അ​ക്കാ​ര്യ​ത്തി​ല്‍ ഞാ​ന്‍ വ​ള​രെ ഭാ​ഗ്യ​വ​തി​ ആ​ണ്..! തന്റെ ഭര്‍ത്താവിനെക്കുറിച്ച് തുറന്നുപറഞ്ഞ്‌ നടി ശ്വേ​ത മേ​നോ​ന്‍

മോ​ഡ​ലിം​ഗി​ല്‍നി​ന്ന് സി​നി​മ​യി​ലേ​ക്ക് എ​ത്തി​യ ശ്വേ​ത മ​ല​യാ​ള​ത്തി​ല്‍ ഗ്ലാ​മ​റ​സ് വേ​ഷ​ങ്ങ​ളി​ലും അ​ഭി​ന​യ പ്രാ​ധാ​ന്യ​മു​ള്ള സി​നി​മ​ക​ളി​ലു​മെ​ല്ലാം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ മു​പ്പ​ത് വ​ര്‍​ഷ​ത്തോ​ള​മാ​യി സി​നി​മ​യി​ലു​ണ്ട് ശ്വേ​ത. 1991 ല്‍ ​പു​റ​ത്തി​റ​ങ്ങി​യ അ​ന​ശ്വ​രം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ആ​യി​രു​ന്നു അ​ര​ങ്ങേ​റ്റം.

അ​തി​നുശേ​ഷം ഹി​ന്ദി​യി​ലൊ​ക്കെ സ​ജീ​വ​മാ​യ താ​രം പി​ന്നീ​ട് മ​ല​യാ​ള​ത്തി​ലേ​ക്ക് ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വ് ന​ട​ത്തു​ക​യാ​യി​രു​ന്നു.

ര​തി​നി​ര്‍​വേ​ദം, ക​ളി​മ​ണ്ണ് തു​ട​ങ്ങി​യ​വ​യാ​ണ് ശ്വേ​ത​യു​ടെ ഏ​റ്റ​വും ശ്ര​ദ്ധ​നേ​ടി​യ സി​നി​മ​ക​ള്‍. ഇ​പ്പോ​ഴി​താ, ഒ​രു ചെ​റി​യ ഇ​ട​വേ​ള​യ്ക്കുശേ​ഷം പു​തി​യ ചി​ത്ര​വു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ശ്വേ​ത മേ​നോ​ന്‍.

ഏ​റെ നാ​ളു​ക​ള്‍​ക്ക് ശേ​ഷം നി​ത്യ ദാ​സ് തി​രി​ച്ചെ​ത്തു​ന്ന പ​ള്ളി​മ​ണി​യി​ലാ​ണ് ശ്വേ​ത​യും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളി​ല്‍ ഒ​ന്നി​നെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഹൊ​റ​ര്‍ ത്രി​ല്ല​ര്‍ ചി​ത്ര​മാ​ണ് പ​ള്ളി​മ​ണി. അ​തി​നി​ടെ, ശ്വേ​ത ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധ​നേ​ടു​ക​യാ​ണി​പ്പോ​ൾ.

എ​നി​ക്കെ​ന്‍റെ ഭ​ര്‍​ത്താ​വി​ന്‍റെ എ​ല്ലാ പി​ന്തു​ണ​യും ല​ഭി​ക്കു​ന്നു​ണ്ട്. എ​ന്നെ പൂ​ര്‍​ണ​മാ​യും പി​ന്തു​ണ​യ്ക്കു​ന്ന ആ​ളാ​ണ് അ​ദ്ദേ​ഹം. അ​ക്കാ​ര്യ​ത്തി​ല്‍ ഞാ​ന്‍ വ​ള​രെ ഭാ​ഗ്യ​വ​തി​യും ആ​ണ്.

എ​ന്നെ എ​ന്‍റെ അ​ച്ഛ​നും അ​മ്മ​യും ലാ​ളി​ച്ച​തി​ന്‍റെ ഇ​ര​ട്ടി​യാ​ണ് അ​ദ്ദേ​ഹം എ​ന്നെ ലാ​ളി​ക്കു​ന്ന​ത്. എ​നി​ക്ക് എ​ന്ത് ചെ​യ്യാ​നു​മു​ള്ള സ്വാ​ത​ന്ത്ര്യ​മു​ണ്ട്.

അ​ത് മി​സ് യൂ​സ് ചെ​യ്യാ​ന്‍ പാ​ടി​ല്ല. ഭ​ര്‍​ത്താ​വ് സ്വാ​ത​ന്ത്ര്യം ന​ല്‍​കു​ന്നു​ണ്ടെന്ന് പ​റ​ഞ്ഞ് എ​ല്ലാ ഉ​ത്ത​ര​വാ​ദി​ത്വങ്ങ​ളും അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ല​യി​ലി​ട്ട് പോ​കാ​ന്‍ ന​മു​ക്ക് ആ​കി​ല്ല.

ന​മു​ക്കും ന​മ്മു​ടേ​താ​യ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ള്‍ ഉ​ണ്ട്. ഞാ​ന്‍ അ​മ്മ​യാ​ണ് ഭാ​ര്യ​യാ​ണ് മ​ക​ളാ​ണ്. സ്വാ​ത​ന്ത്ര്യം മി​സ് യൂ​സ് ചെ​യ്യാ​ന്‍ ഞാ​ന്‍ നി​ക്കാ​റി​ല്ല.

ഞാ​ന്‍ മ​ടി പി​ടി​ച്ച്‌ ഇ​രി​ക്കു​ന്പോ​ള്‍ ഒ​രു കോ​ഫി ഇ​ട്ടു ത​രാ​മോ എ​ന്ന് ചോ​ദി​ച്ചാ​ല്‍ ഉ​റ​പ്പാ​യും കൊ​ണ്ട് ത​രു​ന്ന ആ​ളാ​ണ് അ​ദ്ദേ​ഹം. ഗ​ര്‍​ഭി​ണി ആ​യി​രു​ന്ന​പ്പോ​ള്‍ ശ്രീ ​എ​ന്നെ അ​ത്ര​യും നോ​ക്കി​യി​ട്ടു​ണ്ട്.

എ​നി​ക്ക് എ​ന്തൊ​ക്കെ വേ​ണ​മാ​യി​രു​ന്നോ അ​തെ​ല്ലാം ഉ​ണ്ടാ​ക്കി ത​ന്നി​ട്ടു​ണ്ട്. നാ​ട​ന്‍ വി​ഭ​വ​ങ്ങ​ള്‍ ആ​യി​രു​ന്നു ശ്രീ ​ചെ​യ്ത​ത് എ​ല്ലാം. ടി​പ്പി​ക്ക​ല്‍ നാ​ട​ന്‍ സ​ദ്യ ഉ​ണ്ടാ​ക്കി ത​രാ​നൊ​ക്കെ ശ്രീ​ക്ക് അ​റി​യാം.

ര​ണ്ടു​ദി​വ​സം ശ്രീ ​കു​ക്ക് ചെ​യ്‌​താ​ല്‍ അ​ടു​ത്ത ര​ണ്ടു​ദി​വ​സം ഞാ​ന്‍ കു​ക്ക് ചെ​യ്യും. ര​ണ്ടു​ദി​വ​സം ശ്രീ ​പാ​ത്രം ക​ഴു​കി​യാ​ല്‍ പി​ന്ന​ത്തെ ദി​വ​സ​ങ്ങ​ള്‍ ഞാ​ന്‍ ചെ​യ്യും.

ഒ​രു ഗീ​വ് ആ​ന്‍​ഡ് ടേ​ക്ക് പോ​ളി​സി​യാ​ണ് ഞ​ങ്ങ​ള്‍ ഫോ​ളോ ചെ​യ്യു​ന്ന​ത്- ശ്വേ​ത മേ​നോ​ന്‍ പ​റ​ഞ്ഞു.

Related posts

Leave a Comment