എനിക്ക് എന്റെ അമ്മയെ തിരികെ വേണം ! ഐശ്വര്യ റായ്ക്ക് ലണ്ടനില്‍ വച്ചുണ്ടായ മകനാണ് താന്‍ എന്ന് അവകാശപ്പെട്ട് യുവാവ് രംഗത്ത്; തെളിവുകള്‍ നിരത്താമെന്ന് വാദം

ഹൈദരാബാദ്: മുന്‍ ലോകസുന്ദരിയും ബോളിവുഡ് നടിയുമായ ഐശ്വര്യറായിയുടെ മകനാണെന്ന് അവകാശപ്പെട്ട് യുവാവ് രംഗത്ത്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണം സ്വദേശിയായ സംഗീത കുമാറാണ് ഐശ്വര്യ റായി തന്റെ അമ്മയാണെന്നും അതിന് തന്റെ കൈയില്‍ തെളിവുകളുണ്ടെന്നുമുള്ള അവകാശവാദവുമായി എത്തിയത്. 1988ല്‍ ലണ്ടനില്‍ വെച്ച് ഐ.വി.എഫ് ചികിത്സയിലൂടെയാണ് താന്‍ ജനിച്ചതെന്നും രണ്ടു വയസ്സ് വരെ ഐശ്വര്യ റായിയുടെ മാതാപിതാക്കളുടെ കൂടെ വളര്‍ന്ന താന്‍ 27 വയസ്സുവരെ ആന്ധ്രയിലെ ചോളവാരത്തായിരുന്നുവെന്നും യുവാവ് പറയുന്നു. തന്റെ ബന്ധുക്കള്‍ അമ്മയെ കുറിച്ചുള്ള തെളിവുകള്‍ നശിപ്പിച്ചതിനാലാണ് താന്‍ ഇത്രയും നാള്‍ വരാതിരുന്നതെന്നും ഇപ്പോള്‍ എനിക്കെല്ലാം അറിയാം. മറ്റൊന്നും വേണ്ട,അമ്മയുടെ കൂടെ താമസിച്ചാല്‍ മാത്രം മതി യുവാവ് പറയുന്നു. യുവാവ് പറയുന്നതിങ്ങനെ…ഞാന്‍ സംഗീത് കുമാര്‍ റായി. 95ലെ ലോക സുന്ദരി ഐശ്വര്യ കൃഷ്ണരാജ് റായിയുടെ മകനാണ് ഞാന്‍. ഐ.വി.എഫ് പ്രക്രിയയിലൂടെയാണ് ഞാന്‍ ജനിച്ചത്. 1988ല്‍ ലണ്ടനില്‍ വച്ച്. മൂന്ന് വയസ്സ്…

Read More

എന്റെ ജീവിതവും കരിയറും തകര്‍ത്തെറിഞ്ഞത് ഐശ്വര്യാറായ്; ഐശ്യര്യയുമായുണ്ടായിരുന്ന പ്രണയം തകര്‍ന്നതെങ്ങനെയെന്ന വെളിപ്പെടുത്തലുമായി വിവേക് ഒബ്‌റോയ്

  സല്‍മാന്‍ ഖാനുമായുള്ള പ്രണയത്തകര്‍ച്ചയ്ക്കു ശേഷം ഐശ്വര്യ റായിയുടെ കൂട്ട് വിവേക് ഒബ്‌റോയിയുമായായിരുന്നു. എന്നാല്‍ ഏറെ കൊട്ടിഘോഷിച്ച ശേഷം ആ പ്രണയവും തകര്‍ന്നടിഞ്ഞു. പ്രണയങ്ങളും പ്രണയത്തകര്‍ച്ചകളും പുതുമയല്ലാത്ത ഐശ്വര്യ കുറേക്കാലത്തിനു ശേഷം അഭിഷേക് ബച്ചനെ വിവാഹം കഴിക്കുകയും പഴയതെല്ലാം മറക്കുകയും ചെയ്തു. ഇപ്പോള്‍ ദമ്പതികള്‍ക്ക് ഒരു കുട്ടിയുമുണ്ട് രണ്ടാമത്തെ കുട്ടിയ്ക്കായുള്ള കാത്തിരിപ്പിലുമാണ്. എന്നാല്‍ ആ പ്രണയ തകര്‍ച്ച തന്റെ ജീവിതം തച്ചുടച്ചെന്ന വെളിപ്പെടുത്തലുമായി വിവേക് ഒബ്‌റോയി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. അജിത്തിനൊപ്പം അഭിനയിച്ച വിവേഗത്തിന്റെ വിജയാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിലായിരുന്നു ഈ തുറന്നു പറച്ചില്‍.തന്റെ ജീവിതവും സിനിമ ജീവിതവും തകര്‍ത്തത് ആഷ് ആണെന്നു വിവേക് പറയുന്നു. 2003 മാര്‍ച്ചില്‍ ഐശ്വര്യയുമായുള്ള ബന്ധത്തിന്റെ പേരില്‍ സല്‍മാന്‍ ഖാന്‍ തന്നെ ഭീഷണിപ്പെടുത്തിയ കാര്യം അന്ന് പത്രസമ്മേളനത്തിലൂടെ വിവേക് വെളിപ്പെടുത്തിരുന്നു. എന്നാല്‍ ഇതോടെ ഐശ്വര്യ തന്നില്‍ നിന്ന് അകലാന്‍ തുടങ്ങി. ഇതോടെ നിരാശയുടെ…

Read More