ഞാ​ന്‍ മാ​പ്പ് ചോ​ദി​ക്കു​ന്നു ! മു​ഖ​ത്ത് മൂ​ത്ര​മൊ​ഴി​ക്ക​പ്പെ​ട്ട ആ​ദി​വാ​സി യു​വാ​വി​ന്റെ കാ​ല്‍ ക​ഴു​കി പൊ​ന്നാ​ട​യ​ണി​ച്ച് മു​ഖ്യ​മ​ന്ത്രി; വീ​ഡി​യോ വൈ​റ​ല്‍

മ​ധ്യ​പ്ര​ദേ​ശി​ല്‍ ആ​ദി​വാ​സി യു​വാ​വി​ന്റെ മു​ഖ​ത്ത് മൂ​ത്ര​മൊ​ഴി​ച്ച സം​ഭ​വ​ത്തി​ല്‍ ഇ​ര​യാ​യ യു​വാ​വി​നോ​ട് മാ​പ്പു പ​റ​ഞ്ഞ് മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ശി​വ്‌​രാ​ജ് സിം​ഗ് ചൗ​ഹാ​ന്‍. ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ ദ​ശ്മ​ത് റാ​വ​ത്തി​നെ മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​യി​ലേ​ക്ക് ക്ഷ​ണി​ച്ച് വ​രു​ത്തി​യാ​ണ് യു​വാ​വ് ചെ​യ്ത തെ​റ്റി​ന് മു​ഖ്യ​മ​ന്ത്രി മാ​പ്പു​പ​റ​ഞ്ഞ​ത്. വ​സ​തി​യി​ല്‍ കാ​ല്‍ ക​ഴു​കി​യും പൊ​ന്നാ​ട അ​ണി​യി​ച്ചും ദ​ശ്മ​ത്ത് റാ​വ​ത്തി​ന് ഗം​ഭീ​ര സ്വീ​ക​ര​ണ​മാ​ണ് മു​ഖ്യ​മ​ന്ത്രി ന​ല്‍​കി​യ​ത്. ക​സേ​ര​യി​ല്‍ ഇ​രു​ത്തി​യ ശേ​ഷം മു​ഖ്യ​മ​ന്ത്രി ത​ന്നെ​യാ​ണ് കാ​ല്‍ ക​ഴു​ക​ലി​ന് നേ​തൃ​ത്വം ന​ല്‍​കി​യ​ത്. തു​ട​ര്‍​ന്ന് പൊ​ന്നാ​ട അ​ണി​യി​ക്കു​ക​യും മ​ധു​ര​പ​ല​ഹാ​ര​വും സ​മ്മാ​ന​ങ്ങ​ളും ന​ല്‍​കു​ക​യും ചെ​യ്തു. ദ​ശ്മ​ത്ത് റാ​വ​ത്തി​ന്റെ പ്ര​ശ്ന​ങ്ങ​ളും പ്ര​യാ​സ​ങ്ങ​ളും കേ​ള്‍​ക്കാ​നും മു​ഖ്യ​മ​ന്ത്രി സ​മ​യം ക​ണ്ടെ​ത്തി. ‘ആ ​വീ​ഡി​യോ ക​ണ്ട് ഞാ​ന്‍ വേ​ദ​നി​ച്ചു​പോ​യി. ഞാ​ന്‍ മാ​പ്പു​പ​റ​യു​ന്നു. ജ​ന​ങ്ങ​ള്‍ എ​നി​ക്ക് ദൈ​വ​ത്തെ പോ​ലെ​യാ​ണ്’​മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ദ​ശ്മ​ത്ത് റാ​വ​ത്തി​ന്റെ മു​ഖ​ത്ത് യു​വാ​വ് മൂ​ത്ര​മൊ​ഴി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​ത്. സി​ഗ​ര​റ്റ് വ​ലി​ച്ച് കൊ​ണ്ട് ദ​ശ്മ​ത്ത് റാ​വ​ത്തി​ന്റെ മു​ഖ​ത്ത് പ്ര​വേ​ശ്്…

Read More

ആ​ദി​വാ​സി യു​വാ​വി​ന്റെ ദേ​ഹ​ത്ത് മൂ​ത്ര​മൊ​ഴി​ച്ച​യാ​ള്‍ പി​ടി​യി​ല്‍ ! ന​ട​പ​ടി ദൃ​ശ്യ​ങ്ങ​ള്‍ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ പ്ര​ച​രി​ച്ച​തി​നു പി​ന്നാ​ലെ

ആ​ദി​വാ​സി യു​വാ​വി​ന്റെ ശ​രീ​ര​ത്ത് മൂ​ത്ര​മൊ​ഴി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി അ​റ​സ്റ്റി​ല്‍. മ​ധ്യ​പ്ര​ദേ​ശി​ലെ സി​ദ്ധി ജി​ല്ല​യി​ലാ​യി​രു​ന്നു ഈ ​സം​ഭ​വം ന​ട​ന്ന​ത്. പ്ര​വേ​ഷ് ശു​ക്ല എ​ന്ന​യാ​ളാ​ണ് മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു ഇ​യാ​ളു​ടെ അ​റ​സ്റ്റ്. നി​ല​ത്തി​രി​ക്കു​ന്ന ആ​ദി​വാ​സി യു​വാ​വി​ന്റെ ദേ​ഹ​ത്തേ​ക്ക് പ്ര​വീ​ണ്‍ മൂ​ത്ര​മൊ​ഴി​ക്കു​ന്ന​തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ചി​രു​ന്നു. വീ​ഡി​യോ പ്ര​ച​രി​ച്ച​തി​ന് പി​ന്നാ​ലെ ഇ​യാ​ള്‍​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ന്‍ മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സി​ങ് ചൗ​ഹാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ദേ​ശീ​യ സു​ര​ക്ഷാ നി​യ​മം, എ​സ്.​സി, എ​സ്.​ടി ആ​ക്ട് എ​ന്നി​വ ചു​മ​ത്തി​യാ​ണ് ശു​ക്ല​യ്ക്കെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​യാ​ളെ നി​ല​വി​ല്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത് ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണ്. കേ​സി​ന്റെ ഭാ​ഗ​മാ​യി ഇ​യാ​ളു​ടെ ഭാ​ര്യ​യെ​യും മാ​താ​പി​താ​ക്ക​ളെ​യും ചോ​ദ്യം ചെ​യ്തി​രു​ന്നു. 36-കാ​ര​നാ​യ ദ​സ്മ​ത് രാ​വ​തി​ന് നേ​രെ​യാ​യി​രു​ന്നു പ്ര​തി​യു​ടെ അ​ക്ര​മം. ചോ​ദ്യം ചെ​യ്യ​ലി​നി​ടെ നി​ല​വി​ല്‍ പു​റ​ത്ത് വ​ന്നി​രി​ക്കു​ന്ന വീ​ഡി​യോ വ്യാ​ജ​മാ​ണെ​ന്ന് രാ​വ​ത്ത് ചൂ​ണ്ടി​ക്കാ​ട്ടി. ശു​ക്ല​യെ കു​ടു​ക്കു​ന്ന​തി​നാ​യി ആ​രോ നി​ര്‍​മി​ച്ച​താ​ണെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്റെ വാ​ദം.…

Read More

ദളിത് യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ മര്‍ദ്ദനം ! ഇരുപത്തൊന്നുകാരിയെ പൊതുജനമധ്യത്തില്‍ ബന്ധുക്കള്‍ തല്ലിച്ചതച്ചു;നാലുപേര്‍ അറസ്റ്റില്‍

ഭോപ്പാല്‍: ദളിത് യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ ആദിവാസി യുവതിയെ പൊതുമധ്യത്തില്‍ ബന്ധുക്കള്‍ ക്രൂരമായി മര്‍ദിച്ചു. മധ്യപ്രദേശിലെ ധാറിലാണ് സംഭവം. യുവതിയെ മര്‍ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവമുണ്ടായത്. 21 വയസുകാരിയായ യുവതി ദളിത് യുവാവുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ വീട്ടുകാര്‍ ഇതിനെ എതിര്‍ത്തു. മറ്റൊരു വിവാഹത്തിനായി യുവതിയെ ബന്ധുക്കള്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഇതോടെ യുവതി വീട് വിട്ട് പോകാന്‍ ശ്രമിക്കുകയും ബന്ധുക്കള്‍ മര്‍ദിക്കുകയുമായിരുന്നു. പിന്നീട്, മര്‍ദനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പോലീസ് കേസെടുത്തത്. യുവതി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Read More

മധുവിന്റെ മരണത്തില്‍ പകരം ചോദിക്കാനുറച്ച് മാവോയിസ്റ്റുകള്‍ ! മധുവിന്റെ ഊരായ മേലെ മഞ്ഞക്കണ്ടിയില്‍ പ്രതികാര പ്രഖ്യാപനം നടത്തിയ സംഘത്തിന്റെ പട്ടികയില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ മുതല്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വരെ…

കാളികാവ്: ആദിവാസി യുവാവ് മധുവിനെ ജനക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ പ്രതികാരം ചെയ്യുമെന്ന് മാവോയിസ്റ്റുകള്‍. അട്ടപ്പാടിയില്‍ മധുവിന്റെ ഊരായ മേലെ മഞ്ഞക്കണ്ടിയിലെത്തിയ മാവോയിസ്റ്റുകള്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍, പോലീസ്,വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരോട് പകരം ചോദിക്കുമെന്നാണ് ചെയ്യുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. മധുവിന്റെ മരണത്തിന് പ്രധാനകാരണം പട്ടിണിയാണെന്നും മധു ഉള്‍പ്പെടെയുള്ള ആദിവാസികളെ പട്ടിണിക്കിട്ട സര്‍ക്കാര്‍ ഏജന്‍സികളാണ് കൊലപാതകത്തിന് ഉത്തരവാദികള്‍ എന്നും മാവോവാദികള്‍ പറയുന്നു.ഭക്ഷണം മോഷ്ടിച്ചുവെന്നാരോപിച്ചാണ് മധുവിനെ ആള്‍ക്കൂട്ടം നിര്‍ദ്ദയം തല്ലിക്കൊന്നത്. ആദിവാസികളുടെ പിന്തുണ നേടിയെടുക്കാനുള്ള അവസരം കൂടിയായി കൊലപാതകത്തെ മാവോവാദികള്‍ മാറ്റിത്തീര്‍ക്കുകയാണ് എന്നും ആരോപണമുണ്ട്. കൊലപാതകത്തിനു ശേഷം അട്ടപ്പാടി ആദിവാസി ഊരുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭവാനി ദളത്തിന്റെ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയതായി സൂചനയുണ്ട്. മധുവിന്റെ മരണശേഷം പുതിയ പ്രവര്‍ത്തകരെ എത്തിച്ച പ്രത്യേക പ്രവര്‍ത്തനം ആരംഭിക്കാനുള്ള സാധ്യതയാണ് കാണുന്നത്. ആദിവാസികള്‍ക്ക് ഭൂമിയും മറ്റ് സൗകര്യങ്ങളും അനുവദിച്ചു കൊടുക്കുന്നതിലെ വീഴ്ചയാണ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ പട്ടികയില്‍ പെടുത്താന്‍…

Read More

ആദിവാസിയാണെങ്കില്‍ വരില്ല ! അപകടത്തില്‍ പരിക്കേറ്റ ആദിവാസിയെ കൊണ്ടുപോകാനാകില്ലെന്ന് കട്ടായം പറഞ്ഞ് ആംബുലന്‍സ് ഡ്രൈവര്‍മാര്‍; മലയാളികള്‍ മാറുന്നില്ല…

പാലക്കാട്: മധുവെന്ന ആദിവാസി യുവാവിനെ ഭ്രാന്തരായ ആള്‍ക്കൂട്ടം തല്ലിക്കൊന്നപ്പോള്‍ അതിനെതിരേ കടുത്ത പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ഇനിയൊരു ആദിവാസിക്ക് മധുവിന്റെ അനുഭവമുണ്ടാവാന്‍ ആളുകള്‍ സമ്മതിക്കില്ലെന്ന് കരുതിയവര്‍ക്കു തെറ്റി. അപകടത്തില്‍ പരുക്കേറ്റു ജില്ലാ ആശുപത്രിയിലെത്തിച്ച ആദിവാസിയെ വിദഗ്ധ ചികിത്സയ്ക്കു കൊണ്ടുപോകാന്‍ സ്വകാര്യ ആംബുലന്‍സുകാര്‍ മലയാളികള്‍ മാറുന്നില്ലെന്ന സന്ദേശമാണ് നല്‍കുന്നത്. തുടര്‍ന്നു പൊലീസ് മറ്റൊരു ആംബുലന്‍സ് പിടിച്ചെടുത്തു രോഗിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. പ്ലാച്ചിമട ആദിവാസി കോളനിയിലെ കറുപ്പച്ചാമിയാണ് (50) ഈ അവഗണന നേരിട്ടത്. ഇയാള്‍ സഞ്ചരിച്ച സൈക്കിളില്‍ ബൈക്കിടിച്ചാണ് അപകടമുണ്ടായത്. താടിയെല്ലിനു സാരമായി പൊട്ടലേറ്റ കറുപ്പച്ചാമിയെ ഇന്നലെ വൈകിട്ട് ആറരയോടെയാണു ജില്ലാ ആശുപത്രിയിലെത്തിച്ചത്. അത്യാഹിത വിഭാഗത്തില്‍ അടിയന്തര ചികിത്സ ലഭ്യമാക്കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു റഫര്‍ ചെയ്തു. ജില്ലാ ആശുപത്രിയിലെ ആംബുലന്‍സ് ഈ സമയത്തു ലഭ്യമല്ലായിരുന്നു. െ്രെടബല്‍ പ്രമോട്ടര്‍…

Read More

വയറ്റിലുണ്ടായിരുന്നത് ഒരു പഴത്തിന്റെ കഷ്ണം മാത്രം ! മധുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ അറിഞ്ഞാല്‍ കണ്ണു നിറഞ്ഞു പോകും

തൃശ്ശൂര്‍: ഭക്ഷണവസ്തുക്കള്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ജനക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധു മുഴുപ്പട്ടിണിയില്‍ ആയിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മധുവിന്റെ വയറ്റില്‍ ആഹാരമായി ഉണ്ടായിരുന്നത് ഒരു പഴത്തിന്റെ കഷ്ണവും, മറ്റു കായ്കനികളുടെ ചെറിയ അംശവും മാത്രം. അരി ആഹാരത്തിന്റെ അംശം ഒട്ടുമുണ്ടായിരുന്നില്ലെന്ന് പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി.മധു മുഴുപ്പട്ടിണിയിലായിരുന്നെന്ന് വ്യക്തമാക്കുന്നതാണ് ഈ തെളിവുകള്‍. ശാരീരികമായും ഇയാള്‍ അവശനായിരുന്നെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. വളരെക്കാലം പട്ടിണി കിടന്നതിന്റെ ലക്ഷണങ്ങള്‍ ശരീരത്തില്‍ ഉണ്ടായിരുന്നു. എല്ലുപൊന്തി, മാംസഭാഗങ്ങള്‍ കുറഞ്ഞ നിലയിലായിരുന്നു ശരീരം. പേശികളും ശോഷിച്ച അവസ്ഥയിലായിരുന്നു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിക്കുമ്പോള്‍തന്നെ മൃതദേഹത്തിന് ചെറിയതോതില്‍ നിറംമാറ്റം വന്നിരുന്നു. വ്യാഴാഴ്ച വൈകുന്നേരം നടന്ന സംഭവത്തില്‍ വെള്ളിയാഴ്ച വൈകീട്ടോടെയാണ് മൃതദേഹം മെഡിക്കല്‍ കോളേജില്‍ എത്തിക്കുന്നത്. ശനിയാഴ്ചയാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നത്. മൂന്നുമണിക്കൂറോളം നീണ്ട വിശദമായ പോസ്റ്റ്‌മോര്‍ട്ടമാണ് അധികൃതര്‍ നടത്തിയത്. മധുവിന്റെ ശരീരം മുഴുവന്‍ മര്‍ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നുവെന്ന വിവരം…

Read More

ഗോവിന്ദച്ചാമി, നിര്‍ഭയയുടെ ഘാതകര്‍, ബാലപീഡകര്‍ എന്നിങ്ങനെ മരണമര്‍ഹിച്ചവര്‍ അനവധിയുണ്ടായിട്ടും ജനക്കൂട്ടത്തിന്റെ കണ്ണില്‍ പെട്ടത് പാവം ആദിവാസി മാത്രം;പ്രതിഷേധം ഇരമ്പുന്നു…

മോഷണമാരോപിച്ച് അട്ടപ്പാടിയില്‍ മാനസികാസ്വാസ്ഥ്യമുള്ള ആദിവാസി യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ പ്രതിഷേധം ഇരമ്പുന്നു. വ്യാഴാഴ്ചയാണ് അട്ടപ്പാടി കടുകുമണ്ണ ഊരിലെ 27 വയസുകാരനായ മധുവിനെ നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. മോഷണം ആരോപിച്ച് പ്രദേശവാസികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം മധുവിനെ പോലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുംവഴി മധു വാഹനത്തില്‍ വച്ച് ശര്‍ദ്ദിച്ചതോടെ പോലീസ് മധുവിനെ അഗളി ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ഇടയ്ക്കു വച്ച് മരിക്കുകയായിരുന്നു. നാട്ടുകാര്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് മരിക്കുന്നതിന് മുമ്പ് മധു പോലീസിന് മൊഴി നല്‍കിയിരുന്നു.പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കൂടുതല്‍ നടപടികള്‍ എടുക്കുമെന്ന് അഗളി പോലീസ് പറഞ്ഞു. മധുവിന്റെ കൈയില്‍ ഒരോ പാക്കറ്റ് മല്ലിപ്പൊടിയും മുളകുപൊടിയുമായിരുന്നു. ഇത് മോഷ്ടിച്ചതാണെന്ന് ആരോപിച്ചായിരുന്നു നാട്ടുകാരുടെ മര്‍ദ്ദനം. ഉടുമുണ്ടുരിഞ്ഞ് ശരീരത്തില്‍ കെട്ടിയായിരുന്നു മര്‍ദ്ദനം. ഇതിന്റെ വീഡിയോയും നാട്ടുകാര്‍ പകര്‍ത്തിയിരുന്നു. നാട്ടുകാരുടെ നിഷ്ഠൂരമായ പ്രവൃത്തിയെ അപലപിച്ച് പല പ്രമുഖരും സോഷ്യല്‍…

Read More