വൈ​ക്കം സ്വ​ദേ​ശി​നിയെ​ ട്രെ​യി​നിലെ ശു​ചി​മു​റി​യി​ല്‍ മ​രി​ച്ചനി​ല​യി​ല്‍ കണ്ടെത്തി: സ​ഹ​യാ​ത്രി​ക​ര്‍ മൃതദേഹം കണ്ടത് ഇന്നു പുലർച്ചെ

കോ​ട്ട​യം: വൈ​ക്കം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ടെ ശു​ചി​മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.​വൈ​ക്കം ആ​റാ​ട്ടു​കു​ള​ങ്ങ​ര സ്വ​ദേ​ശി​നി സു​ര​ജ എ​സ്. നാ​യ​രെ​യാ​ണ് (44) ആ​ല​പ്പി ധ​ന്‍​ബാ​ദ് എ​ക്‌​സ്പ്ര​സി​ന്‍റെ ശു​ചി​മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ഒ​ഡീ​ഷ​യി​ല്‍ സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ല്‍ പോ​യ ശേ​ഷം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന സു​ര​ജ​യെ ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണു ട്രെ‌യിനിൽ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ത​മി​ഴ്‌​നാ​ട്ടി​ലെ ജോ​ലാ​ര്‍​പേ​ട്ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ വ​ച്ചാ​ണ് സ​ഹ​യാ​ത്രി​ക​ര്‍ സു​ര​ജ​യു​ടെ മൃ​ത​ദേ​ഹം ശു​ചി​മു​റി​യി​ല്‍ ക​ണ്ട​ത്.

ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്നു​ള്ള മ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ബ​ന്ധു​ക്ക​ള്‍ ജോ​ലാര്‍​പേ​ട്ടി​ലേ​ക്ക് പോ​യി​ട്ടു​ണ്ട്. സാ​മൂ​ഹ്യ സേ​വ​ന രം​ഗ​ങ്ങ​ളി​ലെ സ​ജീ​വ പ്ര​വ​ര്‍​ത്ത​ക​യു​മാ​യി​രു​ന്നു സു​ര​ജ. ​പ്ര​വാ​സി​യാ​യ ജീ​വ​നാ​ണ് ഭ​ര്‍​ത്താ​വ്.

Related posts

Leave a Comment