എ​സ്എ​ന്‍ ട്ര​സ്റ്റ് തെ​ര​ഞ്ഞെ​ടു​പ്പ്; വെള്ളാപ്പള്ളിക്കെതിരേ മത്സരത്തിനു  കെ.കെ. മഹേശന്‍റെ കുടുംബം


ചേ​ർ​ത്ത​ല: എ​സ്എ​ന്‍ ട്ര​സ്റ്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ പാ​ന​ലി​നെ​തി​രേ മ​ത്സ​രി​ക്കാ​ന്‍ യോ​ഗം സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 115 പേ​രു​ടെ മ​റ്റൊ​രു പാ​ന​ൽ രം​ഗ​ത്ത്.

യോ​ഗം ഓ​ഫീ​സി​ല്‍ തൂ​ങ്ങി​മ​രി​ച്ച എ​സ്എ​ന്‍​ഡി​പി ക​ണി​ച്ചു​കു​ള​ങ്ങ​ര യൂ​ണി​യ​ന്‍ സെ​ക്ര​ട്ട​റി​യും മൈ​ക്രോ​ഫി​നാ​ന്‍​സ് സം​സ്ഥാ​ന കോ-​ഓ​ര്‍​ഡി​നേ​റ്റ​റു​മാ​യി​രു​ന്ന കെ.​കെ. മ​ഹേ​ശ​ന്‍റെ ഭാ​ര്യ​യും കു​ടും​ബാം​ഗ​ങ്ങ​ളും മ​ത്സ​ര രം​ഗ​ത്തു​ണ്ട്.

കെ.​കെ. മ​ഹേ​ശ​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ​യും മ​ക​ന്‍ തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി​യെ​യും അ​ന്വേ​ഷ​ണ​സം​ഘം ചോ​ദ്യം ചെ​യ്തി​രു​ന്നു.

26 ന് ​ചേ​ര്‍​ത്ത​ല​യി​ല്‍ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ലാ​ണ് വെ​ള്ളാ​പ്പ​ള്ളി​യു​ടെ പാ​ന​ലും യോ​ഗം സം​ര​ക്ഷ​ണ സ​മി​തി​യു​ടെ പാ​ന​ലും നേ​ര്‍​ക്കു​നേ​ര്‍ മ​ത്സ​രി​ക്കു​ന്ന​ത്.

മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ വെ​ള്ളാ​പ്പ​ള്ളി​ക്കെ​തി​രെ മ​ത്സ​രി​ക്കാ​ന്‍ പോ​ലും ആ​രും ത​യാ​റാ​കാ​ത്ത​വേ​ള​യി​ലാ​ണ് ഇ​ത്ത​വ​ണ 115 പേ​ര്‍ മ​ത്സ​രി​ക്കാ​ന്‍ രം​ഗ​ത്തെ​ത്തി​യ​ത്.

വെ​ള്ളാ​പ്പ​ള്ളി​ക്കെ​തി​രേ നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​യ​ര്‍​ന്നു​വ​ന്ന​തും വെ​ള്ളാ​പ്പ​ള്ളി​യു​ടെ മ​നഃ​സാ​ക്ഷി​സൂ​ക്ഷി​പ്പു​കാ​ര​നാ​യി​രു​ന്ന കെ.​കെ.​മ​ഹേ​ശ​ന്‍റെ മ​ര​ണ​വും ഇ​ത്ത​വ​ണ മ​ത്സ​രം ക​ടു​പ്പി​ക്കാ​നു​ള്ള കാ​ര​ണ​മാ​യി ചൂ​ണ്ടി​കാ​ണി​ക്ക​പ്പെ​ടു​ന്നു.

കെ.​കെ. മ​ഹേ​ശ​ന്‍റെ ഭാ​ര്യ ഉ​ഷാ​ദേ​വി​യും കു​ടു​ബാം​ഗ​ങ്ങ​ളും ഉ​ള്‍​പ്പെ​ടെ 15 ഓ​ളം പേ​രാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

Related posts

Leave a Comment