പീഡിപ്പിച്ചതിനു ശേഷം പ്രതി മാപ്പ് ചോദിച്ചു ! പെണ്‍കുട്ടി റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങള്‍ നിര്‍ണായ തെളിവെന്ന് എസ്പി…

ആറന്മുളയില്‍ കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ചതിനു ശേഷം പ്രതി മാപ്പ് ചോദിച്ചെന്ന് വിവരം. ഇതിന്റെ ദൃശ്യങ്ങള്‍ പെണ്‍കുട്ടി മൊബൈലില്‍ പകര്‍ത്തുകയും ചെയ്തുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഈ ദൃശ്യങ്ങള്‍ സംഭവത്തില്‍ നിര്‍ണായക തെളിവാണെന്ന് പത്തനംതിട്ട എസ്പി കെജി സൈമണ്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് എസ്പി പറയുന്നതിങ്ങനെ…‘ആശുപത്രിയില്‍ നിന്നും രാത്രി ഒരു മണിയോടെയാണ് പോലീസിന് വിവരം ലഭിച്ചത്. കായംകുളം സ്വദേശിയായ പ്രതിയെ രാത്രി തന്നെ അറസ്റ്റ് ചെയ്തു. രാവിലെയോടെ എല്ലാ തെളിവുകളും ശേഖരിച്ചു. ചെയ്തത് തെറ്റായി, ക്ഷമിക്കണമെന്നും സംഭവം ആരോടും പറയരുതെന്ന് പ്രതി യുവതിയോട് പറയുന്ന ദൃശ്യങ്ങള്‍ പെണ്‍കുട്ടി റെക്കോര്‍ഡ് ചെയ്തിരുന്നു. ഇത് നിര്‍ണായക തെളിവാണ്. ഈ ദാരുണ സംഭവത്തിന്റെ സാഹചര്യത്തില്‍ കോവിഡ് രോഗികളായ സ്ത്രീകളെ രാത്രിയില്‍ ഒറ്റയ്ക്ക് വിടുന്നത് സംബന്ധിച്ച് വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. പ്രതി നൗഫലിനെതിരേ 308 വകുപ്പ് പ്രകാരം കേസ് നിലനില്‍ക്കുന്നുണ്ടെന്ന് കെജി…

Read More

കഴിപ്പും കിടപ്പും എല്ലാം ആംബുലന്‍സില്‍ ! പോകുന്ന വഴിയില്‍ കാണുന്ന പുഴയില്‍; വീട്ടുകാരെ കണ്ടിട്ട് ഒന്നര മാസം; കോവിഡിനെ രാജ്യത്തു നിന്നു തുരത്താതെ വിശ്രമമില്ലെന്ന് 65കാരനായ ആംബുലന്‍സ് ഡ്രൈവര്‍…

രാജ്യം കോവിഡിനെ അതിജീവിക്കാന്‍ പൊരുതുകയാണ്. ആരോഗ്യപ്രവര്‍ത്തകരും പോലീസുകാരുമെല്ലാം ഇതിന്റെ ഭാഗമായി അഹോരാത്രം പ്രവര്‍ത്തിക്കുകയാണ്. എന്നാല്‍ കോവിഡിനെതിരായ പോരാട്ടത്തില്‍ ചില അണ്‍സങ് ഹീറോകളുമുണ്ട്. ഉത്തര്‍പ്രദേശ് സംഭാല്‍ ജില്ലയിലെ 65 കാരന്‍ ബാബു ഭാരതി അത്തരത്തില്‍ ഒരാളാണ്. മാര്‍ച്ച് 23 ന് ശേഷം 42 ദിവസമായി വീട്ടില്‍ പോകാതെയും ഭാര്യയെയും മക്കളെയും കാണാതെ രോഗത്തിനെതിരേയുള്ള പോരാട്ടത്തില്‍ കാവല്‍ഭടനായി മാറിയിരിക്കുകയാണ് ബാബു ഭാരതി. രോഗത്തിന്റെ രൂക്ഷത പിടി മുറിക്കിയിരിക്കുമ്പോള്‍ രോഗബാധിത പ്രദേശങ്ങളിലൂടെയും ഹോട്സ്പോട്ടുകള്‍ വഴിയും നിരന്തരം യാത്ര ചെയ്യേണ്ടി വരുന്ന സാഹചര്യത്തില്‍ വീട്ടില്‍ പോകാന്‍ എവിടെ സമയം. ആംബുലന്‍സ് ഡ്രൈവറായ ബാബു ഭാര്യയേയും മക്കളെയും കണ്ടിട്ടും വീട്ടില്‍ പോയിട്ടും ഒന്നര മാസമായി. ആംബുലന്‍സില്‍ തന്നെയാണ് ഉറക്കം. എവിടേയ്ക്ക് പോകുന്നോ അവിടെ കുഴല്‍ക്കിണറുകള്‍ ഉണ്ടെങ്കില്‍ അവിടെ കുളിയും നനയും. ജോലിചെയ്യുന്ന ജില്ലാ ആശുപത്രിയില്‍ നിന്നുമാണ് ഭക്ഷണം. കോവിഡിനെതിരേയുള്ള പോരാട്ടം വിജയിച്ച ശേഷം മാത്രമേ…

Read More

ആദിവാസിയാണെങ്കില്‍ വരില്ല ! അപകടത്തില്‍ പരിക്കേറ്റ ആദിവാസിയെ കൊണ്ടുപോകാനാകില്ലെന്ന് കട്ടായം പറഞ്ഞ് ആംബുലന്‍സ് ഡ്രൈവര്‍മാര്‍; മലയാളികള്‍ മാറുന്നില്ല…

പാലക്കാട്: മധുവെന്ന ആദിവാസി യുവാവിനെ ഭ്രാന്തരായ ആള്‍ക്കൂട്ടം തല്ലിക്കൊന്നപ്പോള്‍ അതിനെതിരേ കടുത്ത പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ഇനിയൊരു ആദിവാസിക്ക് മധുവിന്റെ അനുഭവമുണ്ടാവാന്‍ ആളുകള്‍ സമ്മതിക്കില്ലെന്ന് കരുതിയവര്‍ക്കു തെറ്റി. അപകടത്തില്‍ പരുക്കേറ്റു ജില്ലാ ആശുപത്രിയിലെത്തിച്ച ആദിവാസിയെ വിദഗ്ധ ചികിത്സയ്ക്കു കൊണ്ടുപോകാന്‍ സ്വകാര്യ ആംബുലന്‍സുകാര്‍ മലയാളികള്‍ മാറുന്നില്ലെന്ന സന്ദേശമാണ് നല്‍കുന്നത്. തുടര്‍ന്നു പൊലീസ് മറ്റൊരു ആംബുലന്‍സ് പിടിച്ചെടുത്തു രോഗിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. പ്ലാച്ചിമട ആദിവാസി കോളനിയിലെ കറുപ്പച്ചാമിയാണ് (50) ഈ അവഗണന നേരിട്ടത്. ഇയാള്‍ സഞ്ചരിച്ച സൈക്കിളില്‍ ബൈക്കിടിച്ചാണ് അപകടമുണ്ടായത്. താടിയെല്ലിനു സാരമായി പൊട്ടലേറ്റ കറുപ്പച്ചാമിയെ ഇന്നലെ വൈകിട്ട് ആറരയോടെയാണു ജില്ലാ ആശുപത്രിയിലെത്തിച്ചത്. അത്യാഹിത വിഭാഗത്തില്‍ അടിയന്തര ചികിത്സ ലഭ്യമാക്കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു റഫര്‍ ചെയ്തു. ജില്ലാ ആശുപത്രിയിലെ ആംബുലന്‍സ് ഈ സമയത്തു ലഭ്യമല്ലായിരുന്നു. െ്രെടബല്‍ പ്രമോട്ടര്‍…

Read More