പോ​ലീ​സ് യൂ​ണി​ഫോ​മി​ൽ ഡ്യൂ​ട്ടി​ക്കി​ടെ ‘ക​ലാ​പ​രി​പാ​ടി’; പോ​ലീ​സു​കാ​ര​ന് സ​സ്പെ​ൻ​ഷ​ൻ

ച​ണ്ഡി​ഗ​ഡ്: പ​ഞ്ചാ​ബി​ലെ ച​ണ്ഡി​ഗ​ഡി​ൽ മു​ട്ട മോ​ഷ്ടി​ച്ച പോ​ലീ​സു​കാ​ര​ൻ പി​ടി​യി​ൽ. കോ​ൺ​സ്റ്റ​ബി​ൾ പ്രി​ത്പാ​ൽ സിം​ഗ് ആ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​യാ​ളെ പ​ഞ്ചാ​ബ് പോ​ലീ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു. ച​ണ്ഡി​ഗ​ഡി​ലെ ഫ​ത്തേ​ഗ​ഡ് സാ​ഹി​ബ് ടൗ​ണി​ൽ തി​ര​ക്കേ​റി​യ റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം.

ക​ട​ക​ളി​ൽ മു​ട്ട വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​യാ​ളു​ടെ ഉ​ന്തു​വ​ണ്ടി​യി​ൽ​നി​ന്നാ​ണ് പ്രി​ത്പാ​ൽ മു​ട്ട അ​ടി​ച്ചു​മാ​റ്റി​യ​ത്.

പോ​ലീ​സ് യൂ​ണി​ഫോ​മി​ൽ ഡ്യൂ​ട്ടി​ക്കി​ടെ​യാ​യി​രു​ന്നു “ക​ലാ​പ​രി​പാ​ടി’. വി​ൽ​പ്പ​ന​ക്കാ​ര​ൻ മാ​റി​യ ത​ക്കം നോ​ക്കി പ്രി​ത്പാ​ൽ സിം​ഗ് മു​ട്ട അ​ടി​ച്ചു​മാ​റ്റി പോ​ക്ക​റ്റി​ലാ​ക്കി.

ക​ച്ച​വ​ട​ക്കാ​ര​ൻ വ​രു​ന്ന​തു ക​ണ്ട​തോ​ടെ പ്ര​ത്പാ​ൽ ഉ​ട​നെ അ​തു​വ​ഴി​വ​ന്ന ഓ​ട്ടോ​റി​ക്ഷ​യ്ക്കു കൈ​കാ​ണി​ക്കു​ക​യും ഇ​തി​ൽ ക​യ​റി പോ​കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ മോ​ഷ​ണം മ​റ്റൊ​രാ​ൾ‌ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യ​താ​ണ് പി​ടി​വീ​ഴാ​ൻ ഇ​ട​യാ​യ​ത്.

പോ​ലീ​സു​കാ​ര​ന്‍റെ മോ​ഷ​ണം ക്ഷ​ണം​നേ​രം​കൊ​ണ്ട് വൈ​റ​ലാ​യി. ഇ​തോ​ടെ പോ​ലീ​സ് ക​ള്ള​നെ പ​ഞ്ചാ​ബ് പോ​ലീ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment