കേറി വാടാ മക്കളെ ! കൊതിയാ കടിപിടി കൂടാതെടാ…ജോസ് പ്രകാശ് മോഡലില്‍ മുതലകള്‍ക്ക് ഭക്ഷണം നല്‍കി വിദ്യാബാലന്‍;വീഡിയോ വൈറലാകുന്നു…

മലയാളിയായ ബോളിവുഡ് നടി വിദ്യാബാലന്‍ ഇപ്പോള്‍ ഫ്‌ളോറിഡയില്‍ അവധി ആഘോഷിക്കുന്ന തിരക്കിലാണ്. താരം ഗെറ്റോര്‍ പാര്‍ക്കിലെ മുതലകള്‍ക്ക് ഭക്ഷണം നല്‍കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് വിദ്യാ ബാലന്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ബാലിയിലെ കടല്‍ത്തീരത്തുനിന്നുള്ള ഫോട്ടോകള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. മെറൂണ്‍ ഗൗണണിഞ്ഞ് കടത്തീരത്ത് അടിച്ചുപൊളിക്കുന്ന താരത്തിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. അവധിയാഘോഷങ്ങള്‍ക്ക് ശേഷം പ്രശസ്ത ഗണിതശാസ്ത്ര പ്രതിഭയായ ശകുന്തള ദേവിയുടെ ജീവിതം പ്രമേയമാകുന്ന ചിത്രത്തിലാണ് വിദ്യാ ബാലന്‍ അഭിനയിക്കുക.

Related posts