ചോദിച്ച് വാങ്ങിയപണി ..! ലീ​ഗ് നേ​താ​വി​നെ ജാ​മ്യ​മി​ല്ലാ​ത്ത വ​കു​പ്പു​ക​ൾ ചേ​ർ​ത്ത് അ​റ​സ്റ്റ് ചെ​യ്ത സം​ഭ​വം; ച​ക്ക​ര​ക്ക​ൽ എ​സ്ഐ​ക്കെ​തി​രേ കേ​സ് എടുത്തു

policeക​ണ്ണൂ​ർ: ലീ​ഗ് നേ​താ​വി​നെ ജാ​മ്യ​മി​ല്ലാ​ത്ത വ​കു​പ്പു​ക​ൾ ചേ​ർ​ത്ത് അ​റ​സ്റ്റ് ചെ​യ്ത സം​ഭ​വ​ത്തി​ൽ ച​ക്ക​ര​ക്ക​ൽ എ​സ്ഐ പി. ​ബി​ജു​വി​നെ​തി​രേ ത​ല​ശേ​രി ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി കേ​സെ​ടു​ത്തു.     മു​സ് ലിം ​ലീ​ഗ് മു​ഴു​പ്പി​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​വു​മാ​യ ചേ​രി​ക്ക​ല്ലി​ൽ മാ​യി​ൻ അ​ലി​യെ 2016ലെ ​ച​ക്ക​ര​ക്ക​ൽ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത ഒ​രു കേ​സി​ൽ ജാ​മ്യ​മി​ല്ലാ​ത്ത വ​കു​പ്പു​ക​ൾ ചേ​ർ​ത്ത് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

വാ​ട്ട​ർ അ​ഥോ​റി​റ്റി​യി​ൽ വാ​ട്ട​ർ ക​ണ​ക്ഷ​ൻ ല​ഭി​ക്കു​ന്ന​തു​മാ​യി ക​ണ്ണൂ​രി​ലെ റു​ഖ്സാ​ന റാ​ഫി കൊ​ടു​ത്ത പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്.        ച​ക്ക​ര​ക്ക​ൽ പോ​ലീ​സ് മാ​യി​ൻ അ​ലി ഒ​ന്നാം പ്ര​തി​യും അ​ഞ്ച​ര​ക്ക​ണ്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ര​ണ്ടാം പ്ര​തി​യും വാ​ട്ട​ർ അ​ഥോ​റി​റ്റി അ​സി​സ്റ്റ​ൻ​ഡ് എ​ൻ​ജി​നി​യ​ർ മൂ​ന്നാം പ്ര​തി​യു​മാ​യി 2016ൽ ​ഒ​രു കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

ഈ ​കേ​സി​ൽ ഇ​തു​വ​രെ​യും ഒ​ന്നാം  പ്ര​തി​യാ​ണെ​ന്ന് പ​റ​യു​ന്ന മാ​യി​ൻ​അ​ലി​യെ പോ​ലീ​സ് കേ​സി​ൽ പ്ര​തി​യെ​ന്ന നി​ല​യി​ൽ വി​ളി​പ്പി​ക്കു​ക​യോ ചോ​ദ്യം ചെ​യ്യു​ക​യോ ചെ​യ്യാ​തെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​തി​നെ​തി​രേ ത​ല​ശേ​രി കോ​ട​ത​യി​ൽ മാ​യി​ൻ അ​ലി ന​ല്കി​യ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത്.

Related posts