സു​രേ​ഷ് ഗോ​പി​ക്ക് തി​രി​ച്ച​ടി; വാ​ഹ​ന നി​കു​തി​വെ​ട്ടി​പ്പ് കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ര്‍​ജി ത​ള്ളി; വ്യാജ വിലാസം ഉപയോഗിച്ച് വാഹനം രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കില്ല

കൊ​ച്ചി: വാ​ഹ​ന നി​കു​തി വെ​ട്ടി​പ്പു കേ​സി​ല്‍ ന​ട​നും ബി​ജെ​പി നേ​താ​വു​മാ​യ സു​രേ​ഷ് ഗോ​പി​ക്ക് തി​രി​ച്ച​ടി. വാ​ഹ​ന ര​ജി​സ്‌​ട്രേ​ഷ​ന്‍ വ​ഴി നി​കു​തി വെ​ട്ടി​ച്ചെ​ന്ന കേ​സ് റ​ദ്ദാ​ക്കാ​നാ​വി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള സു​രേ​ഷ് ഗോ​പി​യു​ടെ ഹ​ർ​ജി​ക​ൾ എ​റ​ണാ​കു​ളം എ​സി​ജെ​എം കോ​ട​തി ത​ള്ളി.

വ്യാ​ജ​വി​ലാ​സം ഉ​പ​യോ​ഗി​ച്ച് വാ​ഹ​നം റ​ജി​സ്റ്റ​ർ ചെ​യ്ത് സു​രേ​ഷ് ഗോ​പി നി​കു​തി വെ​ട്ടി​ച്ചെ​ന്നാ​ണ് കേ​സ്. 2010, 2016 വ​ർ​ഷ​ങ്ങ​ളി​ലാ​യി ര​ണ്ട് ആ​ഡം​ബ​ര കാ​റു​ക​ളാ​ണ് പു​തു​ച്ചേ​രി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

ഇ​തി​ലൂ​ടെ സം​സ്ഥാ​ന​ത്തി​ന് 30 ല​ക്ഷം രൂ​പ​യു​ടെ നി​കു​തി ന​ഷ്ടം ഉ​ണ്ടാ​യെ​ന്നാ​യി​രു​ന്നു ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം. പു​തു​ച്ചേ​രി​യി​ലെ കൃ​ഷി​യി​ട​ത്തി​ന്‍റെ വി​ലാ​സ​ത്തി​ലാ​ണു കാ​റു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു​വെ​ന്നാ​ണ് സു​രേ​ഷ് ഗോ​പി ക്രൈം​ബ്രാ​ഞ്ചി​നു മൊ​ഴി​ന​ൽ​കി​യ​ത്.

എ​ന്നാ​ൽ ആ ​വി​ലാ​സ​ത്തി​ൽ പു​തു​ച്ചേ​രി​യി​ൽ ഭൂ​മി ഇ​ല്ലെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.​കേ​സി​ന്‍റെ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ മേ​യ് 28ന് ​ആ​രം​ഭി​ക്കും.

Related posts

Leave a Comment