ഗ​ൺ​മാ​ൻ ഡ്രൈ​വ​ർ​ക്കൊ​പ്പം മു​ന്നി​ലി​രു​ന്നു, മ​ന്ത്രി പി​ന്നി​ലും: ഔ​ദ്യോ​ഗി​ക വാ​ഹ​നം എ​ത്താ​ന്‍ വൈ​കി; ഓ​ട്ടോ​റി​ക്ഷ​യി​ല്‍ സ​ഞ്ച​രി​ച്ച് കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി

തൃ​ശൂ​ർ: കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​ക്ക് ഔ​ദ്യോ​ഗി​ക വാ​ഹ​നം എ​ത്താ​ൻ വൈ​കി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ഓ​ട്ടോ​റി​ക്ഷ​യി​ല്‍ മ​ട​ങ്ങി. വ​ട​ക്കും​നാ​ഥ ക്ഷേ​ത്ര​ത്തി​ൽ ശി​വ​രാ​ത്രി ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു മ​ന്ത്രി.

ക്ഷേ​ത്ര സ​മീ​പ​മാ​യി​രു​ന്നു വാ​ഹ​നം പാ​ർ​ക്ക് ചെ​യ്‌​തി​രു​ന്ന​ത്. ശി​വ​രാ​ത്രി മ​ഹാ​പ​രി​ക്ര​മ യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത് വേ​ഗ​ത്തി​ൽ മ​ട​ങ്ങാ​ൻ നി​ന്ന സു​രേ​ഷ് ഗോ​പി​യ്ക്ക​രി​കി​ലേ​ക്ക് വി​ചാ​രി​ച്ച സ​മ​യ​ത്ത് ഔ​ദ്യോ​ഗി​ക വാ​ഹ​നം എ​ത്തി​യി​ല്ല.

തു​ട​ർ​ന്ന് ഓ​ട്ടോ​റി​ക്ഷ വി​ളി​ച്ച് അ​തി​ൽ ക​യ​റി രാ​മ​നി​ല​യ​ത്തി​ലേ​ക്ക് മ​ട​ങ്ങു​ക​യു​മാ​യി​രു​ന്നു. മ​ന്ത്രി ഓ​ട്ടോ​യി​ൽ ക​യ​റി​യ​തി​ന് പി​ന്നാ​ലെ ഗ​ൺ​മാ​ൻ ഓ​ട്ടോ ഡ്രൈ​വ​ർ​ക്കൊ​പ്പം വാ​ഹ​ന​ത്തി​ന്‍റെ മു​ന്നി​ലി​രു​ന്നു.

മ​റ്റൊ​രു ബി​ജെ​പി നേ​താ​വും സു​രേ​ഷ് ഗോ​പി​യ്ക്കൊ​പ്പം ഓ​ട്ടോ​യി​ൽ ക​യ​റി. ഓ​ട്ടോ പു​റ​പ്പെ​ട്ട് ഏ​താ​നും നി​മി​ഷ​ങ്ങ​ള്‍​ക്ക​കം ത​ന്നെ കേ​ന്ദ്ര​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വാ​ഹ​നം അ​വി​ടെ​യെ​ത്തി. സം​ഭ​വ​ത്തി​ൽ സു​ര​ക്ഷാ വീ​ഴ്ച​യു​ണ്ടെ​ന്ന് ബി​ജെ​പി നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

Related posts

Leave a Comment