സണ്ണി ലിയോണ്‍ അമ്മയായി! വാര്‍ത്ത പുറത്തുവിട്ടത് ഷെര്‍ലിന്‍ ചൊപ്ര; കുഞ്ഞുമൊത്തുള്ള സണ്ണിയുടെയും ഭര്‍ത്താവിന്റെയും ആദ്യചിത്രം സോഷ്യല്‍മീഡിയയില്‍ വൈറല്‍

sunny-leone-7594മാദക സൗന്ദര്യത്തിലൂടെ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ സണ്ണി ലിയോണ്‍ പെണ്‍കുഞ്ഞിനെ ദത്തെടുത്തു. മഹാരാഷ്ട്രയിലെ ലാത്തൂരിലെ അനാഥാലയത്തില്‍ നിന്നാണ് സണ്ണി കുഞ്ഞിനെ ദത്തെടുത്തത്. നിഷ കൗര്‍ വെബര്‍ എന്നാണ് കുഞ്ഞിന് പേര് നല്‍കിയത്. ഇതിനൊപ്പം പഞ്ചാബി പേരായ കൗറും സണ്ണി ലിയോണിന്റെ ഭര്‍ത്താവിന്റെ പേരായ വെബറും കൂടി ചേര്‍ക്കുകയായിരുന്നു. ഇരുപത്തിയൊന്ന് മാസം പ്രായമായ കുഞ്ഞിനെ ഒരാഴ്ച മുമ്പാണ് താരദമ്പതികള്‍ ദത്തെടുത്തത്. ദത്തെടുക്കണമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും എന്നാല്‍ അനാഥാലയം സന്ദര്‍ശിക്കാനിടയായതാണ് മനസ് മാറ്റിയതെന്നും ഡാനിയേല്‍ വെബര്‍ പറഞ്ഞു. രണ്ട് വര്‍ഷം മുമ്പാണ് കുട്ടിയെ ദത്തെടുക്കാന്‍ അപേക്ഷിച്ചത്. അനാഥാലയത്തിലെ ജീവനക്കാര്‍ വലിയ സേവനമാണ് കാഴ്ച വയ്ക്കുന്നത്.

അവരെ സഹായിക്കണമെന്ന് താത്പര്യമുണ്ടായിരുന്നെന്നും ദമ്പതികള്‍ പറഞ്ഞു. തന്റെ യഥാര്‍ത്ഥ പേര് കരഞ്ജിത് കൌര്‍ എന്നാണെന്ന് സണ്ണി ലിയോണ്‍ പറഞ്ഞു. പഞ്ചാബി വംശജയാണ്. അതിനാലാണ് കൗര്‍ എന്ന് കുഞ്ഞിന്റെ പേരിനൊപ്പം ചേര്‍ത്തത്. രാത്രിയുടെ ദേവതയെന്ന അര്‍ത്ഥം വരുന്നതിനാലാണ് കുഞ്ഞിന് നിഷ എന്ന് പേര് നല്‍കിയതെന്നും സണ്ണി പറയുന്നു. അഭിനേത്രികൂടിയായ ഷെര്‍ലിന്‍ ചൊപ്രയാണ് സണ്ണി ലിയോണ്‍ അമ്മയായ വാര്‍ത്ത് ട്വിറ്ററില്‍ക്കൂടി ആദ്യം പുറത്തുവിട്ടത്. വന്‍ പ്രതികരണമാണ് സണ്ണി ലിയോണ്‍ അമ്മയായി എന്ന വാര്‍ത്തയ്ക്ക് ലഭിച്ചത്. വാര്‍ത്തയറിഞ്ഞതുമുതല്‍ നിരവധിയാളുകളാണ് തങ്ങളുടെ പ്രിയതാരത്തിന്റെ വീട്ടിലെ പുതിയ അതിഥിയെക്കുറിച്ചറിയാനായി ഇന്റര്‍നെറ്റില്‍ തെരഞ്ഞത്. മുമ്പ് സണ്ണി ലിയോണ്‍ ഗര്‍ഭിണിയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പലപ്പോഴും പുറത്തുവന്നിട്ടുണ്ടെങ്കിലും സണ്ണിയും ഭര്‍ത്താവും അതെല്ലാം നിഷേധിക്കുകയായിരുന്നു പതിവ്.

Related posts