കാലത്തെ അതിജീവിച്ച ഒരു അമേരിക്കന്‍-ഫ്രഞ്ച് പ്രണയം ! യുദ്ധംമൂലം വേര്‍പിരിഞ്ഞ കമിതാക്കള്‍ വീണ്ടും കണ്ടുമുട്ടി; നീണ്ട 75 വര്‍ഷങ്ങള്‍ക്കു ശേഷം…

ചില പ്രണയങ്ങള്‍ ഒരിക്കലും മരിക്കില്ല. അത്തരമൊരു പ്രണയത്തിലെ കഥാനായകരാണ് റോബിന്‍സും ജെന്നിനും. ഇനി ഇവരുടെ പ്രണയത്തിലേക്ക് വരാം…1944-ല്‍ രണ്ടാം ലോക മഹായുദ്ധം കൊടുമ്പിരിക്കൊണ്ടു നടക്കുന്ന കാലം. ജര്‍മ്മന്‍ പട കയ്യടക്കി വെച്ചിരുന്ന ഫ്രാന്‍സിനെ മോചിപ്പിക്കാന്‍ സഖ്യകക്ഷി സേനയുടെ ഭാഗമായിട്ടാണ്, കെ ടി റോബിന്‍സ് എന്ന ഇരുപത്തിമൂന്നുകാരനായ അമേരിക്കന്‍ സൈനികന്‍ വടക്കു കിഴക്കന്‍ ഫ്രാന്‍സിലെത്തുന്നത്. ബ്രൈയി എന്ന ചെറു പട്ടണം കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ സൈനിക ബേസ്. അവിടെ വെച്ച് ജീവിതം യൗവ്വന തീക്ഷ്ണമായ ആ സമയത്ത്, നാടും വീടും ഉപേക്ഷിച്ചു കൊണ്ട്, തിരിച്ചു നാട്ടിലേക്ക് ജീവനോടെ പോവാന്‍ കഴിയുമോ എന്ന ഉറപ്പുപോലുമില്ലാതെ മറുനാടന്‍ മണ്ണിലെത്തുന്നത്. നാസികളുടെ പിടിയില്‍ നിന്നും തങ്ങളെ രക്ഷിക്കാനെത്തിയ സഖ്യസൈനികരെ സുന്ദരികളായ ഫ്രഞ്ച് വനിതകള്‍ ഏറെ ആരാധനയോടും നന്ദിയോടുമായിരുന്നു കണ്ടു കൊണ്ടിരുന്നത്. അക്കൂട്ടത്തില്‍ ഒരാളായിരുന്നു പതിനെട്ടുകാരിയായ ജെന്നിനും. ജെന്നിന്റെയും റോബിന്‍സിന്റെയും ഹൃദയങ്ങള്‍ ആ യുദ്ധകലുഷിതമായ ഭൂമിയില്‍…

Read More