എ​ല്ലാ​ത്തി​ന​പ്പു​റം സൗ​ഹൃ​ദം..!ഇരിങ്ങാലക്കുടയിൽ ഇ​ന്ന​സെ​ന്‍റി​നോ​ട് ചേ​ർ​ന്ന് നി​ൽ​ക്കു​ന്ന സു​രേ​ഷ് ഗോ​പി;​ ന​ഗ​ര​ത്തി​ലെ ഫ്ള​ക്സ് ബോ​ർ​ഡ് വി​വാ​ദ​ത്തി​ലേ​ക്ക്; ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സോണറ്റ്

തൃ​ശൂ​ർ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കേ തൃ​ശൂ​രി​ൽ ഫ്ള​ക്സ് ബോ​ർ​ഡി​ന്‍റെ പേ​രി​ൽ വി​വാ​ദം. ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍ അ​ന്ത​രി​ച്ച ന​ട​ൻ ഇ​ന്ന​സെ​ന്‍റിനൊപ്പം എൻഡിഎ സ്ഥാനാർഥിയുടെ ചി​ത്രമാണ് വിവാദത്തിൽപ്പെട്ടിരിക്കുന്നത്.

ബ​സ് സ്റ്റാ​ൻ​ഡ് എ​കെ​പി റോ​ഡി​ലെ ഒ​ഴി​ഞ്ഞ പ​റ​മ്പി​ൽ കു​റ​ച്ച് ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സു​നി​ല്‍​കു​മാ​റി​ന്‍റെ ബോ​ര്‍​ഡാ​ണ് ആ​ദ്യം ഉ​യ​ര്‍​ന്ന​ത്.

എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ന്‍​ഡി​എ സ്ഥാ​നാ​ർ​ഥി സു​രേ​ഷ് ഗോ​പി​യും ഇ​ന്ന​സെ​ന്‍റും ഒ​രു​മി​ച്ചു​ള്ള ചി​ത്രം സ​ഹി​തം അ​വി​ടെ ബോ​ര്‍​ഡ് ഉ​യ​ർ​ന്ന​തോ​ടെ സം​ഭ​വം വി​വാ​ദ​മാ​കു​ക​യാ​യി​രു​ന്നു. എ​ല്ലാ​ത്തി​ന​പ്പു​റം സൗ​ഹൃ​ദം എ​ന്നാ​യി​രു​ന്നു ബോ​ർ​ഡി​ൽ എ​ഴു​തി​യി​രു​ന്ന​ത്.

ത​ങ്ങ​ളു​ടെ അ​നു​വാ​ദ​ത്തോ​ടെ​യ​ല്ല ചി​ത്രം ഉ​പ​യോ​ഗി​ച്ച​തെ​ന്ന് ഇ​ന്ന​സെ​ന്‍റി​ന്‍റെ കു​ടും​ബം പ്ര​തി​ക​രി​ച്ചു. പാ​ർ​ട്ടി​യു​മാ​യി ആ​ലോ​ചി​ച്ച് തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഇ​ന്ന​സെ​ന്‍റി​ന്‍റെ മ​ക​ൻ സോ​ണ​റ്റ് അ​റി​യി​ച്ചു.

ഇ​തി​നു പി​ന്നാ​ലെ എ​ൽ​ഡി​എ​ഫ് ഇ​രി​ങ്ങാ​ല​ക്കു​ട മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി പി. ​മ​ണി ജി​ല്ലാ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ല്കി​യി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ലം​ഘ​നം ന​ട​ത്തി​യ സു​രേ​ഷ് ഗോ​പി​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും, ദു​രു​പ​യോ​ഗം ചെ​യ്ത് സ്ഥാ​പി​ച്ച ബോ​ർ​ഡു​ക​ൾ മാ​റ്റ​ണ​മെ​ന്നും പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment