ചോരത്തുള്ളികൾ മായുന്നോ..! പു​ന്ന​പ്ര വ​യ​ലാ​ർ ര​ക്ത​സാ​ക്ഷിത്വ വാ​രാ​ച​ര​ണ സ​മാ​പ​നത്തിൽസി​പി​എം – സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രും മു​ഖ്യ​മ​ന്ത്രി​യു​മി​ല്ല

ചേ​ർ​ത്ത​ല: പു​ന്ന​പ്ര​ വ​യ​ലാ​ർ ര​ക്ത​സാ​ക്ഷിത്വ​ വാ​രാ​ച​ര​ണ​ത്തി​ന്‍റെ സ​മാ​പ​നം നാ​ളെ വ​യ​ലാ​റി​ൽ ന​ട​ക്കും. രാ​വി​ലെ ആ​ല​പ്പു​ഴ വ​ലി​യ​ചു​ടു​കാ​ട് ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ​നി​ന്ന് വി.​എ​സ് അ​ച്യു​താ​ന​ന്ദ​നും മേ​നാ​ശ്ശേ​രി​യി​ൽ​നി​ന്ന് കെ.​കെ ഗം​ഗാ​ധ​ര​നും കൊ​ളു​ത്തു​ന്ന ദീ​പ​ശി​ഖ പ​തി​നൊ​ന്നി​ന് വ​യ​ലാ​റി​ലെ​ത്തും. വാ​രാ​ച​ര​ണ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ​ൻ.​എ​സ് ശി​വ​പ്ര​സാ​ദ് ദീ​പ​ശി​ഖ​ക​ൾ ഏ​റ്റു​വാ​ങ്ങി മ​ണ്ഡ​പ​ത്തി​ൽ സ്ഥാ​പി​ക്കും.

മൂ​ന്നി​നു ന​ട​ക്കു​ന്ന വ​യ​ലാ​ർ അ​നു​സ്മ​ര​ണ​ത്തി​ൽ വി​ദ്വാ​ൻ കെ.​രാ​മ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​കും. ഏ​ഴാ​ച്ചേ​രി​രാ​മ​ച​ന്ദ്ര​ൻ, ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. അ​ഞ്ചി​നാ​ണ് പൊ​തു​സ​മ്മേ​ള​നം. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം​രാ​ജേ​ന്ദ്ര​നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നും സ​മാ​പ​ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നി​ല്ല.

മു​ഖ്യ​മ​ന്ത്രി ഒൗ​ദ്യോ​ഗി​ക തി​ര​ക്കു​ക​ളും കോ​ടി​യേ​രി​യും കാ​ന​വും ജ​ന​ജാ​ഗ്ര​താ ജാ​ഥ​യി​ലു​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​ത്.സി​പി​എം പൊ​ളി​റ്റ് ബ്യൂ​റോ അം​ഗ​ങ്ങ​ളാ​യ എ​സ്.​രാ​മ​ച​ന്ദ്ര​ൻ​പി​ള്ള​യും എം.​എ ബേ​ബി​യും സി​പി​ഐ യി​ൽ നി​ന്ന് ദേ​ശീ​യ എ​ക്‌സിക്യൂ​ട്ടീ​വ് അം​ഗം പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ, കെ.​ഇ ഇ​സ്മ​യി​ൽ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ക്കും.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി മു​ൻ​നി​ര​നേ​താ​ക്ക​ളു​ടെ അ​ഭാ​വം സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ പൊ​ലി​മ കു​റ​യ്ക്കാ​തി​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് വി​വ​രം. ഇ​തേ തു​ട​ർ​ന്ന് സം​ഘാ​ട​ക​സ​മി​തി​യി​ലെ ചി​ല​ർ മു​ൻ​നി​ര​നേ​താ​ക്ക​ളെ സ​മ്മേ​ള​ന​ത്തി​ൽ എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​വും ന​ട​ത്തു​ന്നു​ണ്ട്.

Related posts