ചരക്കു കപ്പലിന് തീപിടിച്ചത് ആസിഡ് മഴയ്ക്ക് കാരണമായേക്കുമെന്ന് വിവരം ! ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം…

കഴിഞ്ഞ ആഴ്ച കൊളംബോ തീരത്തിന് സമീപം കപ്പലില്‍ തീപിടിത്തമുണ്ടായത് ആസിഡ് മഴയ്ക്ക് കാരണമായേക്കുമെന്ന് മുന്നറിയിപ്പ്. കപ്പലില്‍ നിന്ന് വന്‍തോതില്‍ നൈട്രജന്‍ ഡയോക്‌സൈഡ് പുറന്തളളപ്പെടുന്നതാണ് കാരണം. ശ്രീലങ്കയിലെ മുന്‍നിര പരിസ്ഥി സംഘടനയാണ് മുന്നറിയിപ്പ് നല്‍കിയത് ജനങ്ങളോട് ജാഗ്രത പാലിക്കാനും സംഘടന നിര്‍ദേശിച്ചിട്ടുണ്ട്. സിങ്കപ്പൂര്‍ പതാകയുളള എംവി എക്‌സ് പ്രസ് പേള്‍ ചരക്കുമായി ഗുജറാത്തില്‍ നിന്ന് കൊളംബോയിലേക്ക് വരികയായിരുന്നു. രാസവസ്തുക്കളും കോസ്‌മെറ്റിക് വസ്തുക്കളുടെ നിര്‍മാണത്തിനുളള അസംസ്‌കൃത വസ്തുക്കളുമാണ് കപ്പലില്‍ ഉണ്ടായിരുന്നത്. കൊളംബോ തീരത്ത് നിന്ന് 9.5 നോട്ടിക് മൈല്‍ അകലെ വെച്ചാണ് കപ്പലില്‍ തീപ്പിടിത്തമുണ്ടായത്. മെയ് 20-നാണ് കപ്പല്‍ ഇവിടെ നങ്കൂരമിട്ടത്. 325 മെട്രിക് ടണ്‍ ഇന്ധനമാണ് ടാങ്കുകളില്‍ ഉളളത്. ഇതിനുപുറമേ 1486 കണ്ടെയ്‌നറുകളിലായി 25 ടണ്‍ അപകടകരമായ നൈട്രിക് ആസിഡുമുണ്ട്. ‘എംവി എക്‌സ്പ്രസ് പേളില്‍ നിന്ന് പുറന്തള്ളുന്ന നൈട്രജന്‍ ഡയോക്‌സൈഡ് വളരെ വലിയ അളവിലുളളതാണെന്ന് ഞങ്ങള്‍ നിരീക്ഷിച്ചിരുന്നു. മഴക്കാലത്ത്…

Read More