മലയാള ചലച്ചിത്ര​ ഗാനലോകത്തെ ‘ആദ്യ ടെക്നോ സം​ഗീ​ത​ജ്ഞന്’ വിട: സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ കെ.​ജെ. ജോ​യ് അ​ന്ത​രി​ച്ചു

ചെ​ന്നൈ: പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ കെ. ​ജെ. ജോ​യ് (77) അ​ന്ത​രി​ച്ചു. ചെ​ന്നൈ​യി​ലാ​യി​രു​ന്നു അ​ന്ത്യം. പ​ക്ഷാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ദീ​ര്‍​ഘ കാ​ല​മാ​യി ചി​കി​ല്‍​സ​യി​ലാ​യി​രു​ന്നു. സം​സ്കാ​രം ബു​ധ​നാ​ഴ്ച ചെ​ന്നൈ​യി​ല്‍ ന​ട​ക്കും. മ​ല​യാ​ള​ത്തി​ലെ ആ​ദ്യ ടെ​ക്‌​നോ സം​ഗീ​ത​ജ്ഞ​ന്‍ എ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന കെ. ​ജെ. ജോ​യ് ഇ​രു​ന്നൂ​റി​ലേ​റെ ചി​ത്ര​ങ്ങ​ള്‍​ക്ക് സം​ഗീ​തം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

തൃ​ശൂ​ര്‍ നെ​ല്ലി​ക്കു​ന്ന് സ്വ​ദേ​ശി​യാ​യ കെ. ​ജെ. ജോ​യ്‌​യു​ടെ സം​ഗീ​ത യാ​ത്ര​യ്ക്ക് അ​ര നൂ​റ്റാ​ണ്ടി​ന്‍റെ തി​ള​ക്ക​മു​ണ്ട്. 1975 ൽ ‘​ലൗ ലെ​റ്റ​ർ’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ജോ​യ് മ​ല​യാ​ള സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. 65ഓ​ളം മ​ല​യാ​ള ച​ല​ചി​ത്ര​ങ്ങ​ള്‍​ക്ക് അ​ദ്ദേ​ഹം സം​ഗീ​തം ന​ല്‍​കി​യി​ട്ടു​ണ്ട്. പ​ന്ത്ര​ണ്ടോ​ളം ഹി​ന്ദി ച​ല​ച്ചി​ത്ര​ങ്ങ​ള്‍​ക്ക് പ​ശ്ചാ​ത്ത​ല സം​ഗീ​ത​മൊ​രു​ക്കി​യി​ട്ടു​മു​ണ്ട്.

പ്ര​മു​ഖ സം​ഗീ​ത​സം​വി​ധാ​യ​ക​ൻ എം​എ​സ് വി ​എ​ന്ന​റി​യ​പ്പെ​ടു​ന്ന എം.​എ​സ്. വി​ശ്വ​നാ​ഥ​ന്‍റെ അ​ക്കോ​ർ​ഡി​യ​ൻ ആ​ർ​ട്ടി​സ്റ്റ് ആ​യാ​ണ് ജോ​യ് ത​ന്‍റെ ച​ല​ച്ചി​ത്ര​സം​ഗീ​ത ജീ​വി​തം ആ​രം​ഭി​ക്കു​ന്ന​ത്. അ​ക്കോ​ർ​ഡി​യ​നി​ൽ മാ​ത്ര​മ​ല്ല, കീ ​ബോ​ർ​ഡി​ലും വ​യ​ലി​നി​ലും ജോ​യ് അ​സാ​മാ​ന്യ​പ്ര​തി​ഭ​യാ​യി​രു​ന്നു.

ജോ​യി​യെ തി​രി​ച്ച​റി​ഞ്ഞ​തും സ്വ​ത​ന്ത്ര​സം​ഗീ​ത സം​വി​ധാ​യ​ക​നാ​കാ​ൻ പ്ര​ചോ​ദ​ന​മാ​യ​തും എം​എ​സ് വി​യാ​ണ്. ‌പാ​ശ്ചാ​ത്യ​ശൈ​ലി​യി​ൽ ജോ​യ് ഒ​രു​ക്കി​യ മെ​ല​ഡി​ക​ൾ ഇ​ന്നും മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട​ഗാ​ന​ങ്ങ​ളാ​ണ്. അ​നു​പ​ല്ല​വി എ​ന്ന ചി​ത്ര​ത്തി​ലെ “എ​ൻ സ്വ​രം പൂ​വി​ടും ഗാ​ന​മേ…’, ഇ​താ ഒ​രു തീ​ര​ത്തി​ലെ “അ​ക്ക​രെ ഇ​ക്ക​രെ നി​ന്നാ​ലെ​ങ്ങ​നെ ആ​ശ തീ​രും…’, ജ​യ​ന്‍റെ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ങ്ങ​ളാ​യ മ​നു​ഷ്യ​മൃ​ഗ​ത്തി​ലെ “ക​സ്തൂ​രി​മാ​ൻ മി​ഴി…’, സ​ർ​പ്പ​ത്തി​ലെ “സ്വ​ർ​ണ​മീ​നി​ന്‍റെ ചേ​ലൊ​ത്ത ക​ണ്ണാ​ളേ…’ തു​ട​ങ്ങി മ​ല​യാ​ള​ത്തി​ലെ എ​ക്കാ​ല​ത്തെ​യും ഹി​റ്റ് ഗാ​ന​ങ്ങ​ളി​ല്‍ പ​ല​തും കെ. ​ജെ. ജോ​യി​യി​ലൂ​ടെ പി​റ​വി​യെ​ടു​ത്ത​വ​യാ​ണ്.

ജ​യ​ൻ-​സോ​മ​ന്‍-​ജ​യ​ഭാ​ര​തി കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി 1979ൽ ​പു​റ​ത്തി​റ​ങ്ങി​യ സാ​യൂ​ജ്യം എ​ന്ന ചി​ത്ര​ത്തി​നു​വേ​ണ്ടി ജോ​യി ഈ​ണ​മി​ട്ട “കാ​ലി​ത്തൊ​ഴു​ത്തി​ൽ പി​റ​ന്ന​വ​നേ…’ എ​ന്ന ഗാ​നം മ​ല​യാ​ള​ത്തി​ലെ മി​ക​ച്ച ക്രി​സ്തീ​യ​ഗാ​ന​ങ്ങ​ളി​ലൊ​ന്നാ​യി ക​ണ​ക്കാ​ക്കു​ന്നു.1994​ൽ പി.​ജി. വി​ശ്വം​ഭ​ര​ൻ സം​വി​ധാ​ന​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ ദാ​ദ ആ​യി​രു​ന്നു കെ.​ജെ. ജോ​യി​യു​ടെ അ​വ​സാ​ന​ചി​ത്രം.

ദേ​വ​രാ​ജ​ൻ, ബാ​ബു​രാ​ജ്, ദ​ക്ഷി​ണാ​മൂ​ർ​ത്തി, എ.​ടി. ഉ​മ്മ​ർ, സ​ലി​ൽ ചൗ​ധ​രി, എം. ​കെ. അ​ർ​ജു​ന​ൻ എ​ന്നീ മ​ഹാ പ്ര​തി​ഭ​ക​ൾ അ​ര​ങ്ങു ത​ക​ർ​ത്ത സ​മ​യ​ത്താ​ണ് ജോ​യി​യു​ടെ തേ​രോ​ട്ടം.

Related posts

Leave a Comment