‘സ്വ​പ്ന സെ​ൽ​ഫി’ വി​ന​യാ​യി! ആ​റു വ​നി​താ പോ​ലീ​സു​കാ​ർ​ക്ക് താ​ക്കീ​ത്; സംഭവത്തിന് പോലീസുകാര്‍ നല്‍കിയ വിശദീകരണം ഇങ്ങനെ…

തൃ​ശൂ​ർ: തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്ന സു​രേ​ഷി​നൊ​പ്പം പോ​ലീ​സു​കാ​ർ സെ​ൽ​ഫി​യെ​ടു​ത്തത് വിവാദത്തിൽ. സം​ഭ​വ​ത്തി​ൽ ആ​റ് വ​നി​താ പോ​ലീ​സു​കാ​ർ​ക്ക് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ താ​ക്കീ​ത് ന​ൽ​കി.

വ​നി​താ പോ​ലീ​സു​കാ​രി​യു​ടെ ഫോ​ണി​ലാ​ണ് ചി​ത്രം പ​ക​ര്‍​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​വും തു​ട​ങ്ങി. അ​തേ​സ​മ​യം, കൗ​തു​ക​ത്തി​ന് സെ​ൽ​ഫി​യെ​ടു​ത്ത​തെ​ന്നാ​ണ് പോ​ലീ​സു​കാ​ര്‍ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

ആ​ശു​പ​ത്രി​യി​ൽ വ​ച്ച് സ്വ​പ്ന ഉ​ന്ന​ത​രെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടെ​ന്നും വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു. ഈ ​ആ​രോ​പ​ണം നി​ല​നി​ൽ​ക്കെ​യാ​ണ് ഇ​വ​ർ​ക്കൊ​പ്പം പോ​ലീ​സു​കാ​ർ സെ​ൽ​ഫി എ​ടു​ക്കു​ന്ന ചി​ത്ര​വും പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment