അന്നൊക്കെ ഞാനും കാത്തിരുന്നു നിന്റെ പ്രകടനങ്ങള്‍ കാണാന്‍, പാട്ടുകള്‍ കേള്‍ക്കാന്‍! ഓര്‍മകള്‍ പങ്കുവച്ച് പ്രിയ അനിയത്തി മഞ്ജുഷയ്ക്ക് യാത്രാമൊഴിയേകി നടി സുരഭി ലക്ഷ്മി

വാഹനാപകടത്തില്‍ പരിക്കേറ്റ് നാളുകള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയും പിന്നീട് മരണത്തിന് കീഴടങ്ങുകയും ചെയ്ത ഗായിക മഞ്ജുഷയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നടിയും ദേശീയ അവാര്‍ഡ് ജേതാവുമായ നടി സുരഭി ലക്ഷ്മി.

വാഹനാപകടത്തില്‍ മരിച്ച ഗായിക മഞ്ജുഷയെക്കുറിച്ച് വേദനയോടെ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് സുരഭി. തന്റെ ജൂനിയറായി മഞ്ജുഷ പഠിച്ചിരുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് സുരഭി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിടപറഞ്ഞ കലാകാരിയെ അനുസ്മരിച്ചത്.

സ്വകാര്യ ചാനല്‍ നടത്തിയ സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയിലുടെയാണ് മഞ്ജുഷ കലാകേരളത്തിന് സുപരിചിതയായത്. ഈ പരിപാടിയില്‍ മഞ്ജുഷ പെര്‍ഫോം ചെയ്യുന്നത് കാണാന്‍ താനും കാത്തിരുന്നുവെന്നും സുരഭി പറയുന്നു. മഞ്ജുഷയുടെ അകാല വേര്‍പാടില്‍ ദുഖവും ഞെട്ടലും രേഖപ്പെടുത്തി കലാഭവന്‍ മണിയുടെ അനുജന്‍ ആര്‍എല്‍വി രാമകൃഷ്ണനും രംഗത്തെത്തിയിരുന്നു.

സുരഭിയൂടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…

അധികം സംസാരിച്ചിട്ടില്ല. ഇടപഴകിയിട്ടില്ല. എങ്കിലും എന്റെ ജൂണിയര്‍ ആയി പഠിച്ച മഞ്ചു. ഐഡിയ സ്റ്റാര്‍ സിംഗറില്‍ പങ്കെടുത്തപ്പോള്‍ അഭിമാനത്തോടെ പ്രാര്‍ത്ഥനയോടെ ഞാനും കാത്തിരുന്നു നിന്റെ പെര്‍ഫോര്‍മന്‍സ് കാണാന്‍. പ്രിയപ്പെട്ട അനിയത്തി…വേദനയോടെ യാത്ര മൊഴി…

Related posts