പണവും പ്രശസ്തിയും കൊണ്ട് ജീവിതത്തില്‍ ഒന്നും നേടാനായില്ല ! കയ്‌പ്പേറിയ ജീവിതാനുഭവങ്ങള്‍ തുറന്നു പറഞ്ഞ് ശ്വേത ബസു…

ഒരു സമയത്ത് സിനിമാലോകത്ത് നിറഞ്ഞു നിന്ന നടിയാണ് ശ്വേത ബസു പ്രസാദ്. തെലുങ്ക്, തമിഴ്,ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരം പല പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.

2002 മുതലാണ് താരം അഭിനയത്തില്‍ സജീവമാകുന്നത്. താരം സമൂഹ മാധ്യമങ്ങളിലും പത്ര പ്രവര്‍ത്തനത്തിലും ആണ് ബിരുദം പൂര്‍ത്തിയാക്കിയത്. ദി ഇന്ത്യന്‍ എക്‌സ്പ്രസിനായി താരം എഴുതുകയും ചെയ്തിട്ടുണ്ട്.

ടെലിവിഷനിലൂടെ കരിയര്‍ ആരംഭിച്ച ശ്വേത പിന്നീട് ബോളിവുഡിലേക്ക് മാറിയിരുന്നു. അമ്പതാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ 2002ലെ മികച്ച ബാല താരത്തിനുള്ള പുരസ്‌കാരം താരം നേടി.

മക്ഡീയില്‍ ചെയത ഇരട്ട വേഷത്തിനായിരുന്നു അത്. 2002ല്‍ ആണ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഇഖ്ബാല്‍ എന്ന മികച്ച ചിത്രത്തിന് ശേഷം താരം ഒരു വലിയ ഇടവേള എടുത്തിരുന്നു.

ആ ഇടവേളയിലാണ് താരം ജേണലിസം, മാസ് മീഡിയ എന്നിവയില്‍ ബിരുദത്തിന് പഠിച്ചത്. അതിനു ശേഷം താരം ചെയ്തത് ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തെ കുറിച്ചുള്ള ഒരു വലിയ ഗവേഷണ ഡോക്യുമെന്ററി നിര്‍മ്മിക്കല്‍ ആയിരുന്നു.

സിനിമയില്‍ തന്നെ താരം ഒരുപാട് മേഖലകളില്‍ സജീവമായി പ്രവര്‍ത്തിച്ചു വരികയാണ്. സ്‌ക്രിപ്റ്റ് കണ്‍സള്‍ട്ടന്റ് ആയും താരം പ്രവര്‍ത്തിക്കുന്നു.

ഇത് ഞങ്ങളുടെ ലോകം എന്ന മൊഴിമാറ്റ ചിത്രത്തിലൂടെയാണ് ശ്വേത മലയാളികളുടെ ഇഷ്ടതാരമായി മാറിയത്. താരം സ്വന്തം കുടുംബ ജീവിതത്തില്‍ ഉണ്ടായ സുഖദുഃഖങ്ങളെ കുറിച്ച് പങ്കുവെച്ച വാക്കുകളാണ് ഇപ്പോള്‍ പ്രേക്ഷകര്‍ക്കിടയില്‍ വൈറലായി പ്രചരിക്കുന്നത്.

സിനിമയില്‍ ഒരുപാട് സജീവമായി പ്രവര്‍ത്തിക്കുകയും വലിയ വിജയങ്ങള്‍ നേടുകയും ചെയ്തപ്പോഴും ജീവിതം കൈപ്പേറിയതായിരുന്നു എന്നാണ് താരം പറയുന്നത്.

ഒരുപാട് നീണ്ട പ്രണയത്തിന് ശേഷമാണ് 2018ല്‍ താരം വിവാഹിതയാകുന്നത്. സംവിധായകനായ രോഹിത് മിഥല ആയിരുന്നു താരത്തിന്റെ ജീവിത പങ്കാളി.

പക്ഷേ ഒരു വര്‍ഷം പോലും ഈ ദാമ്പത്യ ജീവിതത്തിന് ഈടു കിട്ടിയില്ല. ഇത് ഉള്‍പ്പെടെ ജീവിതം വളരെയധികം പ്രതിസന്ധികളിലൂടെ ആയിരുന്നു കടന്നുപോയത് എന്നാണ് താരം പറയുന്നത്.

Related posts

Leave a Comment