ആ​ദ്യ​ത്തെ ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​ങ്കി​ലും..! തി​മിം​ഗ​ല​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ പെ​ൻ​ഗ്വി​ന്‍റെ പൂ​ഴി​ക്ക​ട​ക​ൻ; വീഡിയോ വൈറലാകുന്നു

ശ​ത്രു​ക്ക​ളി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ഏ​തു മാ​ർ​ഗ​വും സ്വീ​ക​രി​ക്കു​ക എ​ന്ന​താ​ണ് ത​ത്വം. ശ്ര​ത്രു​വി​ന്‍റെ ശ​ത്രു മി​ത്ര​മെ​ന്നാ​ണ് ചൊ​ല്ല്.

അ​ത്ത​ര​മൊ​രു സം​ഭ​വ​മാ​ണ് അ​ന്‍റാ​ർ​ട്ടി​യി​ൽ നി​ന്നു വ​രു​ന്ന​ത്. അ​ന്‍റാ​ർ​ട്ടി​ക്ക​യി​ലെ ഗെ​ർ​ലാ​ച്ചെ ക​ട​ലി​ടു​ക്കി​ലാ​ണ് ര​സ​ക​ര​മാ​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്

തി​മിം​ഗ​ല​ത്തി​ന്‍റെ വാ​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ന്ന പെ​ൻ​ഗ്വി​ൻ പ​ക്ഷി​യു​ടെ വീ​ഡി​യോ​യാ​ണ് വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

പ്രാ​ണ​ര​ക്ഷാ​ർ​ത്ഥം പെ​ൻ​ഗ്വി​ൻ ക​ട​ലി​ലു​ണ്ടാ​യി​രു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ ബോ​ട്ടി​ലേ​ക്ക് ചാ​ടി ക​യ​റു​ക​യാ​യി​രു​ന്നു.

ആ​ദ്യ​ത്തെ ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​ങ്കി​ലും പി​ന്നീ​ട് ന​ട​ത്തി​യ ശ്ര​മ​ത്തി​ൽ ബോ​ട്ടി​ലെ ഒ​രു സ​ഞ്ചാ​രി​യു​ടെ സ​ഹാ​യ​ത്തോ​ടെ പെ​ൻ​ഗ്വി​ൻ ബോ​ട്ടി​ൽ ക​യ​റി.

ട്രാ​വ​ൽ ബ്ലോ​ഗ​ർ മാ​റ്റ് കാ​ർ​സ്റ്റ​ണും ഭാ​ര്യ അ​ന്ന​യു​മാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. സ​ഞ്ചാ​രി​ക​ൾ​ക്ക് ന​ടു​വി​ൽ സു​ര​ക്ഷി​ത​നാ​യി നി​ൽ​ക്കു​ന്ന പെ​ൻ​ഗ്വി​നും വീ​ഡി​യോ​യി​ലു​ണ്ട്.

ഒ​രു വ​ർ​ഷം മു​ന്പ് അ​പ്ലോ​ഡ് ചെ​യ്ത വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

 
 

Related posts

Leave a Comment