മലമ്പുഴ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ  കൂ​ടു​ത​ൽ ഉ​യ​ർ​ത്തി;ക​ൽ​പ്പാ​ത്തി, ഭാ​ര​ത​പ്പു​ഴ​യു​ടെ തീ​ര​ങ്ങ​ളി​ലു​ള്ള​വ​ർക്ക് ജാ​ഗ്ര​താ​നി​ർ​ദേ​ശം

പാ​ല​ക്കാ​ട്: മ​ല​ന്പു​ഴ ഡാ​മി​ലെ ജ​ല​നി​ര​പ്പ് വീ​ണ്ടും ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ഡാ​മി​ന്‍റെ നാ​ലു ഷ​ട്ട​റു​ക​ളും ആ​റു സെ​ന്‍റി​മീ​റ്റ​ർ കൂ​ടി ഉ​യ​ർ​ത്തി. ഇ​ന്നു രാ​വി​ലെ​യാ​ണ് ഷ​ട്ട​റു​ക​ൾ കൂ​ടു​ത​ൽ ഉ​യ​ർ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം മൂ​ന്നു സെ​ന്‍റി​മീ​റ്റ​റാ​ണ് ഉ​യ​ർ​ത്തി​യി​രു​ന്ന​ത്. ഇ​തോ​ടെ നാ​ലു ഷ​ട്ട​റു​ക​ളും ഒ​ന്പ​ത് സെ​ന്‍റി​മീ​റ്റ​ർ ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്.

ഇ​ന്നു രാ​വി​ലെ 115 മീ​റ്റ​ർ ജ​ല​നി​ര​പ്പ് എ​ത്തി​യി​രു​ന്നു. 115.06 മീ​റ്റ​റാ​ണ് ഡാ​മി​ന്‍റെ സം​ഭ​ര​ണ​ശേ​ഷി. വെ​ള്ളം ഒ​ഴു​കി​പ്പോ​കു​ന്ന ക​ൽ​പ്പാ​ത്തി, ഭാ​ര​ത​പ്പു​ഴ​യു​ടെ തീ​ര​ങ്ങ​ളി​ലു​ള്ള​വ​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts