ഐ​സി​സി റാ​ങ്കിം​ഗ്: സൂ​ര്യ​ക്കു മു​ന്നേ​റ്റം

ദു​ബാ​യി: ഇ​ട​വേ​ള​യ്ക്കു ശേ​ഷം ഇ​ന്ത്യ​യു​ടെ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വ് ബാ​റ്റ​ർ​മാ​രു​ടെ ലോ​ക റാ​ങ്കിം​ഗി​ൽ ആ​ദ്യ പ​ത്തി​നു​ള്ളി​ൽ ഇ​ടം​പി​ടി​ച്ചു. മു​ൻ ഒ​ന്നാം ന​ന്പ​റാ​യി​രു​ന്ന സൂ​ര്യ​കു​മാ​ർ അ​ഞ്ച് സ്ഥാ​ന​ങ്ങ​ൾ മു​ന്നേ​റി പു​തി​യ പ​ട്ടി​ക പ്ര​കാ​രം ഏ​ഴാം സ്ഥാ​ന​ത്തെ​ത്തി.

ന്യൂ​സി​ല​ൻ​ഡി​നെ​തി​രേ ന​ട​ക്കു​ന്ന പ​ര​ന്പ​ര​യി​ലെ ആ​ദ്യ മൂ​ന്നു മ​ത്സ​ര​ത്തി​ലെ മി​ന്നും ഫോ​മാ​ണ് താ​ര​ത്തി​ന് പ​ട്ടി​ക​യി​ൽ മു​ന്നേ​റ്റ​മു​ണ്ടാ​ക്കി​യ​ത്. ഫോ​മി​ല്ലാ​യ്മ​യു​ടെ പേ​രി​ൽ വി​മ​ർ​ശ​നം ഏ​റ്റു​വാ​ങ്ങ​വേ​യാ​ണ് സൂ​ര്യ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​ത്തോ​ടെ തി​രി​ച്ചു​വ​ര​വ് ന​ട​ത്തി​യ​തെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം.

2026 ഐ​സി​സി ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ന് ഒ​ന്പ​ത് ദി​വ​സം മാ​ത്രം ശേ​ഷി​ക്കെ അ​ഭി​ഷേ​ക് ശ​ർ​മ ഒ​ന്നാം സ്ഥാ​ന​ത്തും തി​ല​ക് വ​ർ​മ മൂ​ന്നാം സ്ഥാ​ന​ത്തും തു​ട​രു​ന്ന​ത് ഇ​ന്ത്യ​ക്ക് ആ​ത്മ​വി​ശ്വാ​സം ന​ൽ​കും. റാ​യ്പു​രി​ൽ ന​ട​ന്ന ര​ണ്ടാം മ​ത്സ​ര​ത്തി​ൽ 32 പ​ന്തി​ൽ നി​ന്ന് 76 റ​ണ്‍​സ് നേ​ടി​യ ഇ​ഷാ​ൻ കി​ഷ​ൻ 64-ാം സ്ഥാ​ന​ത്തും ശി​വം ദു​ബെ ഒ​ന്പ​ത് സ്ഥാ​ന​ങ്ങ​ൾ മു​ന്നേ​റി 58-ാം സ്ഥാ​ന​ത്തും റി​ങ്കു സിം​ഗ് 13 സ്ഥാ​ന​ങ്ങ​ൾ ക​യ​റി 68-ാം സ്ഥാ​ന​ത്തും എ​ത്തി. ഹാ​ർ​ദി​ക് പാ​ണ്ഡ്യ ഓ​ൾ റൗ​ണ്ട​ർ​മാ​രി​ൽ മൂ​ന്നാം സ്ഥാ​ന​ത്തു​ണ്ട്.

Related posts

Leave a Comment