വോ​ട്ടിം​ഗ് മെ​ഷീ​ൻ നി​രോ​ധി​ക്കൂ, ബാ​ല​റ്റ് പേ​പ്പ​ർ തി​രി​ച്ചു​കൊ​ണ്ടു​വ​രൂ;  വോട്ടിംഗ്  മെഷീൻ വിവാദത്തിൽ    മാ​യാ​വ​തിയുടെ പ്രതികരണം ഇങ്ങനെ…

ല​ക്നോ: ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​ൻ നി​രോ​ധി​ക്ക​ണ​മെ​ന്ന് ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി. ക​ഴി​ഞ്ഞ പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടിം​ഗ് മെ​ഷീ​നി​ൽ ബി​ജെ​പി ത​ങ്ങ​ൾ​ക്ക​നു​കൂ​ല​മാ​യി വ്യാ​പ​ക ക്ര​മ​ക്കേ​ടു വ​രു​ത്തി​യെ​ന്ന സൈ​ബ​ർ വി​ദ​ഗ്ധ​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മാ​യാ​വ​തി​യു​ടെ പ്ര​തി​ക​ര​ണം.

ല​ണ്ട​ൻ കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന സൈ​ബ​ർ വി​ദ​ഗ്ധ​രു​ടെ വെ​ളി​പ്പെ​ടു​ത്ത​ലോ​ടെ ഇ​വി​എ​മ്മു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ഗൂ​ഢ​ത കൂ​ടു​ത​ൽ ഗൗ​ര​വ​ത​ര​മാ​യി​രി​ക്കു​ന്നു. രാ​ജ്യ​ത്തി​ന്‍റെ താ​ൽ​പ​ര്യം മു​ൻ​നി​ർ​ത്തി ഇ​വി​എം നി​രോ​ധി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. പ്ര​ത്യേ​കി​ച്ച് ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ. ത​ങ്ങ​ളു​ടെ വോ​ട്ടു​ക​ൾ തു​ട​ർ​ച്ച​യാ​യി കൊ​ള്ള​യ​ടി​ക്കു​ക​യാ​ണെ​ന്ന് ജ​നം തി​രി​ച്ച​റി​ഞ്ഞു തു​ട​ങ്ങി​യി​രി​ക്കു​ന്നു – മാ​യാ​വ​തി പ​റ​ഞ്ഞു.

സു​താ​ര്യ​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് ബാ​ല​റ്റ് പേ​പ്പ​ർ ത​ന്നെ​യാ​ണ് അ​ഭി​കാ​മ്യ​മെ​ന്നും അ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.ഇ​വി​എ​മ്മു​ക​ൾ ഹാ​ക്ക് ചെ​യ്യാ​നാ​കു​മെ​ന്നും 2014 തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​വി​എ​മ്മു​ക​ൾ ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടെ​ന്നും അ​മേ​രി​ക്ക​ൻ ഹാ​ക്ക​റാ​യ സ​യി​ദ് ഷു​ജ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു.

Related posts