കൊന്നത് എന്തിനുവേണ്ടി ? നാഗ്പുരില്‍ മലയാളി യുവാവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍; നിതിന്റെ സംസ്കാരം കഴിഞ്ഞയുടനെ സ്വാതിയും കുടുംബവും ഒളിവില്‍പ്പോയിരുന്നു

swathy newwനാ​ഗ്പു​ർ: മ​ല​യാ​ളി യു​വാ​വ് നാ​ഗ്പു​രി​ൽ ദു​രുഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച കേ​സി​ൽ ഭാ​ര്യ അ​റ​സ്റ്റി​ൽ. പാ​ല​ക്കാ​ട് തേ​ന്‍​കു​റി​ശ്ശി വി​ള​യം​ചാ​ത്ത​നൂ​ര്‍ ഗീ​താ​ല​യ​ത്തി​ല്‍ സ്വാ​തി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. നാ​ഗ്പു​രി​ലെ ബ​ജാ​ജ് ന​ഗ​ര്‍ പോ​ലീ​സാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ൽ 29നാ​ണ് ആ​ല​പ്പു​ഴ കാ​യം​കു​ളം പു​ല്ലു​കു​ള​ങ്ങ​ര സ്വ​ദേ​ശി നി​തി​ന്‍ നാ​യ​രെ (27) വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം സ്വാ​തി​യെ​ത്തേ​ടി പാ​ല​ക്കാ​ട് എ​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല.

നി​തി​ന്‍ വീ​ണ് ത​ല​യ്ക്കു മു​റി​വേ​റ്റ് മ​രി​ച്ചെ​ന്നാ​ണ് സ്വാ​തി വീ​ട്ടി​ല്‍ വി​ളി​ച്ച​റി​യി​ച്ച​ത്. നി​തി​ന്‍റെ വീ​ട്ടു​കാ​ര്‍ അ​വി​ടെ​ച്ചെ​ന്ന​പ്പോ​ള്‍ നി​തി​ന്‍ മ​രി​ച്ചു കി​ട​ക്കു​ന്ന​താ​യാ​ണ് ക​ണ്ട​ത്. മൃ​ത​ദേ​ഹ പ​രി​ശോ​ധ​ന​യി​ല്‍ ശ്വാ​സം മു​ട്ടി​യു​ള്ള മ​ര​ണ​മാ​ണെ​ന്ന് തെ​ളി​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്ന് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. നി​തി​ന്‍റെ സം​സ്‌​കാ​രം ക​ഴി​ഞ്ഞ​യു​ട​നെ സ്വാ​തി​യും കു​ടും​ബ​വും ഒ​ളി​വി​ല്‍​പ്പോ​യി. നി​തി​ന്‍റെ മ​ര​ണ​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ല്‍ അ​ച്ഛ​ന്‍ ര​മേ​ശ് നാ​യ​രും തൊ​ട്ടു​പി​ന്നാ​ലെ മ​രി​ച്ചു. നാ​ഗ്പു​രി​ല്‍ വോ​ഖാ​ര്‍​ട് ആ​സ്പ​ത്രി​ക്ക് സ​മീ​പം വാ​ട​ക​വീ​ട്ടി​ലാ​യി​രു​ന്നു നി​തി​നും സ്വാ​തി​യും വി​വാ​ഹം​ക​ഴി​ഞ്ഞ് താ​മ​സി​ച്ചി​രു​ന്ന​ത്. നി​തി​ന്‍റെ കു​ടും​ബം മ​ധ്യ​പ്ര​ദേ​ശി​ലെ ബേ​തു​ളി​ലാ​ണ് താ​മ​സം.

Related posts