ഇ​ത് ലെ​യ്‌​സ് അ​ല്ല വെ​റും കാ​റ്റ് ! ലെ​യ്‌​സ് പാ​ക്ക​റ്റി​ല്‍ തൂ​ക്ക​ക്കു​റ​വ് ക​ണ്ട​തി​നെ​ത്തു​ട​ര്‍​ന്ന് ക​മ്പ​നി​യ്ക്ക് പി​ഴ 85,000 രൂ​പ…

പ്ര​മു​ഖ പൊ​ട്ട​റ്റോ ചി​പ്‌​സ് ബ്രാ​ന്‍​ഡാ​യ ലെ​യ്‌​സി​ല്‍ ചി​പ്പ്‌​സി​ന്റെ അ​ള​വു കു​റ​ച്ച് കാ​റ്റ് മാ​ത്ര​മാ​യ​തി​നെ​തി​രെ ന​ട​പ​ടി. പാ​ക്ക​റ്റി​ല്‍ കാ​ണി​ച്ച അ​ള​വി​നേ​ക്കാ​ള്‍ കു​റ​ഞ്ഞ അ​ള​വ് ക​ണ്ടെ​ത്തി​യ​തി​നേ​ത്തു​ട​ര്‍​ന്ന് ലെ​യ്‌​സ് ബ്രാ​ന്‍​ഡി​ന്റെ ഉ​ട​മ​ക​ളാ​യ പെ​പ്സി​കോ ഇ​ന്ത്യ ഹോ​ള്‍​ഡി​ങ്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ക​മ്പ​നി​ക്ക് പി​ഴ ചു​മ​ത്തി. 85,000 രൂ​പ​യാ​ണ് പി​ഴ തൃ​ശൂ​ര്‍ ലീ​ഗ​ല്‍ മെ​ട്രോ​ള​ജി പി​ഴ ഈ​ടാ​ക്കി​യ​ത്. തൃ​ശൂ​ര്‍ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സെ​ന്റ​ര്‍ ഫോ​ര്‍ പ്രൊ​ട്ട​ക്ഷ​ന്‍ ഓ​ഫ് സോ​ഷ്യ​ല്‍ ജ​സ്റ്റി​സ് പ്ര​സി​ഡ​ന്റ് പി ​ഡി ജ​യ​ശ​ങ്ക​റി​ന്റെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. 115 ഗ്രാം ​തൂ​ക്കം അ​വ​കാ​ശ​പ്പെ​ടു​ന്ന മൂ​ന്ന് പാ​ക്ക​റ്റു​ക​ളി​ല്‍ 50.930 ഗ്രാം, 72.730 ​ഗ്രാം, 86.380 ഗ്രാം ​തൂ​ക്കം മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളു​വെ​ന്നാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തൃ​ശൂ​ര്‍ കാ​ഞ്ഞാ​ണി​യി​ലെ സ​ഹ​ക​ര​ണ സം​ഘ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് തൂ​ക്കം കു​റ​വു​ള്ള ലെ​യ്‌​സ് ക​ണ്ടെ​ത്തി. മു​മ്പും ലെ​യ്‌​സി​നെ​പ്പ​റ്റി ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ക്ഷേ​പ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും ആ​ദ്യ​മാ​യാ​ണ് ലെ​യ്‌​സ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ​ത്.

Read More

കോവിഡ് രോഗികളുടെ എണ്ണത്തില്‍ ചൈനയെയും ഇറ്റലിയെയും തോല്‍പ്പിച്ച് അമേരിക്ക ! ഒറ്റ ദിവസം കൊണ്ട് റിപ്പോര്‍ട്ട് ചെയ്തത് 17,000 പുതിയ രോഗികള്‍; അമേരിക്കയുടെ പോക്ക് എങ്ങോട്ടെന്ന് ആശങ്കപ്പെട്ട് ലോകം…

അമിത ആത്മവിശ്വസം എങ്ങനെ വലിയൊരു ദുരന്തത്തില്‍ കലാശിക്കും എന്നതിന്റെ ഉദാഹരണമായി അമേരിക്ക മാറിക്കൊണ്ടിരിക്കുകയാണ്. ചൈനയെയും ഇറ്റലിയെയും മറികടന്ന് കോവിഡ് രോഗികളുടെ എണ്ണത്തില്‍ തലപ്പത്തെത്തിയ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു വീണത് 266 പേരാണ്. ഇന്നലെ മാത്രം രോഗം സ്ഥിരീകരിക്കപ്പെട്ടതാവട്ടെ 17000 പേര്‍ക്കും.ഇതോടെ ആകെ രോഗികളുടെ എണ്ണം 85000 കവിഞ്ഞു. ഈസ്റ്റര്‍ ദിനം എത്തുമ്പോഴേക്കും രാജ്യം പഴയനിലയിലാവുമെന്ന് അമിത ആത്മവിശ്വാസം പ്രകടിപ്പിച്ച പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ കാണാനേയില്ല. 1300ല്‍ അധികം ആളുകളാണ് കോവിഡ് മൂലം രാജ്യത്ത് മരണമടഞ്ഞത്. രാജ്യത്തെ രോഗബാധിതരില്‍ 50 ശതമാനവും ന്യൂയോര്‍ക്കിലാണെന്നത് ഭീകരത കൂട്ടുന്നു. ന്യൂയോര്‍ക്കിന്റെ തൊട്ടടുത്ത പ്രദേശമായ ലൂസിയാനയില്‍ കഴിഞ്ഞ ദിവസം രോഗികളുടെ എണ്ണത്തില്‍ 30 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ നിലയില്‍ കാര്യങ്ങള്‍ പോയാല്‍ ഏപ്രില്‍ പകുതിയോടെ ആശുപത്രികള്‍ നിറഞ്ഞു കവിയും. അടുത്ത നാലു മാസത്തിനുള്ളില്‍ മരണസംഖ്യ 80000 ആകുമെന്നാണ് ചില…

Read More