പീഡിപ്പിച്ചതിനു ശേഷം പ്രതി മാപ്പ് ചോദിച്ചു ! പെണ്‍കുട്ടി റെക്കോര്‍ഡ് ചെയ്ത ദൃശ്യങ്ങള്‍ നിര്‍ണായ തെളിവെന്ന് എസ്പി…

ആറന്മുളയില്‍ കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ചതിനു ശേഷം പ്രതി മാപ്പ് ചോദിച്ചെന്ന് വിവരം. ഇതിന്റെ ദൃശ്യങ്ങള്‍ പെണ്‍കുട്ടി മൊബൈലില്‍ പകര്‍ത്തുകയും ചെയ്തുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഈ ദൃശ്യങ്ങള്‍ സംഭവത്തില്‍ നിര്‍ണായക തെളിവാണെന്ന് പത്തനംതിട്ട എസ്പി കെജി സൈമണ്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് എസ്പി പറയുന്നതിങ്ങനെ…‘ആശുപത്രിയില്‍ നിന്നും രാത്രി ഒരു മണിയോടെയാണ് പോലീസിന് വിവരം ലഭിച്ചത്. കായംകുളം സ്വദേശിയായ പ്രതിയെ രാത്രി തന്നെ അറസ്റ്റ് ചെയ്തു. രാവിലെയോടെ എല്ലാ തെളിവുകളും ശേഖരിച്ചു. ചെയ്തത് തെറ്റായി, ക്ഷമിക്കണമെന്നും സംഭവം ആരോടും പറയരുതെന്ന് പ്രതി യുവതിയോട് പറയുന്ന ദൃശ്യങ്ങള്‍ പെണ്‍കുട്ടി റെക്കോര്‍ഡ് ചെയ്തിരുന്നു. ഇത് നിര്‍ണായക തെളിവാണ്. ഈ ദാരുണ സംഭവത്തിന്റെ സാഹചര്യത്തില്‍ കോവിഡ് രോഗികളായ സ്ത്രീകളെ രാത്രിയില്‍ ഒറ്റയ്ക്ക് വിടുന്നത് സംബന്ധിച്ച് വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. പ്രതി നൗഫലിനെതിരേ 308 വകുപ്പ് പ്രകാരം കേസ് നിലനില്‍ക്കുന്നുണ്ടെന്ന് കെജി…

Read More