2000ന്റെ ​നോ​ട്ടു​ക​ള്‍ ബാ​ങ്കി​ലെ​ത്തി​ത്തു​ട​ങ്ങി ! മാ​റ്റി​യെ​ടു​ക്കാ​ന്‍ ഐ​ഡി പ്രൂ​ഫും അ​പേ​ക്ഷാ ഫോ​മും വേ​ണ്ട

ന്യൂ​ഡ​ല്‍​ഹി: റി​സ​ര്‍​വ് ബാ​ങ്ക് പി​ന്‍​വ​ലി​ച്ച 2,000 രൂ​പ നോ​ട്ടു​ക​ള്‍ ബാ​ങ്കു​ക​ളി​ല്‍ മാ​റ്റി​ക്കൊ​ടു​ത്തു തു​ട​ങ്ങി. ഇ​ന്നു മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ 30 വ​രെ​യാ​ണു മാ​റ്റി​യെ​ടു​ക്കാ​ന്‍ സ​മ​യം. മി​ക്ക ബാ​ങ്കു​ക​ളി​ലും രാ​വി​ലെ മു​ത​ല്‍ നോ​ട്ടു​ക​ള്‍ മാ​റ്റി​യെ​ടു​ക്കാ​നെ​ത്തി​യ​വ​വ​രു​ടെ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. ഒ​രാ​ള്‍​ക്ക് ക്യൂ​വി​ല്‍​നി​ന്ന് പ​ത്തു നോ​ട്ടു​ക​ള്‍ (20,000 രൂ​പ) വ​രെ​യാ​ണ് ഒ​രു സ​മ​യം മാ​റാ​നാ​കു​ക. പി​ന്നാ​ലെ അ​തേ ക്യൂ​വി​ല്‍ വീ​ണ്ടും ചേ​ര്‍​ന്ന് നോ​ട്ട് മാ​റി​യെ​ടു​ക്കാം. നോ​ട്ട് മാ​റ്റി​യെ​ടു​ക്കാ​ന്‍ തി​രി​ച്ച​റി​യ​ല്‍ രേ​ഖ​യോ പ്ര​ത്യേ​ക അ​പേ​ക്ഷാ​ഫോ​മോ ആ​വ​ശ്യ​മി​ല്ല. ബാ​ങ്കി​ല്‍ 2,000 രൂ​പ നോ​ട്ടു​ക​ള്‍ അ​ക്കൗ​ണ്ടു​ള്ള​വ​ര്‍​ക്കു പ​രി​ധി​യി​ല്ലാ​തെ നി​ക്ഷേ​പി​ക്കാം. 2,000 രൂ​പ നോ​ട്ടു​ക​ള്‍ മാ​റി​യെ​ടു​ക്കാ​നോ ബാ​ങ്കു​ക​ളി​ല്‍ നി​ക്ഷേ​പി​ക്കാ​നോ തി​ര​ക്കു കൂ​ട്ടേ​ണ്ട​തി​ല്ലെ​ന്ന് ആ​ര്‍​ബി​ഐ ഗ​വ​ര്‍​ണ​ര്‍ ശ​ക്തി​കാ​ന്ത ദാ​സ് പ​റ​ഞ്ഞു. ”സെ​പ്റ്റം​ബ​ര്‍ 30നു ​ശേ​ഷ​വും 2,000 രൂ​പ നോ​ട്ട് രാ​ജ്യ​ത്ത് ഉ​പ​യോ​ഗി​ക്കാം. 2,000 രൂ​പ നോ​ട്ട് പി​ന്‍​വ​ലി​ച്ച​ത് റി​സ​ര്‍​വ് ബാ​ങ്കി​ന്റെ ക​റ​ന്‍​സി മാ​നേ​ജ്‌​മെ​ന്റി​ന്റെ ഭാ​ഗ​മാ​യാ​ണ്. സെ​പ്റ്റം​ബ​ര്‍ 30നു ​മു​ന്പ് ഭൂ​രി​ഭാ​ഗം…

Read More