കൊച്ചിയിലേക്കു വീണ്ടും ഹൃദയം ‘പറന്നു’! സൂ​ര്യ​നാ​രാ​യ​ണ​നി​ല്‍ പു​തു​സ്പ​ന്ദ​നം

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ന്‍

കൊ​​​ച്ചി: ജീ​​​വ​​​ന്‍റെ ഹൃ​​​ദ​​​യ​​​സ്പ​​​ന്ദ​​​ന​​​ങ്ങ​​​ള്‍ ഒ​​​രു​​​വ​​​ട്ടം കൂ​​​ടി കൊ​​​ച്ചി​​​യി​​​ലേ​​​ക്കു പ​​​റ​​​ന്നെ​​​ത്തി.

എ​​​റ​​​ണാ​​​കു​​​ളം ലി​​​സി ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള കാ​​​യം​​​കു​​​ളം സ്വ​​​ദേ​​​ശി​​​യാ​​​യ സൂ​​​ര്യ​​​നാ​​​രാ​​​യ​​​ണ​​​ൻ എ​​ന്ന പ​​തി​​നെ​​ട്ടു​​കാ​​ര​​നാ​​യി വ്യോ​​​മ​​​മാ​​​ര്‍​ഗം എ​​​ത്തി​​​യ​​​ത് മ​​​സ്തി​​​ഷ്‌​​​ക മ​​​ര​​​ണം സം​​​ഭ​​​വി​​​ച്ച ക​​​ന്യാ​​​കു​​​മാ​​​രി സ്വ​​​ദേ​​​ശി അ​​​ര​​​വി​​​ന്ദി​​​ന്‍റെ (25) ഹൃ​​​ദ​​​യം.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കിം​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ മ​​​സ്തി​​​ഷ്‌​​​ക മ​​​ര​​​ണം സം​​​ഭ​​​വി​​​ച്ച അ​​​ര​​​വി​​​ന്ദി​​​ന്‍റെ ഹൃ​​​ദ​​​യ​​വു​​മാ​​യി മെ​​​ഡി​​​ക്ക​​​ല്‍ സം​​​ഘം ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം 5.30 നാ​​​ണു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍നി​​​ന്നു പു​​റ​​പ്പെ​​ട്ട​​ത്.

6.15ന് ​​​ബോ​​​ള്‍​ഗാ​​​ട്ടി ഗ്രാ​​​ന്‍​ഡ് ഹ​​​യാ​​​ത്തി​​​ലെ ഹെ​​​ലി​​​പാ​​​ഡി​​​ല്‍ ഇ​​​റ​​​ങ്ങി​​​യ സം​​​ഘ​​​ത്തി​​​നാ​​യി അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ കെ. ​​​ലാ​​​ല്‍​ജി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ സി​​​റ്റി പോ​​​ലീ​​​സ് ഗ്രീ​​​ന്‍ കോ​​​റി​​​ഡോ​​​ര്‍ ഒ​​​രു​​​ക്കി.

നാ​​​ലു മി​​​നി​​​റ്റി​​​നു​​​ള്ളി​​​ല്‍ ലി​​​സി ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ഹൃ​​​ദ​​​യം എ​​​ത്തി​​​ച്ച് സൂ​​​ര്യ​​​നാ​​​രാ​​​യ​​​ണ​​​നി​​​ല്‍ വ​​​ച്ചു പി​​​ടി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ശ​​​സ്ത്ര​​​ക്രി​​​യ ആ​​​രം​​​ഭി​​​ച്ചു.

ശ​​​സ്ത്ര​​​ക്രി​​​യ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ര്‍​ത്തി​​​യാ​​​യതോടെ വൈ​​​കു​​​ന്നേ​​​രം 7.56 ന് ​​​അ​​​ര​​​വി​​​ന്ദ​​​ന്‍റെ ഹൃ​​​ദ​​​യം സൂ​​​ര്യ​​​നാ​​​രാ​​​യ​​​ണ​​​നി​​​ല്‍ സ്പ​​​ന്ദി​​​ച്ചു.

ഡോ. ​​​ജോ​​​സ് ചാ​​​ക്കോ പെ​​​രി​​​യ​​​പ്പു​​​റ​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള മെ​​​ഡി​​​ക്ക​​​ല്‍ സം​​​ഘ​​​മാ​​​ണ് ശ​​​സ്ത്ര​​​ക്രി​​​യ ന​​​ട​​​ത്തി​​​യ​​​ത്. ലി​​​സി ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ 26 ാമ​​​ത് ഹൃ​​​ദ​​​യം മാ​​​റ്റി​​​വ​​​യ്ക്ക​​​ല്‍ ശ​​​സ്ത്ര​​​ക്രി​​​യ കൂ​​ടി​​യാ​​യി ഇ​​ത്.

ഹൃ​​​ദ​​​യം ക്ര​​​മാ​​​തീ​​​ത​​​മാ​​​യി വി​​​ക​​​സി​​​ക്കു​​​ന്ന ഡൈ​​​ലേ​​​റ്റ​​​ഡ് കാ​​​ര്‍​ഡി​​​യോ മ​​​യോ​​​പ്പ​​​തി രോ​​​ഗ​​​മാ​​​ണു സൂ​​​ര്യ​​​നാ​​​രാ​​​യ​​​ണ​​​നു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം രാ​​​ത്രി​ സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​ന്‍റെ അ​​​വ​​​യ​​​വ​​​ദാ​​​ന പ​​​ദ്ധ​​​തി ഏ​​​കോ​​​പി​​​പ്പി​​​ക്കു​​​ന്ന സം​​​വി​​​ധാ​​​ന​​​മാ​​​യ കെ​​​എ​​​ന്‍​ഒ​​​എ​​​സി​​​ല്‍നി​​​ന്നു ഹൃ​​​ദ​​​യം ല​​​ഭ്യ​​​മാ​​​ണെ​​​ന്ന സ​​ന്ദേ​​ശം ലി​​​സി ആ​​​ശു​​​പ​​​ത്രി​​​യി​​ലെ​​ത്തി.

ആ​​​ശു​​​പ​​​ത്രി ഡ​​​യ​​​റ​​​ക്ട​​​ര്‍ റ​​​വ.​ ഡോ. ​​പോ​​​ള്‍ ക​​​രേ​​​ട​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ ബ​​​ന്ധ​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്നു ഹെ​​​ലി​​​കോ​​​പ്റ്റ​​​ര്‍ അ​​നു​​വ​​ദി​​ച്ചു.

ലി​​​സി​​​യി​​​ല്‍നി​​​ന്നു​​​ള്ള നാ​​​ലം​​​ഗ മെ​​​ഡി​​​ക്ക​​​ല്‍ സം​​​ഘം ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ കിം​​​സി​​​ലെ​​​ത്തി​​​യാ​​​ണ് അ​​​ര​​​വി​​​ന്ദി​​​ന്‍റെ ഹൃ​​​ദ​​​യം വേ​​​ര്‍​പെ​​​ടു​​​ത്തി​​​യ​​​ത്.

ഇ​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ പ്ര​​​ത്യേ​​​കം ബോ​​​ക്‌​​​സി​​​ലാ​​​ക്കി കൊ​​​ച്ചി​​​യി​​​ലേ​​​ക്കെ​​​ത്തി​​​ച്ച ഹൃ​​​ദ​​​യം ലി​​​സി​​​യി​​​ലെ കാ​​​ര്‍​ഡി​​​യോ​​​ള​​​ജി വി​​​ഭാ​​​ഗം പി​​​ആ​​​ര്‍​ഒ രാ​​​ജേ​​​ഷ് വാ​​​രി​​​യ​​​ത്ത് ഏ​​​റ്റു​​​വാ​​​ങ്ങി.

Related posts

Leave a Comment