ചീങ്കണ്ണിക്കുഞ്ഞുങ്ങളുമായി പോരടിച്ച് കൂറ്റന്‍ കൊക്ക് ! വായും പിളര്‍ന്നെത്തിയ ചീങ്കണ്ണിക്കുഞ്ഞുങ്ങളെ കൊക്ക് പാഠം പഠിപ്പിക്കുന്ന വീഡിയോ വൈറലാകുന്നു…

ചീങ്കണ്ണിക്കുഞ്ഞുങ്ങളും കൂറ്റന്‍ കൊക്കുമായുള്ള പോരാട്ടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഫ്‌ളോറിഡയിലെ ഗേറ്റര്‍ ലാന്‍ഡ് തീം പാര്‍ക്കില്‍ നിന്ന് പകര്‍ത്തിയതാണ് ഈ ദൃശ്യം. വുഡ് സ്‌ട്രോക്ക് വിഭാഗത്തില്‍ പെട്ട കൊക്കും ചീങ്കണ്ണിക്കുഞ്ഞുങ്ങളും തമ്മിലായിരുന്നു പോരാട്ടം. കൊക്കിന്റെ വലുപ്പമൊന്നും ചീങ്കണ്ണിക്കുഞ്ഞുങ്ങള്‍ കാര്യമാക്കിയില്ല. കൊക്കിനു നേരെ ചാടി ആക്രമിക്കുന്ന ചീങ്ങണ്ണിക്കുഞ്ഞിനെ ദൃശ്യത്തില്‍ കാണാം. കൂര്‍ത്ത ചുണ്ടുകള്‍ കൊണ്ട് കൊക്കും പ്രത്യാക്രമണം നടത്തി. കിട്ടിയ അവസരത്തില്‍ ആക്രമിക്കാന്‍ വായും പിളര്‍ന്നെത്തിയ ചീങ്കണ്ണിക്കുഞ്ഞിനെ കൊക്ക് കൊത്തിയോടിക്കുകയും ചെയ്തു. കൊക്കിന്റെ പ്രത്യാക്രമണത്തില്‍ പതറിയ ചീങ്കണ്ണിക്കുഞ്ഞുങ്ങള്‍ കൂടുതല്‍ ആക്രമണത്തിനു മുതിരാതെ വെള്ളത്തിലേക്ക് മടങ്ങി. ഗേറ്റര്‍ ലാന്‍ഡിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ ദൃശ്യം പങ്കുവച്ചത്. നിരവധി ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടു കഴിഞ്ഞത്.

Read More

കേറി വാടാ മക്കളെ ! കൊതിയാ കടിപിടി കൂടാതെടാ…ജോസ് പ്രകാശ് മോഡലില്‍ മുതലകള്‍ക്ക് ഭക്ഷണം നല്‍കി വിദ്യാബാലന്‍;വീഡിയോ വൈറലാകുന്നു…

മലയാളിയായ ബോളിവുഡ് നടി വിദ്യാബാലന്‍ ഇപ്പോള്‍ ഫ്‌ളോറിഡയില്‍ അവധി ആഘോഷിക്കുന്ന തിരക്കിലാണ്. താരം ഗെറ്റോര്‍ പാര്‍ക്കിലെ മുതലകള്‍ക്ക് ഭക്ഷണം നല്‍കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് വിദ്യാ ബാലന്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ബാലിയിലെ കടല്‍ത്തീരത്തുനിന്നുള്ള ഫോട്ടോകള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. മെറൂണ്‍ ഗൗണണിഞ്ഞ് കടത്തീരത്ത് അടിച്ചുപൊളിക്കുന്ന താരത്തിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. അവധിയാഘോഷങ്ങള്‍ക്ക് ശേഷം പ്രശസ്ത ഗണിതശാസ്ത്ര പ്രതിഭയായ ശകുന്തള ദേവിയുടെ ജീവിതം പ്രമേയമാകുന്ന ചിത്രത്തിലാണ് വിദ്യാ ബാലന്‍ അഭിനയിക്കുക. View this post on Instagram Feeding alligators in the sweltering heat at the #GatorPark in Florida 😜. Aaj toh banta hai to say, See ya later Alligator 😂!! Thankoo for d…

Read More