സൂ​പ്പ​ർ ക​പ്പ്: ബ്ലാസ്റ്റേഴ്സ് തോറ്റു, സെമി സാധ്യത മങ്ങി

ഭു​വ​നേ​ശ്വ​ർ: സൂ​പ്പ​ർ ക​പ്പ് ഫു​ട്ബോ​ൾ സെ​മി ഫൈ​ന​ലി​ൽ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി പ്ര​വേ​ശി​ക്കാ​മെ​ന്ന കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി​യു​ടെ പ്ര​തീ​ക്ഷ അ​സ്ഥാ​ന​ത്ത്. ഗ്രൂ​പ്പ് ബി​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ജം​ഷ​ഡ്പു​ർ എ​ഫ്സി​യോ​ട് 3-2ന് ​കൊ​ന്പന്മാ​ർ പ​രാ​ജ​യ​പ്പെ​ട്ടു.

29-ാം മി​നി​റ്റി​ൽ ദി​മി​ത്രി​യോ​സ് ഡ​യ​മാ​ന്‍റ​കോ​സി​ന്‍റെ ഗോ​ളി​ൽ ലീ​ഡ് നേ​ടി​യ​ശേ​ഷ​മാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് തോ​ൽ​വി വ​ഴ​ങ്ങി​യ​ത്. ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ര​ണ്ടാം ഗോ​ളും ഗ്രീ​ക്ക് താ​ര​മാ​യ ഡ​യ​മാ​ന്‍റ​കോ​സാ​യി​രു​ന്നു (62’ പെ​നാ​ൽ​റ്റി) നേ​ടി​യ​ത്.

സ​ച്ചി​ന്‍റെ കൈ ​ചോ​ർ​ന്നു

ബ്ലാ​സ്റ്റേ​ഴ്സ് ഗോ​ളി സ​ച്ചി​ൻ സു​രേ​ഷി​ന്‍റെ കൈ ​ചോ​ർ​ന്ന​താ​ണ് തോ​ൽ​വി​യി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്. 1-1 എ​ന്ന നി​ല​യി​ൽ ര​ണ്ടാം പ​കു​തി​ക്ക് ഇ​റ​ങ്ങി​യ ജം​ഷ​ഡ്പു​ർ 57-ാം മി​നി​റ്റി​ൽ ഡാ​നി​യേ​ൽ ചീ​മ​യി​ലൂ​ടെ ലീ​ഡ് നേ​ടി. 33-ാം മി​നി​റ്റി​ൽ ജം​ഷ​ഡ്പു​രി​ന് സ​മ​നി​ല ന​ൽ​കി​യ​തും ചീ​മ​യാ​യി​രു​ന്നു.

57-ാം മി​നി​റ്റി​ൽ ചീ​മ തൊ​ടു​ത്ത ഷോ​ട്ട് ത​ട​യാ​ൻ ശ്ര​മി​ച്ച സ​ച്ചി​ൻ സു​രേ​ഷി​ന്‍റെ കൈ​യി​ൽ​നി​ന്ന് ചോ​ർ​ന്ന് പ​ന്ത് ഗോ​ൾ വ​ര ക​ട​ക്കു​ക​യാ​യി​രു​ന്നു. 69-ാം മി​നി​റ്റി​ൽ മാ​ർ​ക്കൊ ലെ​സ്കോ​വി​ച്ച് ബോ​ക്സി​നു​ള്ളി​ൽ ന​ട​ത്തി​യ ഫൗ​ളി​ന് ബ്ലാ​സ്റ്റേ​ഴ്സി​ന് എ​തി​രേ പെ​നാ​ൽ​റ്റി. കി​ക്ക് ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച് ജെ​റേ​മി ഫി​ലി​പ്പ് ജം​ഷ​ഡ്പു​രി​ന് ഗ്രൂ​പ്പി​ൽ ര​ണ്ടാം ജ​യം ന​ൽ​കി.

ബ്ലാ​സ്റ്റേ​ഴ്സിന്‍റെ സാ​ധ്യ​ത

നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നെ ഗ്രൂ​പ്പി​ലെ ആ​ദ്യ​മ​ത്സ​ര​ത്തി​ൽ 2-1നു ​കീ​ഴ​ട​ക്കി​യ ജം​ഷ​ഡ്പു​ർ ര​ണ്ടാം ജ​യ​ത്തോ​ടെ ആ​റ് പോ​യി​ന്‍റു​മാ​യി സെ​മി സാ​ധ്യ​ത സ​ജീ​വ​മാ​ക്കി. 20ന് ​ഷി​ല്ലോം​ഗ് ലാ​ജോം​ഗി​ന് എ​തി​രേ​യാ​ണ് ജം​ഷ​ഡ്പു​രി​ന്‍റെ അ​വ​സാ​ന മ​ത്സ​രം.

അ​ന്ന് നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നെ​തി​രേ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​നു മു​ന്നി​ലു​ള്ള അ​വ​സാ​ന പോ​രാ​ട്ടം. ഷി​ല്ലോം​ഗ് ലാ​ജോം​ഗ് ജം​ഷ​ഡ്പു​രി​നെ കീ​ഴ​ട​ക്കു​ക​യും ബ്ലാ​സ്റ്റേ​ഴ്സ് മി​ക​ച്ച ഗോ​ൾ വ്യ​ത്യാ​സ​ത്തോ​ടെ നോ​ർ​ത്ത് ഈ​സ്റ്റി​നെ തോ​ൽ​പ്പി​ക്കു​ക​യും ചെ​യ്താ​ൽ മാ​ത്ര​മേ കൊ​ന്പന്മാ​ർ​ക്ക് സെ​മി​യി​ലേ​ക്കു​ള്ള വ​ഴി തെ​ളി​യു​ക​യു​ള്ളൂ.

ഗ്രൂ​​പ്പ് ബി​​യി​​ൽ ഇ​​ന്ന​​ലെ ന​​ട​​ന്ന മറ്റൊരു മ​​ത്സ​​ര​​ത്തി​​ൽ നോ​​ർ​​ത്ത് ഈ​​സ്റ്റ് യു​​ണൈ​​റ്റ​​ഡ് എ​​ഫ്സി 2-1ന് ​​ഷി​​ല്ലോം​​ഗ് ലാ​​ജോം​​ഗ് എ​​ഫ്സി​​യെ തോ​​ൽ​​പ്പി​​ച്ചു. തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം തോ​​ൽ​​വി​​യോ​​ടെ ഷി​​ല്ലോം​​ഗ് നോ​​ക്കൗ​​ട്ട് കാ​​ണാ​​തെ പു​​റ​​ത്താ​​യി. ഇ​തോ​ടെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നും നോ​ർ​ത്ത് ഈ​സ്റ്റി​നും മൂ​ന്ന് പോ​യി​ന്‍റ് വീ​ത​മാ​യി.

 

Related posts

Leave a Comment