രാ​ത്രി 10 മ​ണി​യ്ക്ക് ഹോ​സ്റ്റ​ലി​ല്‍ ക​യ​റ​മെ​ന്ന് നി​ര്‍​ദ്ദേ​ശം ! കോ​ഴി​ക്കോ​ട് മെ​ഡി.​കോ​ളേ​ജി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍…

രാ​ത്രി പ​ത്ത് മ​ണി​ക്ക് ഹോ​സ്റ്റ​ല്‍ അ​ട​യ്ക്കു​മെ​ന്ന ച​ട്ടം നി​ര്‍​ബ​ന്ധ​മാ​ക്കി​യ​തി​നെ​ത്തു​ട​ര്‍​ന്ന് പ്ര​തി​ഷേ​ധ​വു​മാ​യി മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​നി​ക​ള്‍. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലെ ലേ​ഡീ​സ് ഹോ​സ്റ്റ​ലി​നു മു​മ്പി​ലാ​ണ് വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ റോ​ഡി​ലി​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ച​ത്. പ​ത്തു മ​ണി​ക്കു മു​മ്പു ത​ന്നെ എ​ല്ലാ വി​ദ്യാ​ര്‍​ഥി​നി​ക​ളും ഹോ​സ്റ്റ​ലി​ല്‍ നി​ര്‍​ബ​ന്ധ​മാ​യി എ​ത്തി​ച്ചേ​ര​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. സു​ര​ക്ഷാ​പ്ര​ശ്ന​ങ്ങ​ളാ​ണ് ചൂ​ണ്ടി​കാ​ണി​ക്കു​ന്ന​തെ​ങ്കി​ലും സ്ട്രീ​റ്റ് ലൈ​റ്റ്, സി​സി​ടി​വി തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ളൊ​ന്നും ഇ​വി​ടെ​യി​ല്ലെ​ന്നും വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ ആ​രോ​പി​ക്കു​ന്നു. ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കും പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും 9.30ക്ക് ​ഹോ​സ്റ്റ​ലി​ല്‍ ക​യ​റ​ണ​മെ​ന്നാ​ണ് നി​ബ​ന്ധ​ന​യെ​ങ്കി​ലും ആ​ണ്‍​കു​ട്ടി​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ ഇ​ത്ത​രം നി​യ​ന്ത്ര​ണ​ങ്ങ​ളൊ​ന്നും ബാ​ധ​ക​മാ​കാ​റി​ല്ലെ​ന്നാ​ണ് വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ പ​റ​യു​ന്ന​ത്. നി​യ​മം പാ​ലി​ക്കു​ന്നി​ല്ലെ​ങ്കി​ല്‍ ഹോ​സ്റ്റ​ലി​ല്‍ നി​ന്നും ഇ​റ​ങ്ങാ​നാ​ണ് ല​ഭി​ച്ച വി​വ​ര​മെ​ന്നും ഇ​വ​ര്‍ വ്യ​ക്ത​മാ​ക്കു​ന്നു. ഇ​തി​ന് മു​ന്‍​പും വി​ഷ​യം ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നെ​ങ്കി​ലും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു നി​ന്നും ന​ട​പ​ടി​യൊ​ന്നും ഉ​ണ്ടാ​യി​ല്ല. പ്രി​ന്‍​സി​പ്പ​ല്‍ സ്ഥ​ല​ത്തി​ല്ലാ​ത്ത​തി​നാ​ല്‍ നാ​ളെ ച​ര്‍​ച്ച ചെ​യ്യാ​മെ​ന്ന ഉ​റ​പ്പി​ല്‍ നി​ല​വി​ല്‍ വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ചു.

Read More