എന്‍റെ കേരളം എത്ര സുന്ദരം…!  അരിക്കൊമ്പൻ വീണ്ടും  കേരളാ അതിർത്തിയിൽ; ഇപ്പോൾ നെ​യ്യാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന​ടു​ത്ത്

കോ​ട്ടൂ​ർ​ സു​നി​ൽകാ​ട്ടാ​ക്ക​ട : അ​രി​ക്കൊ​മ്പ​ൻ അ​പ്പ​ർ കോ​ത​യാ​റി​ൽ നെ​യ്യാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന​ടു​ത്തെ​ത്തി​യ​താ​യി സൂ​ച​ന. ഇ​ന്ന് റേ​ഡി​യോ കോ​ള​ർ വ​ഴി നി​രീ​ക്ഷി​ച്ച​പ്പോ​ൾ ആ​ന അ​പ്പ​ർ കോ​ത​യാ​റി​ലാ​ണെ​ന്ന് സി​ഗ്ന​ൽ ല​ഭി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് നെ​യ്യാ​ർ വ​ന​പാ​ല​ക സ്ഥ​ലം അ​പ്പ​ർ കോ​ത​യാ​റി​ലേ​ക്ക് തി​രി​ച്ചു. ക​ള​ക്കാ​ട് മു​ണ്ട​ൻ​തു​റൈ വ​ന്യ ജീ​വി സ​ങ്കേ​ത​ത്തി​ന് തെ​ക്കു​ള്ള വ​ന​ഭാ​ഗ​മാ​ണ് അ​പ്പ​ർ കോ​ത​യാ​ർ. ഇ​വി​ടെ നി​ന്നും നെ​യ്യാ​റ്റി​ലെ​ത്താം. ആ​ന​നി​ര​ത്തി വ​ഴി ചി​ല​പ്പോ​ൾ അ​മ്പൂ​രി​യി​ൽ പോ​ലും എ​ത്താം. ഈ ​പാ​ത ആ​ന​ത്താ​ര​യാ​ണ്. അ​തി​നാ​ൽ ത​ന്നെ കേ​ര​ള വ​നം വ​കു​പ്പ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി. ഇ​ന്ന​ലെ അ​രി​ക്കൊ​മ്പ​ൻ ക​ള​ക്കാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ അം​ബാ​സ​മു​ദ്ര​ത്തി​ലെ നി​ബി​ഡ​വ​ന​ത്തി​ൽ ആ​ണെ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ട്. സ​മീ​കൃ​ത ആ​ഹാ​ര​മാ​യ പു​ല്ലും മ​റ്റ് ഇ​ല​ക​ളും വെ​ള്ള​വും ക​ഴി​ക്കു​ന്ന ആ​ന ഇ​പ്പോ​ൾ പൂ​ർ​ണആ​രോ​ഗ്യ​വാ​നാ​ണ്. ഇ​ക്ക​ഴി​ഞ്ഞ ചൊ​വാ​ഴ്ച​യാ​ണ് അ​രി​ക്കൊ​മ്പ​നെ മു​ണ്ട​ൻ​തു​റൈ ക​ടു​വാ സ​ങ്കേ​ത​ത്തി​നു​ള്ളി​ൽ ത​മി​ഴ്നാ​ട് വ​നം​വ​കു​പ്പ് തു​റ​ന്നു​വി​ട്ട​ത്. വ​നം​വ​കു​പ്പ് ആ​റ് സം​ഘ​ങ്ങ​ളു​ടെ ഗ്രൂ​പ്പ് ഉ​ണ്ടാ​ക്കി കോ​ത​യാ​റും അ​പ്പ​ർ​കോ​ത​യാ​റും…

Read More

അരിക്കൊമ്പനെ ഇനി തിരുവനന്തപുരത്തുനിന്നു നിരീക്ഷിക്കും; കേ​ര​ള അ​തി​ർ​ത്തി​യി​ൽ നി​ന്ന് 15 കി​ലോ​മീ​റ്റ​ർ അ​ക​ലെ​

കോ​ട്ടൂ​ർ​ സു​നി​ൽകാ​ട്ടാ​ക്ക​ട: അ​രി​ക്കൊ​ന്പ​നെ ഇനി റേ​ഡി​യോ കോ​ള​ർ വ​ഴി തി​രു​വ​ന​ന്ത​പു​ര​ത്തുനി​ന്ന് നി​രീ​ക്ഷി​ക്കും. നി​രീ​ക്ഷ​ണ​ത്തി​നു​ള്ള ആ​ന്‍റി​ന പെ​രി​യാ​റി​ൽനി​ന്ന് തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ന് കൈ​മാ​റി. അ​രി​ക്കൊ​മ്പ​ൻ ജ​ന​വാ​സമേ​ഖ​ല​യി​ലേ​ക്ക് ക​ട​ക്കാ​തെ​യി​രി​ക്കാ​ൻ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യെ​ന്നും വ​ന​പാ​ല​ക​ർ അ​റി​യി​ച്ചു. അ​രി​ക്കൊമ്പ​ൻ നെ​യ്യാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന​ടു​ത്ത് എ​ത്തി​യ​താ​യാ​ണ് വ​നം വ​കു​പ്പി​ന്‍റെ നി​രീ​ക്ഷ​ണം. 20 കി​ലോ​മീ​റ്റ​ർ അ​ക​ലെ നി​ന്ന് അ​രി​ക്കൊ​മ്പ​ന്‍റെ സാ​ന്നി​ധ്യം റേ​ഡി​യോ കോ​ള​ർ സി​ഗ്ന​ലി​ലൂ​ടെ തി​രി​ച്ച​റി​യാ​ൻ ക​ഴി​യു​ന്ന സം​വി​ധാ​ന​മാ​ണു​ള്ള​ത്. നെ​യ്യാ​ർ വ​ന​മേ​ഖ​ല​യി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യ​താ​യി മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞു. കേ​ര​ള അ​തി​ർ​ത്തി​യി​ൽ നി​ന്ന് ഏ​ക​ദേ​ശം 15 കി​ലോ​മീ​റ്റ​ർ ( ആ​കാ​ശ​ദൂ​രം ) അ​ക​ലെ​യാ​ണ് ഇ​പ്പോ​ൾ അ​രി​ക്കൊ​മ്പ​നു​ള്ള​ത്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ ഭ​യ​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു നി​ല​വി​ൽ ആ​ന​യു​ടെ കാ​ര്യ​ത്തി​ൽ ആ​ശ​ങ്ക വേ​ണ്ടെ​ന്നും വ​കു​പ്പ് പ​റ​യു​ന്നു. ആ​ന ആ​രോ​ഗ്യം പൂ​ർ​ണ​മാ​യും വീ​ണ്ടെ​ടു​ത്തി​ട്ടി​ല്ല എ​ന്ന ആ​ശ​ങ്ക നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ചി​ന്ന​ക്ക​നാ​ലി​ൽ വച്ചു​ണ്ടാ​യി​രു​ന്ന അ​തേ ആ​രോ​ഗ്യാ​വ​സ്ഥ​യി​ലേ​ക്ക് ആ​ന എ​ത്തി​യി​ട്ടി​ല്ല എ​ന്നാ​ണ് വി​വ​രം. പ​ഴ​യ…

Read More

അ​രി​ക്കൊ​മ്പ​ന്‍ ക​ന്യാ​കു​മാ​രി വ​ന്യ​ജീ​വി​സ​ങ്കേ​ത​ത്തി​ല്‍ ! ഇ​വി​ടം അ​രി​ക്കൊ​മ്പ​ന് പ്രി​യ​പ്പെ​ട്ട​താ​കും എ​ന്ന് വ​നം​വ​കു​പ്പ്

കോ​ട്ടൂ​ര്‍ സു​നി​ല്‍ കാ​ട്ടാ​ക്ക​ട: അ​രി​ക്കൊ​മ്പ​ന്‍ ക​ന്യാ​കു​മാ​രി വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലേ​ക്കു ക​ട​ന്ന​താ​യി സൂ​ച​ന. റേ​ഡി​യോ കോ​ള​ര്‍ സ​ന്ദേ​ശം ല​ഭി​ച്ച​താ​യി ത​മി​ഴ്‌​നാ​ട് വ​നം​വ​കു​പ്പ് അ​റി​യി​ച്ചു. ത​മി​ഴ്‌​നാ​ട്-​കേ​ര​ള അ​തി​ര്‍​ത്തി​യോ​ടു ചേ​ര്‍​ന്നു​ള്ള കോ​ത​യാ​ര്‍ ഡാ​മി​ന​ടു​ത്താ​ണ് അ​രി​ക്കൊ​മ്പ​ന്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ഈ ​പ്ര​ദേ​ശ​ത്താ​ണ് അ​ധി​ക സ​മ​യം ചെ​ല​വി​ടു​ന്ന​തെ​ന്നും മെ​ല്ലെ​യാ​ണ് അ​രി​ക്കൊ​മ്പ​ന്റെ സ​ഞ്ചാ​ര​മെ​ന്നും വ​നം വ​കു​പ്പ് അ​റി​യി​ച്ചി​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി​യോ​ടെ ക​ന്യാ​കു​മാ​രി വ​ന​മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്ന​താ​യാ​ണ് വി​വ​രം. ആ​ന​യു​ടെ ശ​രീ​ര​ത്തി​ല്‍ ഘ​ടി​പ്പി​ച്ചി​രു​ന്ന റേ​ഡി​യോ കോ​ള​റി​ല്‍​നി​ന്നു​ള്ള സി​ഗ്‌​ന​ലു​ക​ള്‍ പെ​രി​യാ​ര്‍ ക​ടു​വ സ​ങ്കേ​ത​ത്തി​ല്‍ നി​ന്നു തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ വ​നം വ​കു​പ്പ് അ​ധി​കൃ​ത​ര്‍​ക്കു യ​ഥാ​സ​മ​യം കൈ​മാ​റു​ന്നു​ണ്ട്. നെ​യ്യാ​ര്‍ വ​ന​മേ​ഖ​ല​യി​ല്‍ നി​രീ​ക്ഷ​ണം ശ​ക്ത​മാ​യി തു​ട​രാ​നാ​ണു വ​നം വ​കു​പ്പി​ന്റെ തീ​രു​മാ​നം. നേ​ര​ത്തെ മു​ത്തു​ക്കു​ഴി വ​യ​ല്‍ പ്ര​ദേ​ശ​ത്താ​ണ് ആ​ന നി​ന്നി​രു​ന്ന​ത്. ന​ല്ല ത​ണു​പ്പു​ള്ള പ്ര​ദേ​ശ​മാ​ണി​ത്. മൂ​ന്നാ​റി​നേ​ക്കാ​ള്‍ ത​ണു​പ്പ് ഇ​വി​ടെ അ​നു​ഭ​വ​പ്പെ​ടും. ഈ ​ഭാ​ഗ​ത്ത് ഏ​ക്ക​റു​ക​ണ​ക്കി​ന് പ്ര​ദേ​ശം പു​ല്ല് വ​ള​ര്‍​ന്നു കി​ട​പ്പു​ണ്ട്. മാ​ത്ര​മ​ല്ല ചെ​റി​യ ത​ടാ​ക​ങ്ങ​ളു​മു​ണ്ട്. മ​നു​ഷ്യ സാ​ന്നി​ധ്യ​മി​ല്ലാ​ത്ത…

Read More

‘പേ​ര് അ​രി​ക്കൊ​മ്പ​ന്‍, ഉ​ത്രം ന​ക്ഷ​ത്രം ! വ​ഴി​പാ​ട് നേ​ര്‍​ന്ന് ആ​ന​പ്രേ​മി​ക​ള്‍; ആ​ന​യെ തി​രി​ച്ചെ​ത്തി​ക്ക​ണ​മെ​ന്ന് ചി​ന്ന​ക്ക​നാ​ലി​ലെ ഗോ​ത്ര​ജ​ന​ത

അ​രി​ക്കൊ​മ്പ​ന് വ​ഴി​പാ​ടു​ക​ളു​മാ​യി ആ​ന​പ്രേ​മി​ക​ള്‍. കു​മ​ളി ശ്രീ ​ദു​ര്‍​ഗ ഗ​ണ​പ​തി ഭ​ദ്ര​കാ​ലീ ക്ഷേ​ത്ര​ത്തി​ല്‍ ഒ​രു മൃ​ഗ​സ്‌​നേ​ഹി അ​രി​ക്കൊ​മ്പ​നാ​യി ന​ട​ത്തി​യ വ​ഴി​പാ​ടു​ക​ളു​ടെ ചി​ത്ര​ങ്ങ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി. ‘അ​രി​ക്കൊ​മ്പ​ന്‍- ന​ക്ഷ​ത്രം ഉ​ത്രം’ എ​ന്നാ​ണ് വ​ഴി​പാ​ട് ര​സീ​തി​ല്‍ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. അ​ര്‍​ച്ച​ന​യും ഭാ​ഗ്യ​സൂ​ക്ത പു​ഷ്പാ​ഞ്ജ​ലി​യു​മാ​ണ് വ​ഴി​പാ​ട് ഇ​ന​ങ്ങ​ള്‍. അ​രി​ക്കൊ​മ്പ​ന്റെ ആ​യു​രാ​രോ​ഗ്യ​ത്തി​നാ​യി ക്ഷേ​ത്ര​ങ്ങ​ളി​ല്‍ പൂ​ജ​യും വ​ഴി​പാ​ടും ന​ട​ത്തു​ന്ന​ത് തു​ട​രു​ക​യാ​ണ്. ഇ​തി​നി​ടെ തൊ​ടു​പു​ഴ മ​ണ​ക്കാ​ട് സ്വ​ദേ​ശി സ​ന്തോ​ഷ് സ​മീ​പ​ത്തെ മ​ണ​ക്കാ​ട് ന​ര​സിം​ഹ സ്വാ​മി ക്ഷേ​ത്ര​ത്തി​ല്‍ അ​രി​ക്കൊ​മ്പ​ന് വേ​ണ്ടി മൃ​ത്യു​ഞ്ജ​യ പു​ഷ്പാ​ഞ്ജ​ലി ന​ട​ത്തി. അ​രി​ക്കൊ​മ്പ​ന്റെ ജ​ന്മ​നാ​ടാ​യ ചി​ന്ന​ക്ക​നാ​ലി​ല്‍ നി​ന്ന് അ​രി​ക്കൊ​മ്പ​നെ മാ​റ്റി​യ​തു​മു​ത​ല്‍ സ​ന്തോ​ഷ് അ​സ്വ​സ്ഥ​നാ​യി​രു​ന്നു. ചെ​റു​പ്പം മു​ത​ല്‍ മൃ​ഗ​ങ്ങ​ളോ​ടു​ള്ള അ​ക​മ​ഴി​ഞ്ഞ സ്നേ​ഹ​മാ​ണ് അ​രി​ക്കൊ​മ്പ​ന് വേ​ണ്ടി വ​ഴി​പാ​ട് ക​ഴി​ക്കാ​ന്‍ പ്രേ​രി​പ്പി​ച്ച​ത്. കാ​ട്ടാ​ന​യ്ക്കാ​യി വ​ഴി​പാ​ട് ക​ഴി​പ്പി​ക്ക​ണ​മെ​ന്ന ഭ​ക്ത​ന്റെ ആ​ഗ്ര​ഹ​ത്തി​നൊ​പ്പം മ​ണ​ക്കാ​ട് ന​ര​സിം​ഹ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ അ​ധി​കൃ​ത​രും നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം അ​രി​ക്കൊ​മ്പ​നെ തി​രി​ച്ചെ​ത്തി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ചി​ന്ന​ക്ക​നാ​ലി​ല്‍ ഗോ​ത്ര ജ​ന​ത സൂ​ച​നാ സ​മ​രം ന​ട​ത്തി​യി​രു​ന്നു.…

Read More

അരിക്കൊമ്പൻ കേരളത്തിലേക്ക് കടക്കുമോ? മ​ഴ ആ​രം​ഭി​ക്കു​മ്പോ​ൾ ആ​ന ഏ​ങ്ങോ​ട്ട് യാ​ത്ര ചെ​യ്യും; വനംവകുപ്പ് നിരീക്ഷിക്കുന്നു

കോ​ട്ടൂ​ർ​ സു​നി​ൽകാ​ട്ടാ​ക്ക​ട: ത​മി​ഴ്നാ​ട് കോ​താ​യാ​ർ മേ​ഖ​ല​യി​ൽ തു​റ​ന്നു​വി​ട്ട കാ​ട്ടാ​ന അ​രി​ക്കൊ​ന്പ​ൻ നെ​യ്യാ​ർ വ​ന​മേ​ഖ​ല​യി​ൽ എ​ത്താ​ൻ സാ​ധ്യ​ത​യെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ൽ കേ​ര​ള വ​നം വ​കു​പ്പ് ആ​ന​യെ നി​രീ​ക്ഷി​ക്കു​ന്നു. അ​രി​ക്കൊ​ന്പ​ൻ ഇ​പ്പോ​ൾ അ​ണ​ക്കെ​ട്ടി​ലെ വെ​ള്ളം കു​ടി​ച്ച് കാ​ട്ടി​ൽ ചു​റ്റി ക​റ​ങ്ങു​ക​യാ​ണ്. ജ​ന​വാ​സ​മേ​ഖ​ല​യി​ലി​റ​ങ്ങി പ​രി​ഭ്രാ​ന്ത്രി​യു​ണ്ടാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് മ​യ​ക്കു​വെ​ടി വെ​ച്ച് പി​ടി​കൂ​ടി​യ അ​രി​ക്കൊ​മ്പ​നെ ത​മി​ഴ്നാ​ട് വ​നം​വ​കു​പ്പ് അ​പ്പ​ർ കോ​ത​യാ​ർ വ​ന​മേ​ഖ​ല​യി​ൽ ഇ​ന്ന​ലെ തു​റ​ന്നു​വി​ട്ടി​രു​ന്നു. ആ​ന​യെ ത​മി​ഴ്‌​നാ​ട് നി​യോ​ഗി​ച്ച പ്ര​ത്യേ​ക​സം​ഘവും നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്.വെ​ള്ളം കു​ടി​ക്കാ​ൻ കോ​ത​യാ​ർ ഡാ​മി​ന് സ​മീ​പ​ത്തെ ജ​ലാ​ശ​യ​ത്തി​ന് അ​ടു​ത്താ​ണ് അ​രി​ക്കൊ​മ്പ​ൻ നി​ൽ​ക്കു​ന്ന​ത്. പു​തി​യ സ്ഥ​ല​ത്ത് ആ​ന​യ്ക്കാ​വ​ശ്യ​മാ​യ വെ​ള്ള​വും ഭ​ക്ഷ​ണ​വും ല​ഭ്യ​മാ​ണെ​ന്നും വ​ന​പാ​ല​ക​ർ പ​റ​യു​ന്നു. വെ​ള്ളം കു​ടി​ക്കാ​നും തീ​റ്റ​യെ​ടു​ക്കാ​നും ക​ഴി​യു​ന്ന മേ​ഖ​ല​യി​ലാ​ണ് അ​രി​ക്കൊ​മ്പ​ൻ ഉ​ള്ള​തെ​ന്നാ​ണ് ത​മി​ഴ്‌​നാ​ട് വ​നം വ​കു​പ്പ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. റേ​ഡി​യോ കോ​ള​റി​ൽ നി​ന്നു​ള്ള സി​ഗ്‌​ന​ലു​ക​ൾ വ​നം​വ​കു​പ്പി​ന് ല​ഭി​ക്കു​ന്നു​ണ്ട്. ആ​ന​വേ​ട്ട ത​ട​യു​ന്ന​തി​നു​ള്ള പ​ത്തം​ഗ സം​ഘ​വും നാ​ല് ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ​മാ​രും ര​ണ്ട് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​മാ​രും ആ​ന​യു​ടെ…

Read More

അനിമൽ ആംബുലൻസിൽ നിന്നും മോചനം; അരിക്കൊമ്പനെ മുത്തുക്കുളി വനത്തിൽ തുറന്നുവിട്ടു

കമ്പം:  മയക്കുവെടിവച്ച് പിടികൂടിയ അരിക്കൊമ്പനെ അപ്പർ കോതയാർ മുത്തുക്കുളി വനത്തിനുള്ളിൽ തുറന്നു വിട്ടു. തമിഴ്നാട് വനംവകുപ്പ് മതിയായ ചികിത്സ ലഭ്യമാക്കിയശേഷമാണ് കൊമ്പനെ ഉള്‍കാട്ടിലേക്ക് തുറന്നുവിട്ടതെന്ന് തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. മദ്രാസ് ഹൈക്കോടതി സ്റ്റേ ഉള്ളതിനാല്‍ അരിക്കൊമ്പനെ തുറന്ന് വിടുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനിന്നിരുന്നു. കഴിഞ്ഞ 24 മണിക്കൂറായി അനിമൽ ആംബുലൻസിലാണ് അരിക്കൊമ്പൻ കഴിഞ്ഞിരുന്നത്. അതേസമയം, ആനയെ കാട്ടില്‍ തുറന്ന് വിടരുതെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇപ്പോള്‍ നടക്കുന്ന ദൗത്യം അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശി റബേക്ക ജോസഫാണ് കോടതിയെ സമീപിച്ചത്.

Read More

അരിതേടി ഇനി നാട്ടിലേക്ക് ഇറങ്ങരുത്..! അ​രി​ക്കൊ​മ്പന് ത​മി​ഴ്നാ​ട് വ​ക അ​രി​യും ച​ക്ക​യും കാട്ടിലെത്തിച്ചു; അനുകൂലമായ സാഹചര്യം വന്നാൽ മയക്കുവെടി

തൊ​ടു​പു​ഴ: അ​രി​ക്കൊ​ന്പ​ൻ അ​രി​തേ​ടി നാ​ട്ടി​ലി​റ​ങ്ങാ​തി​രി​ക്കാ​ൻ കാ​ടി​നു​ള്ളി​ൽ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളെ​ത്തി​ച്ച് ത​മി​ഴ്നാ​ട്. തേ​നി​ക്കു സ​മീ​പ​ത്താ​യി പൂ​ശാ​രം പെ​ട്ടി പെ​രു​മാ​ൾ കോ​വി​ലി​നു സ​മീ​പം നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന അ​രി​ക്കൊ​ന്പ​ന് അ​രി​യും ച​ക്ക​യും വാ​ഴ​ക്കു​ല​യു​മാ​ണ് ത​മി​ഴ്നാ​ട് വ​നം​വ​കു​പ്പ് എ​ത്തി​ച്ചു ന​ൽ​കി​യ​ത്. ആ​ന ചു​റ്റി​തി​രി​യു​ന്ന മേ​ഖ​ല​ക​ളി​ൽ ഇ​വ വി​ത​റു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഷ​ണ്‍​മു​ഖ​ന​ദി ഡാ​മി​നു സ​മീ​പ​ത്താ​യി​രു​ന്ന ആ​ന ജ​ന​വാ​സ​മേ​ഖ​ല​യ്ക്കു കൂ​ടു​ത​ൽ അ​ടു​ത്തേ​ക്ക് എ​ത്തി​യി​രി​ക്കു​ക​യാ​ണ്. സാ​ഹ​ച​ര്യ​ങ്ങ​ൾ അ​നു​കൂ​ല​മാ​യ സ്ഥ​ല​ത്ത് ആ​ന​യെ​ത്തി​യാ​ൽ മ​യ​ക്കു​വെ​ടി വ​യ്ക്കാ​നാ​ണ് ത​മി​ഴ്നാ​ട് വ​നം​വ​കു​പ്പി​ന്‍റെ നീ​ക്കം. അ​രി​ക്കൊ​ന്പ​ൻ ജ​ന​വാ​സ​മേ​ഖ​ല​യി​ലി​റ​ങ്ങി വീ​ണ്ടും ഭീ​തി വി​ത​യ്ക്കാ​തി​രി​ക്കാ​ൻ വ​നം​വ​കു​പ്പ് ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ​ന​യെ നി​രീ​ക്ഷി​ക്കാ​ൻ വ​ന​പാ​ല​ക​ർ​ക്കു പു​റ​മെ ത​മി​ഴ്നാ​ട് ഗോ​ത്ര വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള​വ​രെ​യും നി​യോ​ഗി​ച്ചു. ആ​ന​യെ പി​ടി​കൂ​ടി മെ​രു​ക്കു​ന്ന​തി​ൽ വൈ​ദ​ഗ്ധ്യ​മു​ള്ള​വ​രാ​ണ് ഇ​വ​ർ. ഇ​തി​നി​ടെ ഇ​ടു​ക്കി ചി​ന്ന​ക്ക​നാ​ൽ 301 കോ​ള​നി​യി​ൽ വീ​ണ്ടും കാ​ട്ടാ​ന ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത് ജ​ന​ങ്ങ​ളി​ൽ ആ​ശ​ങ്ക ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. കാ​ട്ടാ​ന ഓ​ടി​ക്കു​ന്ന​തി​നി​ടെ 301 കോ​ള​നി സ്വ​ദേ​ശി കു​മാ​റി​നാ​ണു പ​രി​ക്കേ​റ്റ​ത്. ച​ക്ക​ക്കൊ​ന്പ​നാ​ണ്…

Read More

അ​രി​ക്കൊ​മ്പ​ന്‍ ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍ ഇ​റ​ങ്ങി​യാ​ല്‍ വെ​ടി​വ​യ്ക്കു​മെ​ന്ന് ത​മി​ഴ്‌​നാ​ട് ! സ​ക​ല സ​ന്നാ​ഹ​ങ്ങ​ളും ത​യ്യാ​ര്‍

അ​രി​ക്കൊ​മ്പ​ന്‍ ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍ ഇ​റ​ങ്ങി അ​തി​ക്ര​മം കാ​ട്ടി​യാ​ല്‍ മ​യ​ക്കു​വെ​ടി വ​യ്ക്കു​മെ​ന്ന് ത​മി​ഴ്‌​നാ​ട് വ​നം​വ​കു​പ്പ്. നി​ല​വി​ല്‍ കൊ​മ്പ​ന്‍ ഷ​ണ്‍​മു​ഖ ന​ദി അ​ണ​ക്കെ​ട്ട് പ​രി​സ​ര​ത്ത് തു​ട​രു​ന്ന അ​രി കൊ​മ്പ​ന് ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ ഇ​ല്ലെ​ന്നും ത​മി​ഴ്‌​നാ​ട് വ​നം​വ​കു​പ്പ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച അ​രി​ക്കൊ​മ്പ​ന്‍ തു​മ്പി​ക്കൈ കൊ​ണ്ടു ത​ട്ടി​യി​ട്ട ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്‍ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​തോ​ടെ നാ​ട്ടു​കാ​ര്‍ ആ​ശ​ങ്ക​യി​ലാ​ണ്. അ​രി​ക്കൊ​മ്പ​നെ പി​ടി​കൂ​ടാ​ന്‍ തി​രു​വ​ല്ലി​പു​ത്തൂ​ര്‍ മേ​ഘ​മ​ല ക​ടു​വ​സ​ങ്കേ​ത​ത്തി​ലെ ഫീ​ല്‍​ഡ് ഡ​യ​റ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മു​തി​ര്‍​ന്ന വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ള്‍​പ്പെ​ടു​ത്തി പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ച​താ​യി ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ.​സ്റ്റാ​ലി​ന്‍ അ​റി​യി​ച്ചു. ഷ​ണ്മു​ഖ​നാ​ഥ​ന്‍ ക്ഷേ​ത്ര​പ​രി​സ​ര​ത്തു​നി​ന്ന് അ​രി​ക്കൊ​മ്പ​ന്‍ ഉ​ള്‍​വ​ന​ത്തി​ലേ​ക്കു ക​ട​ന്നെ​ന്നാ​ണു ത​മി​ഴ്‌​നാ​ട് വ​നം​വ​കു​പ്പ് പ​റ​യു​ന്ന​ത്. പ്ര​ദേ​ശ​ത്തു ദൗ​ത്യ​സം​ഘം തി​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും കൊ​മ്പ​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. തി​ങ്ക​ളാ​ഴ്ച ഷ​ണ്മു​ഖ​നാ​ഥ അ​ണ​ക്കെ​ട്ട് പ​രി​സ​ര​ത്തെ​ത്തി ആ​ന വെ​ള്ളം കു​ടി​ച്ചി​രു​ന്നു. അ​ണ​ക്കെ​ട്ടി​ന് എ​തി​ര്‍​വ​ശ​ത്തെ കൃ​ഷി​ഭൂ​മി​യി​ലേ​ക്ക് അ​രി​ക്കൊ​മ്പ​ന്‍ ഇ​റ​ങ്ങി​യാ​ല്‍ മ​യ​ക്കു​വെ​ടി വ​യ്ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം ദൗ​ത്യ​സം​ഘം പൂ​ര്‍​ത്തി​യാ​ക്കി. എ​ന്നാ​ല്‍ ആ​ന ഉ​ള്‍​ക്കാ​ട്ടി​ല്‍​ത്ത​ന്നെ നി​ല​യു​റ​പ്പി​ച്ചു. ഉ​ള്‍​ക്കാ​ട്ടി​ലാ​യ​തി​നാ​ല്‍…

Read More

ത​മി​ഴ്‌​നാ​ട്ടി​ലും ജീ​വ​നെ​ടു​ത്ത് അ​രി​ക്കൊ​മ്പ​ൻ; ആ​ന ത​ട്ടി​യി​ട്ട ബൈ​ക്കി​ൽ​ നി​ന്നു വീ​ണ​യാ​ൾ മ​രി​ച്ചു; ചികിത്സയിലിരിക്കെ മരിച്ചത് കമ്പനം സ്വദേശി പാ​ല്‍​രാ​ജ്

തൊ​ടു​പു​ഴ: അ​രി​ക്കൊ​മ്പ​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ ത​മി​ഴ്‌​നാ​ട്ടി​ലും മ​ര​ണം. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ത​മി​ഴ്‌​നാ​ട്ടി​ലെ ക​മ്പ​ത്തി​റ​ങ്ങി​യ അ​രി​ക്കൊ​മ്പ​ന്‍ ബൈ​ക്കി​ല്‍​നി​ന്നു ത​ട്ടി​വീ​ഴ്ത്തി​യ ക​മ്പം സ്വ​ദേ​ശി പാ​ല്‍​രാ​ജ് (57) ചി​കി​ത്സ​യ്ക്കി​ടെ മ​രി​ച്ചു. ക​മ്പം ടൗ​ണി​ലൂ​ടെ ഓ​ടു​ന്ന​തി​നി​ടെ​യാ​ണ് പാ​ല്‍​രാ​ജ് സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് അ​രി​ക്കൊ​ന്പ​ൻ തു​മ്പി​ക്കൈ​കൊ​ണ്ട് ത​ട്ടി വീ​ഴ്ത്തി​യ​ത്. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പാ​ല്‍​രാ​ജി​നെ തേ​നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്നു പു​ല​ര്‍​ച്ചെ​യാ​ണ് മ​രി​ച്ച​ത്. ത​ല​യ്ക്കു പ​രി​ക്കേ​റ്റ​തി​നു പു​റ​മെ എ​ല്ലു​ക​ളും ഒ​ടി​ഞ്ഞി​രു​ന്നു. ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​വു​മു​ണ്ടാ​യി. ഇ​താ​ണ് മ​ര​ണ​കാ​ര​ണ​മാ​യ​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്കു​ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കും. അ​രി​ക്കൊ​മ്പ​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ ഇ​തു​വ​രെ 12 പേ​രാ​ണ് മ​രി​ച്ച​ത്. കേ​ര​ള​ത്തി​ല്‍ 11 പേ​ര്‍ അ​രി​ക്കൊ​മ്പ​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് അ​നൗ​ദ്യോ​ഗി​ക ക​ണ​ക്ക്. ശ​നി​യാ​ഴ്ച​യാ​ണ് അ​രി​ക്കൊ​മ്പ​ന്‍ ക​മ്പം ടൗ​ണി​ലെ​ത്തി​യ​ത്. ആ​ന ടൗ​ണി​ലൂ​ടെ ഓ​ടു​ക​യും വാ​ഹ​ന​ങ്ങ​ള്‍​ക്കു​നേ​രേ ആ​ക്ര​മ​ണം ന​ട​ത്തു​ക​യും ചെ​യ്തു. പാ​ല്‍​രാ​ജി​ന്‍റെ ഉ​ള്‍​പ്പെ​ടെ അ​ഞ്ചു വാ​ഹ​ന​ങ്ങ​ളാ​ണ് ആ​ന ത​ക​ര്‍​ത്ത​ത്. മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ ത​ല​നാ​രി​ഴ​യ്ക്കാ​ണ് ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ നി​ന്നു…

Read More

നാടുവിടാതെ അ​രി​ക്കൊ​മ്പ​ന്‍; വീ​ണ്ടും ജ​ന​വാ​സ മേ​ഖ​ല​യ്ക്ക​ടു​ത്ത്; കാ​ട്ടി​ല്‍ നി​ന്നു പു​റ​ത്തി​റ​ങ്ങി​യാ​ല്‍ മ​യ​ക്കു​വെ​ടി; ആ​ന​യു​ടെ സ​ഞ്ചാ​രം നി​രീ​ക്ഷി​ച്ച് കേരള വനംവകുപ്പും

 തൊ​ടു​പു​ഴ: ത​മി​ഴ്‌​നാ​ട്ടി​ലെ ക​മ്പ​ത്ത് ഭീ​തി​ പരത്തിയശേ​ഷം കാ​ടു ക​യ​റി​യ അ​രി​ക്കൊ​മ്പ​ന്‍ വീ​ണ്ടും ജ​ന​വാ​സമേ​ഖ​ല​യ്ക്ക​ടു​ത്തെ​ത്തി. സു​രു​ളി​പെ​ട്ടി​ക്കു സ​മീ​പം കു​ത്താ​നാ​ച്ചി ക്ഷേ​ത്ര​ത്തി​ന് 200 മീ​റ്റ​ര്‍ അ​ക​ലെ​​യാണ് ആ​ന നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഏ​തുനി​മി​ഷ​വും ആ​ന ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലേ​ക്കെ​ത്താ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ നി​രീ​ക്ഷ​ണം ശ​ക്തി​പ്പെ​ടു​ത്തി. ക​മ്പ​ത്തുനി​ന്നു തു​ര​ത്തി​യ ആ​ന പെ​രി​യാ​ര്‍ ക​ടു​വ സ​ങ്കേ​ത​ത്തി​ലെ ഉ​ള്‍​വ​ന​ത്തി​ലേ​ക്ക് ക​യ​റി​പ്പോ​കു​മെ​ന്നാ​യി​രു​ന്നു അ​ധി​കൃ​ത​രു​ടെ വി​ല​യി​രു​ത്ത​ല്‍. എ​ന്നാ​ല്‍ ക​ണ​ക്കു​കൂ​ട്ട​ലു​ക​ള്‍ തെ​റ്റി​ച്ചാ​ണ് അ​രി​ക്കൊ​മ്പ​ന്‍ ജ​ന​വാ​സ​മേ​ഖ​ല​യ്ക്ക് അ​ടു​ത്തെ​ത്തി​യ​ത്. ജ​ന​വാ​സ​മേ​ഖ​ല​യി​ലി​റ​ങ്ങി​യാ​ല്‍ ഉ​ട​ന്‍ത​ന്നെ മ​യ​ക്കു​വെ​ടി വ​യ്ക്കാ​നാ​ണ് ത​മി​ഴ്‌​നാ​ട് വ​നം​വ​കു​പ്പി​ന്‍റെ തീ​രു​മാ​നം. ഇതിനായി അ​ഞ്ചം​ഗ വി​ദ​ഗ്ധസം​ഘ​വും മൂ​ന്നു കു​ങ്കി​യാ​ന​ക​ളും ക​മ്പ​ത്ത് തു​ട​രു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് അ​രി​ക്കൊ​മ്പ​ന്‍ കു​മ​ളി​യി​ല്‍നി​ന്നു 16 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള ക​മ്പ​ത്തെ​ത്തി പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ച​ത്. ന​ഗ​ര​ത്തി​ലൂ​ടെ ഓ​ടി​യ ആ​ന അ​ഞ്ചു വാ​ഹ​ന​ങ്ങ​ള്‍ ത​ക​ര്‍​ത്തി​രു​ന്നു. ഇ​തോ​ടെ ക​മ്പം പ​ട്ട​ണ​ത്തി​ല്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. പി​ന്നാ​ട് ആ​ന​യെ മ​യ​ക്കു​വെ​ടി വ​യ്ക്കാ​ന്‍ ത​മി​ഴ്‌​നാ​ട് ഉ​ത്ത​ര​വി​റ​ക്കു​ക​യാ​യി​രു​ന്നു. സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്താ​നാ​യി ത​മി​ഴ്‌​നാ​ട് വ​നം​മ​ന്ത്രി…

Read More