ഇ​തൊ​ന്നും കൃ​ഷ്ണ​ദാ​സ് അ​റി​യ​രു​ത്..! ജാ​നു​വി​നെ കാ​ണാ​നാ​യി ഹോ​ട്ട​ലി​ലെ​ത്തും മു​ൻ​പ് സു​രേ​ന്ദ്ര​ൻ വി​ളി​ച്ച ഫോ​ൺ കോ​ളി​ലെ സം​ഭാ​ഷ​ണം പുറത്തുവിട്ട് പ്ര​സീ​ത

കോ​ഴി​ക്കോ​ട്: സി.​കെ. ജാ​നു​വി​ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ ​സു​രേ​ന്ദ്ര​ൻ പ​ണം ന​ല്‍​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ല്‍ ജ​നാ​ധി​പ​ത്യ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി നേ​താ​വ് പ്ര​സീ​ത അ​ഴീ​ക്കോ​ടി​ന്‍റെ പു​തി​യ ഫോ​ണ്‍ സം​ഭാ​ഷ​ണം പു​റ​ത്ത്.

ജാ​നു​വി​നെ കാ​ണാ​നാ​യി ഹോ​ട്ട​ലി​ലെ​ത്തും മു​ൻ​പ് സു​രേ​ന്ദ്ര​ൻ വി​ളി​ച്ച ഫോ​ൺ കോ​ളി​ലെ സം​ഭാ​ഷ​ണ​മാ​ണ് പ്ര​സീ​ത പു​റ​ത്തു​വി​ട്ട​ത്. ബി​ജെ​പി​യി​ലെ ഗ്രൂ​പ്പി​സം വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ലെ സു​രേ​ന്ദ്ര​ന്‍റെ പ്ര​തി​ക​ര​ണം.

പ​ണം റെ​ഡി​യാ​ക്കി ത​ന്‍റെ ബാ​ഗി​ൽ വ​ച്ചി​ട്ട് ഇ​ന്ന​ലെ മു​ത​ൽ അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും കൊ​ണ്ടു ന​ട​ക്കു​ക​യാ​ണ്. ഇ​ക്കാ​ര്യം സി.​കെ. ജാ​നു കൃ​ഷ്ണ​ദാ​സി​നോ​ട് പ​റ​യി​ല്ല​ല്ലോ എ​ന്നു​മൊ​ക്കെ സുരേന്ദ്രൻ ശ​ബ്ദ​രേ​ഖ​യി​ൽ പ​റ​യു​ന്നു​ണ്ട്.

ഫോ​ണ്‍ സം​ഭാ​ഷ​ണം ത​ന്‍റെ ത​ന്നെ​യാ​ണെ​ന്ന് പ്ര​സീ​ത വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ജാ​നു​വി​ന് എ​ൻ​ഡി​എ​യു​ടെ ഭാ​ഗ​മാ​കാ​ൻ പ​ത്ത് ല​ക്ഷം രൂ​പ സു​രേ​ന്ദ്ര​ൻ ന​ൽ​കി​യെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി പ്ര​സീ​ത നേ​ര​ത്തേ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Related posts

Leave a Comment