ഐ​​എ​​സ്എ​​ല്ലി​​ന് ഇ​​ട​​വേ​​ള; ഇ​​നി സൂ​​പ്പ​​ർ ക​​പ്പ്

മും​​ബൈ: ഇ​​ന്ത്യ​​ൻ സൂ​​പ്പ​​ർ ലീ​​ഗ് ഫു​​ട്ബോ​​ൾ 2023-24 സീ​​സ​​ണി​​ന് ഇ​​ന്നുമു​​ത​​ൽ ഇ​​ട​​വേ​​ള. 2023 ക​​ല​​ണ്ട​​ർ വ​​ർ​​ഷ​​ത്തി​​ൽ ഇ​​നി ഐ​​എ​​സ്എ​​ൽ മ​​ത്സ​​ര​​ങ്ങ​​ളി​​ല്ല. ജ​​നു​​വ​​രി​​യി​​ൽ ഐ​​എ​​സ്എ​​ൽ പു​​ന​​രാ​​രം​​ഭി​​ക്കി​​ല്ല എ​​ന്ന​​തും ശ്ര​​ദ്ധേ​​യം.

2024 ജ​​നു​​വ​​രി​​യി​​ൽ സൂ​​പ്പ​​ർ ക​​പ്പ് പോ​​രാ​​ട്ട​​ങ്ങ​​ൾ അ​​ര​​ങ്ങേ​​റും. ഒ​​ക്ടോ​​ബ​​ർ എ​​ട്ടി​​നും ന​​വം​​ബ​​ർ ഏ​​ഴി​​നും ര​​ണ്ട് ആ​​ഴ്ച​​യോ​​ളം നീ​​ണ്ട ര​​ണ്ട് ഇ​​ട​​വേ​​ള​​ക​​ൾ ഐ​​എ​​സ്എ​​ല്ലി​​ൽ ഇ​​തി​​നി​​ടെ ഉ​​ണ്ടാ​​യി​​രു​​ന്നു.

ജ​​നു​​വ​​രി ഒ​​ന്പ​​ത് മു​​ത​​ലാ​​ണ് സൂ​​പ്പ​​ർ ക​​പ്പ് ഗ്രൂ​​പ്പ് പോ​​രാ​​ട്ട​​ങ്ങ​​ൾ. നാ​​ല് ഗ്രൂ​​പ്പു​​ക​​ളി​​ലാ​​യി 15 ടീ​​മു​​ക​​ളാ​​ണ് സൂ​​പ്പ​​ർ ക​​പ്പി​​ൽ മാ​​റ്റു​​ര​​യ്ക്കു​​ക. ഗ്രൂ​​പ്പ് ചാ​​ന്പ്യന്മാ​​ർ സെ​​മി​​യി​​ലേ​​ക്ക് മു​​ന്നേ​​റും. ജ​​നു​​വ​​രി 24, 25 തീ​​യ​​തി​​ക​​ളി​​ൽ സെ​​മി ഫൈ​​ന​​ലു​​ക​​ളും 28ന് ​​ഫൈ​​ന​​ലും അ​​ര​​ങ്ങേ​​റും.

കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സ് എ​​ഫ്സി ഗ്രൂ​​പ്പ് ബി ​​യി​​ൽ ജം​​ഷ​​ഡ്പു​​ർ എ​​ഫ്സി, നോ​​ർ​​ത്ത് ഈ​​സ്റ്റ് യു​​ണൈ​​റ്റ​​ഡ് എ​​ഫ്സി, ഷി​​ല്ലോം​​ഗ് ലാ​​ജോം​​ഗ് എ​​ന്നീ ടീ​​മു​​ക​​ൾ​​ക്കൊ​​പ്പ​​മാ​​ണ്. ജ​​നു​​വ​​രി 10ന് ​​ഷി​​ല്ലോം​​ഗ് ലാ​​ജോം​​ഗി​​ന് എ​​തി​​രേ​​യാ​​ണ് സൂ​​പ്പ​​ർ ക​​പ്പി​​ൽ ബ്ലാ​​സ്റ്റേ​​ഴ്സി​​ന്‍റെ ആ​​ദ്യമ​​ത്സ​​രം.

പ​​രി​​ക്കേ​​റ്റ് സീ​​സ​​ണ്‍ മു​​ഴു​​വ​​ൻ പു​​റ​​ത്തി​​രി​​ക്കേ​​ണ്ടി​​വ​​ന്ന ഉ​​റു​​ഗ്വെ​​ൻ പ്ലേ​​മേ​​ക്ക​​ർ അ​​ഡ്രി​​യാ​​ൻ ലൂ​​ണ​​യ്ക്കു പ​​ക​​രം പു​​തി​​യൊ​​രു വി​​ദേ​​ശതാ​​രം ബ്ലാ​​സ്റ്റേ​​ഴ്സി​​ൽ എ​​ത്തു​​മെ​​ന്ന് മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​ൻ ഇ​​വാ​​ൻ വു​​കോ​​മ​​നോ​​വി​​ച്ച് സൂ​​ചി​​പ്പി​​ച്ചി​​രു​​ന്നു. ജ​​നു​​വ​​രി ട്രാ​​ൻ​​സ്ഫ​​ർ വി​​ൻ​​ഡോ​​യി​​ലൂ​​ടെ​​യാ​​യി​​രി​​ക്കും താ​​രം കൊ​​ച്ചി ക്ല​​ബ്ബി​​ലേ​​ക്ക് എ​​ത്തു​​ക.

Related posts

Leave a Comment