ആന്‍ഡമാനില്‍ ഇനി അതിവേഗ ഇന്റര്‍നെറ്റ് ! ചെന്നൈയില്‍ നിന്ന് ആന്‍ഡമാനിലേക്ക് 2,312 കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വലിച്ച് ചരിത്ര നേട്ടവുമായി ഇന്ത്യ; പദ്ധതിയ്ക്ക് ചെലവ് വന്നത് 1,224 കോടി രൂപ…

ഇന്ത്യന്‍ ഉപദ്വീപിനെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുമായി ബന്ധിപ്പിക്കുന്ന അതിവേഗ ബ്രോഡ്ബാന്‍ഡ് സംവിധാനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിങ്കളാഴ്ചയായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം. ഭൂമിശാസ്ത്രപരമായി തന്ത്രപ്രധാന മേഖലയായ ആന്റമാന്‍ നിക്കോബര്‍ ദ്വീപിലേക്ക് 2,312 കിലോമീറ്റര്‍ നീളത്തില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വലിക്കാനായത് ഇന്ത്യയുടെ വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. പ്രത്യേകിച്ചും ചൈനയുമായുള്ള ബന്ധം അസുഖകരമായ സാഹചര്യത്തില്‍. 2018 ഡിസംബര്‍ 30ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. ടെലികമ്മ്യൂണിക്കേഷന്‍സ് കണ്‍സള്‍ട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റായ ബിഎസ്എന്‍എല്ലാണ് പദ്ധതി നടപ്പിലാക്കിയത്. ഏതാണ്ട് 1,224 കോടി രൂപയാണ് ചെന്നൈയില്‍ നിന്നും ആന്റമാന്‍ ആന്‍ഡ് നിക്കോബര്‍ ദ്വീപു വരെ കടലിനടിയിലൂടെ ഒബ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വലിക്കാനായി ചെലവായത്. ആകെ 572 ദ്വീപുകളുള്ള ആന്റമാന്‍ ആന്‍ഡ് നിക്കോബര്‍ ദ്വീപസമൂഹത്തില്‍ 37 എണ്ണത്തില്‍ മാത്രമാണ് ജനവാസമുള്ളത്. ഇതില്‍ത്തന്നെ നോര്‍ത്ത് സെന്റിനല്‍ പോലെ പ്രാകൃതഗോത്രക്കാര്‍ വസിക്കുന്ന ചില…

Read More