ഇനി ശരിഅത്ത് നിയമം ആവശ്യമില്ല; പ്രവാസികളായ അമുസ്ലിംങ്ങള്‍ക്ക് അവരവരുടെ മതാചാരപ്രകാരം വിവാഹവും വിവാഹമോചനവും അനുവദിച്ച് അബുദാബി ഭരണകൂടം

അബുദാബി:മത സൗഹാര്‍ദ്ദത്തിന്റെ പുത്തന്‍ മാതൃകയുമായി അബുദാബി എമിറേറ്റ്‌സ്. അബുദാബിയിലെ അമുസ്ലിംങ്ങളായ പ്രവാസികള്‍ക്ക് അതാതു മതാചാരപ്രകാരം വിവാഹത്തിനും വിവാഹമോചനത്തിനും അനുമതി കൊടുക്കുന്ന വിപ്ലവകരമായ തീരുമാനമാണ് എമിറേറ്റ്‌സ് ഭരണകൂടം കൈക്കൊണ്ടത്. ഇതിന്‍പ്രകാരം കോടതിയില്‍ പോകാതെ തന്നെ സ്ഥലത്തെ മതനേതാവിന്റെയോ പുരോഹിതന്റെയോ മധ്യസ്ഥതയില്‍ കാര്യങ്ങള്‍ എളുപ്പത്തിലാക്കാം. ഇതു സംബന്ധിച്ച് ക്രിസ്ത്യന്‍ നേതാക്കളുമായി അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ചര്‍ച്ച നടത്തി. ഹിന്ദുക്കളെയും ഇതര മതവിഭാഗങ്ങളെയും കൂടി ഈ നിയമത്തിനു കീഴില്‍ ഉള്‍പ്പെടുത്തുന്ന കാര്യവും പരിഗണനയിലുണ്ട്. ശരിഅത്ത് നിയമം മറ്റുവിഭാഗങ്ങള്‍ക്കു ബാധകമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഓരോരുത്തര്‍ക്കും അവരവരുടേതായ അവകാശമുണ്ടെന്നും അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഇന്‍സ്റ്റിറ്റിയൂഷണല്‍ കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഡോ. സലാഹ് അല്‍ ജുനൈബി പറഞ്ഞു. നിലവില്‍ അമുസ്ലിങ്ങളായ പ്രവാസികള്‍ വിവാഹമോചനത്തിന് ശരിഅത്ത് നിയമത്തില്‍ അധിഷ്ഠിതമായ സിവില്‍ കോടതികളെയാണു സമീപിക്കുന്നത്. മാതൃരാജ്യത്തെ നിയമം പിന്തുടരാനും ഇവര്‍ക്കു സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ പരിഭാഷപ്പെടുത്തിയ രേഖകള്‍ അറ്റസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കണം.…

Read More