പു​റ​ത്ത് നി​ന്നാ​രെ​ങ്കി​ലും ക​ല്ലെ​റി​ഞ്ഞ​തായിരിക്കും! മെ​ട്രോ നി​ർ​മാ​ണാ​വ​ശി​ഷ്ടം വീ​ണ് കാ​റി​ന്‍റെ ചി​ല്ല് ത​ക​ർ​ന്നു

തൃ​പ്പൂ​ണി​ത്തു​റ: നി​ർ​മാ​ണം ന​ട​ക്കു​ന്ന മെ​ട്രോ​യു​ടെ തൂ​ണി​ന്‍റെ മു​ക​ളി​ൽ​നി​ന്നും നി​ർ​മാ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ വീ​ണ് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന്‍റെ ചി​ല്ല് ത​ക​ർ​ന്നു.

എ​റ​ണാ​കു​ളം ടി.​ഡി. റോ​ഡി​ലെ വി​നാ​യ​ക് ഫാ​ർ​മ ഉ​ട​മ കെ.​എ​ൻ. മു​ര​ളീ​ധ​ര​ന്‍റെ (62) കാ​റി​ന്‍റെ ചി​ല്ലാ​ണ് ത​ക​ർ​ന്ന​ത്.

ഇ​ന്ന​ലെ രാ​ത്രി 7.30ഓ​ടെ പു​ത്ത​ൻ​കു​രി​ശി​ലു​ള്ള വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന മു​ര​ളീ​ധ​ര​ന്‍റെ കാ​റി​നു മു​ക​ളി​ലേ​ക്ക് പു​തി​യ പേ​ട്ട പ​ന​ങ്കു​റ്റി പാ​ല​ത്തി​ന്‍റെ ഇ​റ​ക്ക​ത്തി​ൽ വ​ച്ചാ​ണ് ക​ല്ല് പോ​ലെ​യു​ള്ള വ​സ്തു വീ​ണ​ത്.

ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​യി​രു​ന്ന​തു കൊ​ണ്ട് കാ​ർ അ​വി​ടെ​നി​ന്നും നീ​ക്കി മെ​ട്രോ അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ച​പ്പോ​ൾ സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​ർ പ​റ​ഞ്ഞ​ത് പു​റ​ത്ത് നി​ന്നാ​രെ​ങ്കി​ലും ക​ല്ലെ​റി​ഞ്ഞ​താ​യി​രി​ക്കു​മെ​ന്നാ​ണ്.

എ​ന്നാ​ൽ മു​ര​ളീ​ധ​ര​ന്‍റെ കാ​റി​ലേ​യ്ക്ക് മു​ക​ളി​ൽ​നി​ന്നും എ​ന്തോ വ​ന്ന് വീ​ണ​ത് ക​ണ്ട​താ​യി പി​ന്നാ​ലെ വ​ന്ന യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു. അ​പ​ക​ടം ന​ട​ന്ന​യു​ട​നെ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ജോ​ലി​ക്കാ​രെ​ല്ലാം മാ​റി​ക്ക​ള​ഞ്ഞു.

കാ​ർ ഉ​ട​മ തൃ​പ്പൂ​ണി​ത്തു​റ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. അ​തേ സ​മ​യം റെ​യി​ൽ നി​ർ​മാ​ണം ന​ട​ക്കു​ന്ന ഭാ​ഗ​ത്തു നി​ന്നും വെ​ൽ​ഡിം​ഗി​ന്‍റെ തീ​പ്പൊ​രി​ക​ൾ വീ​ണ് ഓ​ട്ടോ​റി​ക്ഷ​യു​ടെ പ​ടു​ത​യ്ക്ക് തു​ള വ​ന്ന​താ​യും പ​രാ​തി​യു​ണ്ട്.

Related posts

Leave a Comment