ത​ദ്ദേ​ശസ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലൂ​ടെ സംസ്ഥാനത്ത് അ​ഞ്ചു ല​ക്ഷം വീ​ടു​ക​ൾ നിർമിക്കുമെന്ന് മ​ന്ത്രി മൊ​യ്തീ​ൻ

തൃ​ശൂ​ർ: സം​സ്ഥാ​ന​ത്തു ത​ദ്ദേ​ശസ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലൂ​ടെ അ​ഞ്ചു ല​ക്ഷം വീ​ടു​ക​ൾ നി​ർ​മി​ച്ചു​ന​ല്കു​മെ​ന്നു മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ. പ​ഞ്ചാ​യ​ത്ത് ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഒ​രു വീ​ട്ടി​ൽ സ്ഥ​ല​പ​രി​മി​തി​മൂ​ലം ര​ണ്ടോ മൂ​ന്നോ റേ​ഷ​ൻ​കാ​ർ​ഡു​മാ​യി ക​ഴി​യു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ളു​ണ്ടാ​കാം. അ​വ​രെ ക​ണ്ടെ​ത്തി​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ 4600 ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ക്കും. ഇ​തി​ലൂ​ടെ 6000 കോ​ടി രൂ​പ മു​ത​ൽ​മു​ട​ക്കി പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ. ​തു​ള​സി അ​ധ്യ​ക്ഷ​യാ​യി. യൂ ​ട്യൂ​ബ് ചാ​ന​ലി​ന്‍റെ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു.

കി​ല ത​യാ​റാ​ക്കി​യ അ​തി​ജീ​വ​ന​ത്തി​ന്‍റെ അ​നു​ഭ​വ പാ​ഠ​ങ്ങ​ൾ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം ഡോ. ​പി.​കെ. ബി​ജു എം​പി നി​ർ​വ​ഹി​ച്ചു.

ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്സ് ചേം​ബ​ർ പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു ഏ​റ്റു​വാ​ങ്ങി. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ടി.​കെ. ജോ​സ്, കു​ടും​ബ​ശ്രീ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ എ​സ്. ഹ​രി​കി​ഷോ​ർ, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി തോ​മ​സ്, ലോ​ക്ക​ൽ ഗ​വ. ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ സി.​പി. വി​നോ​ദ്, ജി​ല്ലാ ക​ള​ക്ട​ർ ടി.​വി. അ​നു​പ​മ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ആ​ർ. സു​ഭാ​ഷ്, കേ​ര​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. പി. ​വി​ശ്വം​ഭ​ര പ​ണി​ക്ക​ർ, കേ​ര​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ൻ തൃ​ശൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​എ​സ്. വി​ന​യ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Related posts