ഒത്തിരി സ്‌നേഹത്തോടെ, സന്തോഷത്തോടെ പറയട്ടെ ചേട്ടാ..ഒത്തിരി ഇഷ്ടായി ആ പറഞ്ഞത്! അവാര്‍ഡ് നേട്ടത്തെതുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ച ചോദ്യത്തിന് ഇന്ദ്രന്‍സ് നല്‍കിയ മറുപടിയെ അഭിനന്ദിച്ച് സുരാജ് വെഞ്ഞാറമ്മൂട്

മലയാള സിനിമാലോകം മാറ്റത്തിന്റെയും പുരോഗതിയുടെയും പാതയിലാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ വിലയിരുത്തിയാല്‍ മാത്രം മതി അത് മനസിലാക്കാന്‍. കഴിഞ്ഞ വര്‍ഷം വിനായകനും ഈ വര്‍ഷം ഇന്ദ്രന്‍സുമാണ് മികച്ച നടന്മാരായി തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടുപേരും സൂപ്പര്‍സ്റ്റാര്‍ പദവികളൊന്നും സ്വപ്‌നത്തില്‍ പോലും കണ്ടിട്ടില്ലാത്തവര്‍. കോമഡി വേഷങ്ങളിലൂടെ മാത്രം പ്രേക്ഷകര്‍ക്ക് സുപരിചിതരായവര്‍, പിന്നീട് വളരെ സീരിയസ് കഥാപാത്രങ്ങളെ അവതരിപ്പിച്ച് സംസ്ഥാന അവാര്‍ഡ് വരെ കരസ്ഥമാക്കിയവര്‍.

കോമഡിയില്‍ നിന്ന് തുടങ്ങി സീരിയസ് കഥാപാത്രങ്ങളെ അവതരിപ്പിച്ച് സംസ്ഥാന അവാര്‍ഡ് നേടിയവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന മറ്റൊരാളാണ് സുരാജ് വെഞ്ഞാറമ്മൂട്. ഇന്ദ്രന്‍സിന്റെ നേട്ടത്തെ അഭിനന്ദിച്ച് സുരാജ് വെഞ്ഞാറമ്മൂട് എഴുതിയ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. അവാര്‍ഡ് കിട്ടിയതറിഞ്ഞ് വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ച ഒരു ചോദ്യത്തിന് ഇന്ദ്രന്‍സ് നല്‍കിയ മറുപടിയാണ് സുരാജ് എടുത്തു പറഞ്ഞ് അഭിനന്ദിച്ചിരിക്കുന്നത്.

അംഗീകാരം കിട്ടാന്‍ താമസിച്ചോ എന്ന ചോദ്യത്തിന് ഞാന്‍ തുടങ്ങിയിട്ടല്ലേ ഉള്ളൂ എന്നായിരുന്നു ഇന്ദ്രന്‍സ് നല്‍കിയ മറുപടി. ഇതാണ് തനിക്ക് വളരെ ഇഷ്ടമായി ഒത്തിരി സന്തോഷം എന്ന് പറഞ്ഞ് സുരാജ് ഫേസ്ബുക്കില്‍ കുറിച്ചത്. സുരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

Related posts