‘നിനക്കൊക്കെ സ്റ്റൈപന്‍ഡ് കാശ് അങ്ങോട്ട് വാങ്ങിയല്ലേ ശീലമുള്ളൂ’ എന്ന് നടത്തിപ്പുകാരി; ചവറുവാരിയുടെ മകള്‍ എന്നും ആക്ഷേപിച്ചു; ഐപിഎംഎസ് ഏവിയേഷന്‍ കോളജില്‍ നിന്നു പുറത്തു വരുന്ന വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നത്

തിരുവനന്തപുരം: കോഴിക്കോട് വിമാനത്താവളത്തില്‍ ട്രെയിനിംഗിന് കൊണ്ട് പോയി സഹപ്രവര്‍ത്തകര്‍ ജാതി പറഞ്ഞ് അധിക്ഷേപിച്ചതിനെ തുടര്‍ന്ന് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയ തമ്പാനൂരിലെ ഐപിഎംഎസ് ഏവിയേഷന്‍ കോളേജിലെ പെണ്‍കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി എകെ ബാലന് പരാതി നല്‍കിയതോടെ സ്ഥാപനത്തിനെതിരെ അന്വേഷണം ഊര്‍ജിതമാക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. ഇപ്പോള്‍ സ്ഥാപനത്തിനെതിരേ ഉയര്‍ന്നിരിക്കുന്നത് ഗുരുതരമായ ആരോപണങ്ങളാണ്. നേരത്തെയും സ്ഥാപനത്തിനെതിരേ വിദ്യാര്‍ഥികള്‍ പരാതികള്‍ ഉന്നയിച്ചിരുന്നെങ്കിലും മാനേജ്‌മെന്റിന്റെ ഭീഷണിയെത്തുടര്‍ന്ന് പരാതികള്‍ പുറംലോകം കണ്ടില്ല. ഇപ്പോള്‍ സര്‍ക്കാര്‍ ഈ സ്ഥാപനത്തിനെതിരെ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടതോടെ വിദ്യാര്‍ത്ഥികളും കൂടുതല്‍ പരാതികളുമായി രംഗത്ത് ത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം സ്ഥാപനത്തില്‍ അരങ്ങേറുന്ന കേട്ടുകേള്‍വിയില്ലാത്ത തരത്തിലുള്ള അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടി തമ്പാനൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ സമ്പത്തിന് പരാതി നല്‍കിയിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍. ലക്ഷങ്ങള്‍ ഫീസ് വാങ്ങി നടത്തിക്കൊണ്ടിരുന്ന സ്ഥാപനത്തില്‍ നടത്തിയിരുന്ന കോഴ്‌സുകള്‍ക്ക് യാതൊരു അംഗീകാരവുമില്ലായിരുന്നെന്നും പരസ്യത്തില്‍…

Read More