ജൂനിയര്‍ എഞ്ചിനീയര്‍ യോഗ്യതാ പരീക്ഷയില്‍ ‘സണ്ണി ലിയോണി’ന് ഒന്നാം റാങ്ക് ! കടുകട്ടിയായ പരീക്ഷയില്‍ സണ്ണി റാങ്കടിച്ചത് ഇങ്ങനെ…

പാറ്റ്‌ന: ബിഹാര്‍ പൊതു ആരോഗ്യ വകുപ്പിന്റെ കീഴിലെ എന്‍ജിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ ജൂനിയര്‍ എന്‍ജിനീയര്‍ യോഗ്യത പരീക്ഷയില്‍ ഒന്നാം റാങ്ക് സ്വന്തമാക്കി സണ്ണി ലിയോണ്‍. പേരു കേട്ട് ബോളിവുഡ് നടി സണ്ണി ലിയോണിന് എങ്ങനെ ജൂനിയര്‍ എഞ്ചിനീയറിംഗ് പരീക്ഷയില്‍ റാങ്ക് കിട്ടിയെന്നോര്‍ത്ത് തലപുകയ്‌ക്കേണ്ട. പേര് സണ്ണി ലിയോണ്‍ എന്നു തന്നെയാണെങ്കിലും ആള് വേറെയാണ്. ബിഹാറിലെ എഞ്ചിനീയറായ യുവതിയാണ് ഈ സണ്ണി ലിയോണ്‍. നടിയുടെ പേരുമായി വന്ന സാമ്യമാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്.

സണ്ണി എന്നാണ് ഉദ്യോഗാര്‍ത്ഥിയുടെ പേര്. പിതാവിന്റെ പേരാണ് ലിയോണ്‍. ജൂനിയര്‍ എന്‍ജിനീയര്‍ പരീക്ഷയില്‍ 98.5 പോയിന്റ് നേടിയാണ് ഇവര്‍ ഒന്നാം റാങ്ക് നേടിയത് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 73.5 എഡ്യൂക്കേഷന്‍ പോയിന്റും 25 എക്‌സ്പീരിയന്‍ പോയിന്റും അവര്‍ നേടിയിരുന്നു.സണ്ണി ലിയോണിന്റെ ആപ്ലിക്കേഷന്‍ ഐഡി ജെഇസി/00311211 എന്ന നമ്പറിലായിരുന്നു. യൂസര്‍ ഐഡി 2എവിആര്‍സിഡബ്യൂസിടി എന്നാണ്. ബിഹാറിലെ ഒഴിവുവന്ന 214 ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍) പോസ്റ്റിലേക്ക് ജനുവരി 15 മുതല്‍ 31 വരെയാണ് പരീക്ഷ പനടത്തിയത്. പരീക്ഷാഫലം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് സംഭവം വാര്‍ത്തകളില്‍ നിറഞ്ഞത്.

Related posts