട് ഓറഞ്ച് കൗണ്ടിയില്‍ കുട്ടികളുടെ നഴ്‌സിങ് കോഴ്‌സ് പഠിക്കുകയായിരുന്നു. ജീവിതം വഴിമാറി തുടങ്ങിയത് ഈ ഘട്ടത്തിലാണ്. ആദ്യം ഒരു മാഗസിന്റെ മോഡലായിട്ടായിരുന്നു തുടക്കം. അമേരിക്കയിലെ മുതിര്‍ന്ന യുവാക്കളുടെ മാസികയായ പെന്റ് ഹൗസിന്റെ മുഖചിത്രമായി തെരഞ്ഞെടുത്തപ്പോള്‍ ഒരു ലക്ഷം അമേരിക്കന്‍ ഡോളറായിരുന്നു പ്രതിഫലം.

എന്നാല്‍ കുടുംബജീവിതം താളംതെറ്റുന്നതാണ് പിന്നീട് കണ്ടത്. മാസികയുടെ കവര്‍ പുറത്തുവന്നതോടെ വീട്ടില്‍ ആകെ പ്രശ്‌നമായി. മാതാപിതാക്കളെ മെരുക്കിയെടുത്തെങ്കിലും കുടുംബത്തിലെ മറ്റു ബന്ധുക്കള്‍അന്നു മുതല്‍ ഞാനുമായും സണ്ണിയുടെ വീട്ടുകാരുമായുമുള്ള ബന്ധം ഉപേക്ഷിച്ചു. ഫീല്‍ഡില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് അഡല്‍ട്ട് സിനിമാ നടനായും നിര്‍മാതാവായും പേരെടുത്ത ഡാനിയല്‍ വീബ്ബറിനെ സണ്ണി വിവാഹം കഴിക്കുന്നത്. നീലച്ചിത്രങ്ങളിലെ നായികയെന്ന ദുഷ്‌പേര് മാറികിട്ടിയത് മഹേഷ് ഭട്ടിന്റെ ജിസം 2വിലൂടെ ബോളിവുഡിലെത്തിയപ്പോഴും.

Related posts