5ജി വന്നാല്‍ എല്ലാം കുളമാകുമോ ? ഇപ്പോഴത്തെ അവസ്ഥയില്‍ 5ജി എത്തിയാല്‍ സിഗ്നലുകളെ കാലാവസ്ഥാ ഉപഗ്രഹങ്ങള്‍ തെറ്റിദ്ധരിക്കുമെന്ന് നാസയുടെ മുന്നറിയിപ്പ്…

5ജിയുടെ വരവ് ഇന്റര്‍നെറ്റ് രംഗത്ത് അതിവേഗ വിപ്ലവം സൃഷ്ടിക്കുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരിക്കുന്നത്. 5ജി വരുന്നതോടെ നമ്മുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാകുമെന്നു കരുതിയിരിക്കെയാണ് ഇപ്പോഴത്തെ അവസ്ഥയില്‍ 5ജി വന്നാല്‍ എല്ലാം കുളമാകാനാണു സാധ്യതയെന്ന് നാസയും യുഎസ് പ്രതിരോധവകുപ്പും വെളിപ്പെടുത്തിയിരിക്കുന്നത്. 5ജി സിഗ്‌നലുകള്‍ കാലാവസ്ഥാ നിരീക്ഷണം നടത്തുന്ന ഉപഗ്രഹങ്ങളെ തെറ്റിദ്ധരിപ്പിക്കുമെന്നും ഇത് ആഗോളതലത്തില്‍ കാലാവസ്ഥാപ്രവചനങ്ങള്‍ അവതാളത്തിലാക്കുമെന്നുമാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇതു ചൂണ്ടിക്കാട്ടി 5ജി സ്‌പെക്ട്രം ലേലം ഉടന്‍ നടത്തരുതെന്നു നാസയും യുഎസ് പ്രതിരോധവകുപ്പും സര്‍ക്കാരിനോട് മാസങ്ങളായി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, അതു തള്ളിക്കളഞ്ഞുകൊണ്ട് ഇപ്പോള്‍ 5ജി സ്‌പെക്ട്രം ലേലം ആരംഭിച്ച സാഹചര്യത്തിലാണ് എല്ലാം കുളമാകാന്‍ പോകുന്നു എന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍ എത്തിയിരിക്കുന്നത്. ഉയര്‍ന്ന ഫ്രീക്വന്‍സിയിലുള്ള 5ജി സിഗ്‌നലുകള്‍ അന്തരീക്ഷത്തിലെ ബാഷ്പധ്രുവീകരണം കൃത്യമായി അളന്നെടുക്കാനുള്ള കാലാവസ്ഥാ ഉപഗ്രങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ഇത് തെറ്റായ കാലാവസ്ഥാ പ്രവചനങ്ങള്‍ക്കു വഴിയൊരുക്കുകയും ചെയ്യുമെന്നാണ് ശാസ്ത്രജ്ഞരുടെ ആശങ്ക. അന്തരീക്ഷബാഷ്പത്തെ ഉപഗ്രഹങ്ങള്‍…

Read More

5ജി തരംഗങ്ങള്‍ കാന്‍സറിന് കാരണമാകുമോ ? 5ജിയെക്കുറിച്ച് രണ്ട് അമേരിക്കന്‍ മാധ്യമങ്ങള്‍ പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍…

കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ടാണ് സാങ്കേതികവിദ്യാ രംഗത്ത് മാറ്റങ്ങള്‍ സംഭവിക്കുന്നത്. അതിവേഗ സ്പീഡിലുള്ള ഇന്റര്‍നെറ്റുമായി 4ജിയുടെ കടന്നുവരവ് ഏവരെയും അദ്ഭുതപ്പെടുത്തിയിരുന്നു. ഇപ്പോള്‍ കാര്യങ്ങള്‍ 5ജിയില്‍ എത്തിനില്‍ക്കുകയാണ്. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 5ജി രാജ്യത്താകമാനം വ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്. അമേരിക്കയിലെ പ്രധാനനഗരങ്ങളിലെല്ലാം 5ജി ലഭ്യമാണ്. ആ രാജ്യത്തിന്റെ എല്ലാക്കോണിലേക്കും അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുകയുമാണ്. ഈ അവസരത്തില്‍ തന്നെയാണ് 5ജിയെച്ചൊല്ലി രണ്ട് പ്രമുഖ അമേരിക്കന്‍ മാധ്യമങ്ങള്‍ തമ്മിലടി തുടങ്ങിയിരിക്കുന്നത്. 5ജി തരംഗങ്ങള്‍ മാരകമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നും കാന്‍സറിന് വരെ കാരണമാകുമെന്നും RT AMERICA എന്ന ടിവി ചാനലില്‍ വാര്‍ത്ത വന്നിരുന്നു. രണ്ടു ദിവസം മുമ്പ് ഇതിന് മറുപടിയുമായി ന്യൂയോര്‍ക്ക് ടൈംസ് രംഗത്തുവന്നതോടെയാണ് മാധ്യമപ്പോരിലേക്ക് കാര്യങ്ങള്‍ എത്തിയത്. ന്യൂയോര്‍ക്ക് ടൈംസില്‍ വന്ന ലേഖനം ഇങ്ങനെ..’നിങ്ങളുടെ 5G ഫോണ്‍ തികച്ചും നിരുപദ്രവകരമാണ്, പക്ഷേ നിങ്ങളെ മറിച്ച് വിശ്വസിപ്പിക്കാനാണ് റഷ്യ ശ്രമിക്കുന്നത് ‘ എന്നായിരുന്നു അതിന്റെ തലക്കെട്ട്. ലോകരാജ്യങ്ങള്‍ക്കിടയില്‍…

Read More

വരാന്‍ പോകുന്നത് മനസ്സിനേക്കാള്‍ വേഗമുള്ള ബ്രൗസിംഗിന്റെ കാലം; 2019ല്‍ ഇന്ത്യയില്‍ 5ജിയില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ ഇറക്കാന്‍ മത്സരിച്ച് കമ്പനികള്‍…

ന്യൂഡല്‍ഹി: 5ജിയെ വരവേല്‍ക്കാന്‍ ഇന്ത്യയൊരുങ്ങുന്നു.2019ല്‍ ഇന്ത്യയില്‍ 5ജി എത്തുമെന്നാണ് വിവരം. 5ജിയില്‍ പ്രവര്‍ത്തിക്കുന്ന പ്രീമിയം സ്മാര്‍ട്ട്‌ഫോണുകള്‍ 2019 അവസാനത്തോടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടെലികോം കമ്പനികളുമായി സഹകരിച്ച് അടുത്ത ജനുവരിയോടെ ഹാന്‍ഡ് സെറ്റുകള്‍ ഉപയോഗിച്ച് പരീക്ഷണം തുടങ്ങുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. കൊറിയന്‍ കമ്പനിയായ സാംസങ്, ചൈനീസ് കമ്പനികളായ വണ്‍പ്ലസ്, വിവോ, ഒപ്പോ, ഷവോമി തുടങ്ങിയവ 5ജി സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. 200 ഡോളറില്‍(ഏകദേശം 14,000 രൂപ)താഴെയാകും വിലയെന്നും കമ്പനികള്‍ പറയുന്നു. ഇന്ത്യയില്‍ 2020ന്റെ അവസാനത്തോടെ 5ജി ലഭ്യമാകുമെന്നാണ് ഈ മേഖലയില്‍നിന്നുള്ളവര്‍ പറയുന്നത്. യുഎസില്‍ ഇപ്പോള്‍തന്നെ പരിമിതമായി 5ജി സേവനം നല്‍കുന്നുണ്ട്. അടുത്ത വര്‍ഷം തുടക്കത്തോടെ എല്ലാവര്‍ക്കും ലഭ്യമാകുമെന്നാണ് കരുതുന്നത്. ദക്ഷിണ കൊറിയ, ജപ്പാന്‍, ചൈന, യൂറോപ്പിലെ ചില രാജ്യങ്ങള്‍ 2019ന്റെ തുടക്കത്തില്‍ 5ജി സേവനം നല്‍കിത്തുടങ്ങും. ഇന്ത്യയില്‍ 2019ന്റെ പകുതിയോടെ 5ജി സ്പെക്ട്രം ലേലം…

Read More

വരാന്‍ പോകുന്നത് 5ജി യുഗം ! ചിന്തിക്കുന്നതിലും വേഗത്തില്‍ സിനിമ ഡൗണ്‍ലോഡ് ചെയ്യാം; ലോകത്തെ മാറ്റി മറിക്കാന്‍ പോന്ന 5ജിയുടെ പ്രത്യേകതകള്‍ ഇങ്ങനെ…

നിലവിലുള്ള അതിവേഗ ഇന്റര്‍നെറ്റ് സ്പീഡിനെ നിഷ്പ്രഭമാക്കിയാണ് 5ജി എത്തിയിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ നീക്കങ്ങള്‍ക്ക് പുതുജീവന്‍ നല്‍കിയാണ് 5ജി അരങ്ങത്തെത്തുന്നത്. 3ജി, 4ജി യുഗത്തില്‍ പിന്‍തള്ളപ്പെട്ടു പോയ പഴയ മൊബൈല്‍ഫോണ്‍ ഭീമന്‍ നോക്കിയ 5ജിയിലൂടെ ഒരു രണ്ടാം വരവിനാണ് ശ്രമിക്കുന്നത്. 5ജി സപ്പോര്‍ട്ട് ചെയ്യുന്ന ഫോണുകള്‍ക്കും ടാബ്ലറ്റുകള്‍ക്കും ഒരു എച്ച്ഡി മൂവി ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ 5 സെക്കന്‍ഡ് വേണ്ട. അതേ മൂവി 4ജി നെറ്റ്വര്‍ക്കില്‍ വലിച്ചെടുക്കാന്‍ 6-മിനുറ്റാണ് വേണ്ടത്. 4ജിയെക്കാള്‍ 100 ശതമാനം വേഗതയാണ് 5ജി കൊണ്ടുവരുന്നത്. എന്നാല്‍, സിനിമാ ഡൗണ്‍ലോഡിംഗ് ഒക്കെ സാധാരണക്കാരന്റെ പ്രശ്നങ്ങളാണെങ്കില്‍, നിരവധി ശാസ്ത്രശാഖകള്‍ 5ജിയുടെ ചിറകിലേറാന്‍ കാത്തിരിക്കുകയാണ് ചില ഉദാഹരണങ്ങള്‍ നോക്കാം. അടിയന്തര സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍, ആശുപത്രി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ക്ക്, പൊലീസ് വാഹനങ്ങള്‍, ആംബുലന്‍സുകള്‍, ഡ്രോണുകള്‍ തുടങ്ങിയവയില്‍ നിന്നുള്ള തത്സമയ സെന്‍സര്‍ ഡേറ്റ, നിര്‍ണ്ണായകമായ രീതിയില്‍ ഉപയോഗപ്പെടുത്താനാകും. ആശുപത്രിയിലെത്തിക്കാന്‍…

Read More

ടെലികോം മേഖലയില്‍ വരാന്‍ പോകുന്നത് 5ജി വസന്തം; ഇനി മനസിന്റെ വേഗത്തില്‍ ഇന്റര്‍നെറ്റുപയോഗിക്കാം; കേന്ദ്രസര്‍ക്കാറിന്റെ പുതിയ കരട് ടെലികോം നയത്തില്‍ പറയുന്നത് പ്രകാരം യുവാക്കളെ കാത്തിരിക്കുന്നത് 40 ലക്ഷം തൊഴിലവസരങ്ങള്‍…

ന്യൂഡല്‍ഹി: ലോകം 4ജിയില്‍ നിന്ന് 5ജിയിലേക്ക് കുതിക്കുമ്പോള്‍ ടെക്‌നോളജിയിലെ അനന്തസാധ്യതകളെ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ടെലികോം മേഖലയെ രക്ഷിക്കാനുള്ള നിര്‍ദേശങ്ങളടങ്ങിയ കരട് ടെലികോം നയത്തിനു കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കി. 2022ല്‍ 40 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍, 5ജി സേവനം, ഇന്റര്‍നെറ്റിന് 50 എംബിപിഎസ് വേഗം തുടങ്ങിയവയാണു പ്രധാന നിര്‍ദേശങ്ങള്‍. ‘ദേശീയ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍സ് പോളിസി 2018’ എന്ന പേരിലാണു ടെലികോം നയം അവതരിപ്പിച്ചത്. നിര്‍മിത ബുദ്ധി, റോബോട്ടിക്‌സ്, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് (ഐഒടി), ക്ലൗഡ് കംപ്യൂട്ടിങ്, മെഷീന്‍ ടു മെഷീന്‍ (എംടുഎം) തുടങ്ങിയ ആശയങ്ങള്‍ക്കും കരടുനയത്തില്‍ പ്രാധാന്യം നല്‍കുന്നു. ടെലികോം രംഗത്തെ അഞ്ചാം തലമുറയുടെ വരവോടെ ഡിജിറ്റല്‍ ആശയവിനിമയ മേഖലയില്‍ 100 ബില്യന്‍ ഡോളര്‍ വരുമാനമാണു ലക്ഷ്യമിടുന്നത്. ലൈസന്‍സ് ഫീസ്, സ്പെക്ട്രം ഉപയോഗ ചാര്‍ജ് തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നു നയത്തില്‍ പറയുന്നു. എല്ലാവര്‍ക്കും…

Read More