യു​പി​യി​ൽ മി​ഠാ​യി ക​ഴി​ച്ച് നാ​ല് കു​ട്ടി​ക​ൾ മ​രി​ച്ചു; വീ​ടി​ന് മു​ന്നി​ൽ​ മിഠായി വന്നതിന് പി​ന്നി​ൽ മ​ന്ത്ര​വാ​ദ​മെ​ന്ന് സം​ശ​യം

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ മി​ഠാ​യി ക​ഴി​ച്ച് ര​ണ്ടു കു​ടും​ബ​ത്തി​ലെ നാ​ല് കു​ട്ടി​ക​ൾ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. വീ​ടി​ന് മു​ന്നി​ൽ​നി​ന്ന് കി​ട്ടി​യ മി​ഠാ​യി​യാ​ണ് കു​ട്ടി​ക​ൾ ക​ഴി​ച്ച​ത്.

ഇ​തി​നു പി​ന്നാ​ലെ കു​ട്ടി​ക​ൾ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും നാ​ലു പേ​രു​ടെ​യും മ​ര​ണം സം​ഭ​വി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

വീ​ട്ടു​വാ​തു​ക്ക​ൽ കാ​ണ​പ്പെ​ട്ട മി​ഠാ​യി​യാ​ണ് കു​ട്ടി​ക​ൾ ക​ഴി​ച്ച​ത്. വാ​തി​ലി​ന​രി​കി​ൽ മി​ഠാ​യി ക​ണ്ട മു​തി​ർ​ന്ന കു​ട്ടി അ​തെ​ടു​ത്ത് മ​റ്റ് കു​ട്ടി​ക​ളു​മാ​യി പ​ങ്കി​ട്ട് ക​ഴി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ന് ദു​ർ​മ​ന്ത്ര​വാ​ദ​വു​മാ​യി ബ​ന്ധ​മു​ണ്ടോ​യെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ക​യാ​ണ്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് ഉ​ത്ത​ര​വി​ട്ടു.

Related posts

Leave a Comment